യു.പി.ജി.എസ്. പുനുക്കന്നൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
യു.പി.ജി.എസ്. പുനുക്കന്നൂർ
വിലാസം
പുനുക്കന്നൂർ

യു.പി.ജി.സ്കൂൾ
,
ആലുംമൂട് .പി. ഒ പി.ഒ.
,
691577
സ്ഥാപിതം1926
വിവരങ്ങൾ
ഫോൺ04742 714050
ഇമെയിൽ41660kundaraupgs@gmail.com
കോഡുകൾ
സ്കൂൾ കോഡ്41660 (സമേതം)
യുഡൈസ് കോഡ്32130900606
വിക്കിഡാറ്റQ105814804
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കുണ്ടറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംകുണ്ടറ
താലൂക്ക്കൊല്ലം
ബ്ലോക്ക് പഞ്ചായത്ത്മുഖത്തല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ598
പെൺകുട്ടികൾ586
ആകെ വിദ്യാർത്ഥികൾ1184
അദ്ധ്യാപകർ39
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീകല.ബി.സി
പി.ടി.എ. പ്രസിഡണ്ട്അനിൽ കുമാർ.B
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ .P
അവസാനം തിരുത്തിയത്
11-03-202441660


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



| സ്കൂൾ ചിത്രം=41660 upgs ‎| }}

ചരിത്രം

കൊല്ലം ജില്ലയിൽ കുണ്ടറ സബ് ജില്ലയിൽ ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്തിലെ പുനുക്കന്നൂർ വാർഡിൽ ആലുംമൂട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന യു.പി.ജി. സ്കൂൾ 1926 ൽ ചെക്കാലത്താഴത്തിൽ ശ്രീ എം.പത്മനാഭപിള്ളയുടെ ശ്രമഫലമായി ഒന്നും രണ്ട് ക്ലാസ്സുകൾ ആരംഭിച്ചു. സ്ത്രീകൾക്ക് സമൂഹത്തിൽ പ്രാതിനിധ്യം ഇല്ലാതിരുന്ന കാലഘട്ടത്തിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം ലക്‌ഷ്യമാക്കിയാണ് യു.പി.ജി.സ്കൂൾ (അപ്പർ പ്രൈമറി ഗേൾസ് സ്കൂൾ ) ആരംഭിച്ചത്. 1958-59 കാലഘട്ടത്തിൽ അഞ്ചാം ക്ലാസ്സ് വരെയുള്ള LP സ്കൂളായും 66-67 കാലഘട്ടത്തിൽ 6, 7 ക്ലാസ്സുകൾ കൂടി അംഗീകാരം ലഭിക്കുകയും ചെയ്ത് ഒരു പൂർണ്ണ യു.പി. സ്കൂൾ ആയി മാറി.കാർഷിക വൃത്തി കുലത്തൊഴിലാക്കിയ കർഷകരും, ഭൂവുടമകളും, കശുവണ്ടിത്തൊഴിലാളികളും ജാതിമത ഭേദമില്ലാതെ പരസ്പര സ്നേഹത്തോടെയും സഹകരണത്തോടെയും ജീവിക്കുന്ന ഈ ഗ്രാമത്തിന്റെ പേരിനെ അന്വർഥമാക്കുന്ന രീതിയിൽ ഒരു തിലകക്കുറിയായി ആലുംമൂട് സ്കൂൾ എന്ന അപര നാമത്തിൽ ഈ സ്കൂൾ നിലകൊള്ളുന്നു.

                       

                       സ്ഥാപക മാനേജരുടെ മരണശേഷം അനന്തരാവകാശികൾ കൈമാറി വരുന്ന മാനേജർ പദവി ഇപ്പോൾ ശ്രീമതി, L. ഗീതാകുമാരി തുടർന്നുകൊണ്ട് പോകുന്നു. സ്കൂളിന്റെ ആദ്യത്തെ പ്രഥമാധ്യാപികയായ ശ്രീമതി. ജാനകിയമ്മയുടെ സേവന കാലത്തിന് ശേഷം പ്രഥമാധ്യാപകസ്ഥാനം ശ്രീമതി. B . C ശ്രീകലയിൽ എത്തി നിൽക്കുന്നു.

                 1966-67 കാലഘട്ടത്തിൽ 76 അധ്യാപകർ സേവനമനുഷ്ഠിച്ചിരുന്ന ഈ സ്കൂൾ സംഗീതം, ചിത്രരചന, തയ്യൽ, അറബിക്,സംസ്കൃതം, കായികം ഇവയെല്ലാം പഠിപ്പിച്ചിരുന്ന കുണ്ടറ സബ്ജില്ലയിലെ ഏക സ്കൂൾ ആയിരുന്നു.

