എൻ. വിശ്വനാഥ അയ്യർ

Schoolwiki സംരംഭത്തിൽ നിന്ന്
(ശ്രീ. എൻ. വിശ്വനാഥ അയ്യർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആലപ്പുഴ മങ്കൊമ്പിലെ പ്രസിദ്ധമായ കിഴക്കേമഠത്തിലെ വിദ്യാസമ്പന്നനും പുരോഗമനതൽപരനുമായ എൻ. വിശ്വനാഥ അയ്യർ 1928-ൽ മുരുക്കടിയിൽ വന്നു. എം.എ.ഐ.ഹൈസ്കൂൾ സ്ഥാപകനായ എൻ.വിശ്വനാഥ അയ്യർ(മുരിക്കടി സ്വാമി) ഓർമ്മയാകുമ്പോൾ മുരിക്കടിയുടെ വികസനചരിത്രത്തിൽ എന്നും ഓർമ്മിക്കാൻ കഴിയുന്ന കുറേ അടയാളങ്ങൾ അദ്ദേഹം അവശ്ശേഷിപ്പിച്ചിരിക്കുന്നു. 2018, ഓഗസ്റ്റ് 20 തിങ്കളാഴ്‌ച്ച രാത്രി 10.45-ന് കമ്പത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുമളിയുടെ വികസനത്തിന് അടിത്തറപാകിയ വിശ്വനാഥ അയ്യർ എന്ന വ്യക്തിയെ കുമളി ഉള്ളിടത്തോളം കാലം സ്മരിക്കും. കുമളിയുടെ വികസന കാഴ്ചപ്പാടിൽ സ്വാമി നല്കിയ സംഭാവനകൾ എടുത്തുപറയേണ്ടവയാണ്.

കുമളി പഞ്ചായത്തിലെ ആദ്യപ്രസി‍ഡന്റും കുമളിയുടെ വികസനത്തിൽ ഒട്ടേറെ ഇടപെടലുകൾ നടത്തുകയും ചെയ്ത വ്യക്തിയാണ് എൻ. വിശ്വനാഥ അയ്യർ. ഹൈറേഞ്ചിലേയ്ക്ക് ആദ്യമായി വാർത്താവിനിമയം ഉൽപ്പെടെയുള്ള സംവിധാനങ്ങൾ എത്തിക്കുന്നതിൽ മുഖ്യപങ്കാണ് മുരിക്കരി സ്വാമി വഹിച്ചത്. മങ്കൊമ്പ് കിഴക്കേമഠത്തിലെ നീലകണ്ഠ അയ്യർ - സുബ്ബമ്മാൾ ദമ്പതികളുടെ മകനായ വിശ്വനാഥ അയ്യർ കുടുംബംവക തോട്ടം നോക്കി നടത്താനാണ് മുരിക്കടിയിൽ എത്തുന്നത്.

.....തിരികെ പോകാം.....
"https://schoolwiki.in/index.php?title=എൻ._വിശ്വനാഥ_അയ്യർ&oldid=1552182" എന്ന താളിൽനിന്ന് ശേഖരിച്ചത്