ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/ഐ.ടി. ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

2009 - 10 അദ്ധ്യയന വർഷത്തിൽ കേരള വിദ്യാഭ്യാസവകുപ്പ് ഏർപ്പെടുത്തിയ ഐ.ടി.അവാർ‍ഡ് (തിരുവനന്തപുരം ജില്ലയിലെ ഏറ്റവും മികച്ച ഐ.ടി.ലാബ്,മൾട്ടി മീഡിയ റും : എയ്‍ഡഡ് വിഭാഗം ) 15000 രൂപ, പ്രശസ്തിപത്രം ,ഫലകം എന്നിവ ഉപഹാരമായി ലഭിച്ചു.

"ഹായ്സ്കൂൾ കുട്ടിക്കൂട്ടം ".' Hischool 42049.jpg
Hardware Training, Malayalam Computing, Internet and Cyber Media, Electronics, Animation Training, എന്നീ അഞ്ചിനങ്ങളിലൂടെ വിവരവിനിമയ സാങ്കേതിക രംഗത്തെ പുത്തൻ സങ്കേതങ്ങളെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യം മുൻനിർത്തി ഐ റ്റി @സ്കൂളിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ ക്ളാസ്സുകളിൽ നടപ്പാക്കിവരുന്ന ഹായ്സ്കൂൾകുട്ടിക്കൂട്ടംപദ്ധതിയുടെ സ്കൂൾതല ഉദ്ഘാടനം 2017 മാർച്ച് മാസം 10 ന് നടന്നു.30 കുട്ടികളാണ് അംഗങ്ങളായുള്ളത്.പിടിഎ പ്രസിഡന്റ് ശ്രീ.ബി.കൃഷ്ണകുമാർ,ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഹെഡ്മാസ്ററർ ശ്രീ.വേണു.ജി.പോറ്റി അദ്ധ്യക്ഷത വഹിച്ചു.എസ്.ഐ.റ്റി.സി ദിനേഷ്, പരിശീലന പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.

1 കുട്ടിക്കൂട്ടം


ചെയർമാൻ:ബി.കൃഷ്ണകുമാർ (പി.ടി.എ. പ്രസിഡന്റ്)
കൺവീനർ : വേണു.ജി.പോറ്റി (ഹെഡ്മാസ്റ്റർ)
വൈസ് ചെയർമാൻമാർ: ഗിരിജ.എസ് (എം.പി.ടി.എ. പ്രസിഡന്റ്), കെ.ദിവാകരക്കറുപ്പ് (പി.ടി.എ. വൈസ് പ്രസിഡന്റ്)
ജോയിന്റ് കൺവീനർമാർ: ആർ.ദിനേഷ് (എസ്.ഐ.ടി.സി.), എൻ.ടി.ഗീതാകുമാരി (ഐ.ടി.ക്ലബ് കൺവീനർ.)
കുട്ടികളുടെ പ്രതിനിധികൾ: ഗൗതം.ജി.കൈലാസ്,അനന്തക‍ൃഷ്ണൻ,വരുൺ.എ,അമൽരാജ്,അഖിൽ.എ.എൽ