                   നിലവിൽ ഈ സ്കൂളിൽ ഒന്ന് മുതൽ ഏഴ് വരെ ക്ലാസ്സുകളിലായി 35 ഡിവിഷനുകളും 43 അധ്യാപകരും ഉണ്ട്. 1084 കുട്ടികൾ അധ്യയനം നടത്തുന്ന സ്കൂളിൽ കുട്ടികൾക്ക് സൗകര്യപ്രദമായി സ്കൂളിലെത്തുന്നതിനായി വാഹന സൗകര്യം ഏർപെടുത്തിയിട്ടുണ്ട്. പിടി.എ യുടെ മേൽനോട്ടത്തിൽ സ്കൂളിനോട് ചേർന്ന് പ്രവർത്തിക്കുന്ന പ്രീ- പ്രൈമറി വിഭാഗത്തിൽ നൂറ്റി അൻപതോളം കുട്ടികൾ പഠനം നടത്തിവരുന്നു. പ്രഥമാധ്യാപികയുടെ നേതൃത്വത്തിൽ മാനേജ്മെന്റിന്റെയും അധ്യാപകരുടെയും കൂട്ടായ പ്രവർത്തനത്തിലൂടെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നിലവാരത്തിലേക്ക് സ്കൂളിനെ ഉയർത്താൻ കഴിയുന്നുണ്ട്.

ReplyForward

ഭൗതികസൗകര്യങ്ങൾ

സ്കൂളിന്റെ വടക്ക് കിഴക്ക് ഭാഗത്തായി രണ്ട് നിലകളിലായി ആധുനിക സൗകര്യങ്ങളോട് കൂടിയ 14 ക്ലാസ്സ് മുറികൾ ഉൾപ്പെട്ട പ്ലാറ്റിനം ജൂബിലി കെട്ടിടം, തെക്ക് കിഴക്ക് ഭാഗത്ത് 12 ക്ലാസ്സ് മുറികളും ,സ്കൂൾ ഓഫീസിനോട് ചേർന്ന് സ്റ്റാഫ് റൂമുകളും 3 ക്ലാസ്സ് മുറികളും ഉൾപ്പെട്ട കെട്ടിടം, ഓഫീസിന്റെ മുൻവശത്തുള്ള റോഡിന് പടിഞ്ഞാറ് ഭാഗത്തായി 7 ക്ലാസ്സ് മുറികളും തൊട്ട് താഴെയായി പ്രീ പ്രൈമറി വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടവും നിലവിലുണ്ട്. സ്കൂൾ അടുക്കള സ്കൂളിന്റെ വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്നു. കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ടൊയ്ലറ്റ് സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ശിശുസൗഹൃദ ക്ലാസ്സ് അന്തരീക്ഷം
  • ഡിജിറ്റൽ ഹൈടെക് ക്ലാസ്സുകൾ
  • സ്കൂൾ ലൈബ്രറി
  • ഗണിതലാബ്
  • ശാസ്ത്രലാബ്
  • ജൈവ വൈവിധ്യ ഉദ്യാനം
  • ഔഷധത്തോട്ടം
  • പച്ചക്കറിത്തോട്ടം
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • LSS, USS പരീക്ഷാ പരിശീലനം
  • തനത് പ്രവർത്തനവുമായി ബന്ധപ്പെട്ട പരിശീലന ക്ലാസ്സുകൾ
  • വിദഗ്ധരുടെ കാസ്സുകൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ



ഈ താളിന്റെ വഴികാട്ടി എന്ന തലക്കെട്ടിനുതാഴെ നൽകിയിട്ടുള്ള വഴികാട്ടി കൃത്യമല്ല എന്നു കരുതുന്നു. അതോടൊപ്പം, സ്കൂളിന്റെ ലൊക്കേഷൻ കാണിക്കുന്നതിന് OpenstreetMap ചേർക്കാമോ?
ലൊക്കേഷൻ ചേർക്കൽ എങ്ങനെ ചെയ്യാമെന്ന് വിവരിക്കുന്ന സഹായതാൾ‍‍ ഇവിടെയുണ്ട് .
മാപ് ചേർത്തശേഷം {{map}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.


{{#multimaps:8.920394112690893, 76.66946565296256 |zoom=13}}

"https://schoolwiki.in/index.php?title=യു.പി.ജി.എസ്._പുനുക്കന്നൂർ&oldid=2193573" എന്ന താളിൽനിന്ന് ശേഖരിച്ചത്