സഹായം Reading Problems? Click here

ശ്രീകൃഷ്ണപുരം എച്ച് എസ് എസ്, ശ്രീകൃഷ്ണപുരം/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ഈ വര്‍ഷത്തെ പ്രധാന പ്രവര്‍ത്തനങ്ങള്‍

പ്രവേശനോല്‍സവം
ഈ വര്‍ഷത്തെ പ്രവേശനോല്‍സവം ജൂണ്‍ മാസം ഒന്നാം തിയ്യതി ആഘോഷിച്ചു.കുട്ടുകള്‍ക്ക് മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു.
ഉച്ചഭക്ഷണവിതരണം
ജൂണ്‍ 9 നു തന്നെ ഉച്ച ഭക്ഷണം കൊടുത്തു തുടങ്ങി.
അദ്ധ്യാപകസംഗമം
ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ എല്ലാ സ്കൂളുകളിലേയും അദ്ധ്യാപകരുടെ യോഗം ജൂണ്‍ മാസം 18 ന് ഈ സ്കൂളില്‍ ചേര്‍ന്നു.
വിജയോല്‍സവം20039 1.JPG


ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി.,+ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂള്‍ സ്റ്റാഫിന്റെയും,മാനേജുമെന്‍റിന്റേയും,പി.ടി.എ.യുടേയും വകയായ സമ്മാനങ്ങള്‍ ജൂണ്‍ മാസം 17 ന് വിതരണം ചെയ്തു.
വജ്ര ജൂബിലി ആഘോഷം
ഈ സ്കൂളിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ സമാപനം സ്കൂളിന്റെ പിറന്നാള്‍ ദിവസമായ ജൂണ്‍ മാസം 28 ന് ആഘോഷിച്ചു.മാതൃഭൂമി പാലക്കാട് യൂണിറ്റിലെ ശ്രീ.പി.എ.വാസുദേവന്‍ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ കലാപരിപാടികള്‍ ഉണ്ടായിരുന്നു.അന്യം നിന്നു പോകുന്ന കലാരൂപങ്ങളെപ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കിണ്ണംകളി എന്ന കലാരൂപം സ്കൂളില്‍ അഭ്യസിപ്പിക്കുകയും അരങ്ങേറ്റം നടത്തുകയും ചെയ്തു.സ്കൂളില്‍ തന്നെ അഭ്യസിപ്പിച്ച ചെണ്ടമേളവും അന്നേ ദിവസം അരങ്ങേറി.20039 4.png


ചെണ്ടമേളം അരങ്ങേറ്റം


കിണ്ണംകളിചാന്ദ്രദിനം

ജുലായ് 21ന് ചാന്ദ്രദിനം ആഘോഷിച്ചു.ക്വിസ്സ് മല്‍സരം നടത്തി."ചാന്ദ്രയാന്‍" വീഡിയോ പ്രദര്‍ശ്ശിപ്പിച്ചു.നാളേക്കിത്തിരി ഊര്‍ജ്ജം
20039 21.pngവൈദ്യുതിവകുപ്പിന്റെ ആഭിമുഖ്യത്തില്‍ നാളേക്കിത്തിരി ഊര്‍ജ്ജം പരിപാടിയുടെ ഭാഗമായി ഊര്‍ജ്ജസംരക്ഷണസെമിനാര്‍ നടത്തി.കെ.എസ്.ഇ.ബി.സബ് എന്‍ജിനീയര്‍ പ്രസാദ് ഉല്‍ഘാടനം നടത്തി.
ഹെല്‍പ്പ്ഡസ്ക്

വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രതിസന്ധിഘട്ടങ്ങളില്‍ ആശ്വാസമേകാന്‍ സ്കൂളില്‍ ഹെല്‍പ്പ്ഡസ്ക് പ്രവര്‍ത്തനം തുടങ്ങി.വാര്‍ഡ് മെമ്പര്‍ സുകുമാരന്‍ പങ്കെടുത്തു.

'