വി.എച്ച്.എസ്.എസ്. ഇരുമ്പനം/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

നേച്ചർ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ

ക്ലബ്ബിന്റെ പ്രവർത്തനലക്ഷ്യങ്ങൾ 1.ഈഭൂമി അടുത്ത തലമുറയ്ക്കു വേണ്ടിക്കൂടിയുള്ളതാണെന്ന ബോധ്യം കുട്ടികളിൽ ഉളവാക്കുക. 2.പ്രകൃതിയെ മറന്നാൽ നമ്മുടെ തന്നെ നിലനില്പ് അപകടത്തിലാണെന്ന് ബോധ്യപ്പെടുത്തുക. 3.മരങ്ങളെയും ചെടികളെയും സ്നേഹിക്കാൻ പഠിപ്പിക്കുക. 4.പ്ലാസ്റ്റിക്കിന്റെ അതിപ്രസരം കൊണ്ടുണ്ടാവുന്ന അപകടം ബോധ്യപ്പെടുത്തുക 5.ലളിതജീവിതത്തിന്റെ പ്രാധാന്യം അറിയിക്കുക. 6.പരിസ്ഥിതിസ്നേഹമുള്ള ഒരു സംഘത്തെ വാർത്തെടുക്കുക.

പ്രവർത്തനങ്ങൾ ആഴ്ചയിൽ തിങ്കൾ,ബുധൻ,വെള്ളി എന്നീ ദിവസങ്ങളിൽ ഉച്ച സമയത്ത് കുട്ടികൾ സമ്മേളിക്കുന്നു.പരിസ്ഥിതി ക്ലബ് പ്രതിജ്ഞ ചൊല്ലുന്നു.ആനുകാലികമായ പ്രശ്നങ്ങളെക്കുറിച്ചോ,തങ്ങൾ ചെയ്ത ഒരു പരിസ്ഥിതി പ്രവർത്തനത്തെക്കുറിച്ചോ,തങ്ങളുടെ വീട്ടിൽ മലിനീകരണം തടയുന്നതിനുവേണ്ടി ചെയ്ത പ്രവർത്തനങ്ങളെക്കുറിച്ചോ ചർച്ച ചെയ്യുന്നു.പ്രത്യേക പ്രാധാന്യമുള്ള അവസരങ്ങളിൽ പ്രശസ്ത പരിസ്ഥിതി പ്രവർത്തകരെ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും,അവരുമായി സംവദിക്കുന്നതിനുള്ള അവസരമൊരുക്കുകയും ചെയ്യാറുണ്ട്. സ്കൂൾകോമ്പൗണ്ടിലും പുറത്തും മരങ്ങൾ വച്ചുപിടിപ്പിച്ചിട്ടുണ്ട്.അവസംരക്ഷിക്കുന്നുമുണ്ട്.ഔഷധസസ്യങ്ങൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്താറുണ്ട്.അതുകൊണ്ടുതന്നെ ഒരു ഔഷധത്തോട്ടം വച്ചുപിടിപ്പിച്ചിട്ടുണ്ട്.താന്നി,പുന്ന,നീർമരുത്,കുമിഴ്,ചെമ്പകം,മുഞ്ഞ,കാഞ്ഞിരം,കണിക്കൊന്ന, പാച്ചോറ്റി,കരിങ്ങാലി,വയ്യങ്കത,അകിൽ,വേപ്പ്,പാരിജാതം,കൂവളം തുടങ്ങിയ വൃക്ഷൾ നട്ടു സംരക്ഷിച്ചിട്ടുണ്ട്.അത് വിപുലമാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. ജന്മനക്ഷത്രവൃക്ഷങ്ങളുടെ ഒരുശേഖരം ക്രമീകരിച്ചിരിക്കുന്നു.ഓരോന്നും ചട്ടിയിൽ നട്ട്, അതിന്റെ നക്ഷത്രവും പേരും രേഖപ്പെടുത്തിയത് കുട്ടികൾക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ സഹായകമാണ്. എല്ലാവർഷവും ക്ലബ്ബംഗങ്ങളുമായി വിനോദയാത്ര സംഘടിപ്പിക്കാറുണ്ട്.വിനോദം എന്നതിനപ്പുറം പരിസ്ഥിതിപ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിക്കാറുണ്ട്.പരിസ്ഥിതി പ്രവർത്തകരെ സന്ദർശിക്കുകയും,അവരുടെപ്രവർത്തനങ്ങൾകാണുകയും,സംവദിക്കുകയുംചെയ്യാറുണ്ട്.കോടനാട്,ഇരിങ്ങോൾ,മുഹമ്മ,കുമരകം,കല്ലിൽ തുടങ്ങിയവ സന്ദർശിച്ചിട്ടുള്ള ചില സ്ഥലങ്ങളാണ്

അവധിക്കാല പഠനക്യാമ്പ്

2006-07,2007-08 വർഷങ്ങളിൽ അവധിക്കാലത്ത് പരിസ്ഥിതി ക്യാമ്പ് നടത്തി.പ്രശസ്തരും,പ്രവർത്തനനിരതരുമായ വ്യക്തികൾ ക്യാമ്പിൽ പങ്കെടുക്കുകയും,കുട്ടികളുമായി സംവദിക്കുകയും,അറിവു പങ്കുവയ്ക്കുകയുംചെയ്തു.സ്കൂളിൽലഭ്യമായവീഡിയോപ്രൊജക്ഷൻ(എൽ.സി.ഡി.പ്രൊജക്റ്റർ) സൗകര്യമുപയോഗിച്ച് ഏറ്റവും പുതിയ, പരിസ്ഥിതിസംബന്ധമായ സിനിമകളും,ഡോക്യുമെന്ററികളും കുട്ടികളെ കാണിക്കാറുണ്ട്.

പരിസ്ഥിതിക്ലബ്ബ് പ്രതിജ്ഞ

ഈ ഭൂമി എനിക്ക് അമ്മയാണ്. മരങ്ങളും ചെടികളും വളർത്തി അമ്മയെ ഞാൻ സംരക്ഷിക്കും

അമ്മയുടെ വസ്ത്രമാണ് വനങ്ങൾ.

അമ്മയുടെ രക്തധമനികളാണ് പുഴകൾ.

ഇവ നശിച്ചാൽ മരുഭൂമികൾ ഉണ്ടാകുമെന്ന് ഞാൻഅറിയുന്നു.

പൂമ്പാറ്റകളും,പക്ഷികളും,വന്യമൃഗങ്ങളും,ജീവികളുമെല്ലാം

ഈ അമ്മയുടെ മക്കളാണെന്ന് ഞാനറിയുന്നു.

ഈ അമ്മയെയും സഹോദരങ്ങളെയും

സംരക്ഷിക്കാനും,അവ അടുത്തതലമുറയ്ക്കു വേണ്ടി

കാത്തുസൂക്ഷിക്കുവാനും എന്റെ കഴിവിന്റെ പരമാവധി പരിശ്രമിക്കുമെന്ന് ഇതിനാൽ പ്രതിജ്ഞ ചെയ്യുന്നു.

പരിസ്ഥിതിക്ലബ്ബ് ഗാനം മണ്ണിനു വീഴും മുറിവുകളൊക്കെയും എന്റെ മനസ്സിലുമേല്ക്കുന്നു. കാടിനു മഴുവിൻ വെട്ടേല്ക്കുമ്പോൾ വെട്ടെൻ നെഞ്ചിലുമേല്ക്കുന്നു ഒരു പുഴ വറ്റിപ്പോകുമ്പോഴെൻ ചോരക്കുഴലും വരളുന്നു. ഒരു പൂ കത്തിക്കരിയുമ്പോഴെൻ മനവും കൂടിക്കരിയുന്നു. ഒരുതേൻകുരുവിക്കമ്പേല്ക്കുമ്പോൾ എന്നിലുമമ്പു തറയ്ക്കുന്നു. അതുകൊണ്ടെൻ പ്രിയതോഴാ,പറയാൻ വേറൊരു വിഷയമെനിക്കില്ല.