മാതാ എച്ച് എസ് മണ്ണംപേട്ട/SMART ROOMS

Schoolwiki സംരംഭത്തിൽ നിന്ന്

2014-15 ഈ വര്‍ഷത്തെ നമുക്ക് ലഭിച്ച ഏറ്റവും വലിയ നേട്ടം ഇവിടെ ഒരുക്കിയിരിക്കുന്ന സ്മാര്‍ട്ട് ക്ലാസ്സ് റൂമുകളാണ്. ഏറ്റവും മനോഹരമായും അത്യാധുനിക സാങ്കേതികവിദ്യയും ഉള്‍പ്പെടുത്തി ഇത്രയും നല്ല രീതിയില്‍ സജ്ജീകരിക്കാന്‍ കഴി‍ഞ്ഞത് പുതുക്കാട് MLA പ്രൊ . സി രവീന്ദ്രനാഥിന്റേയും മാനേജ്മെന്റിന്റേയും വലിയ താല്‍പര്യവും സഹായവും ശ്രദ്ധേയമാണ്. എടുത്തു സൂചിപ്പിക്കേണ്ട മറ്റൊന്ന് സ്ക്കൂള്‍ ലൈബ്രററി വിപുലീകരിക്കാന്‍ മുപ്പതിനായിരം രൂപയോളം നല്‍കിയ സുഭാഷ് ഏറാടത്തിന്റെ (OSA) ധാരാള മനസ്സ് എന്ന വ്യക്തികഥയാണ്. 2015-16 അധ്യായനവര്‍ഷം വര്‍ഷവും നമുക്ക് എം.എല്‍.എ ഫണ്ടില്‍ നിന്നും 6 കമ്പ്യൂട്ടറുകളും പ്രൊജക്ടറുകളും ലഭിച്ചിട്ടുണ്ട്. ഒന്നോ രണ്ടോ വര്‍ഷകങ്ങള്‍ക്കകം തന്നെ നമ്മുടെ വിദ്യാലയത്തിലെ മുഴുവന്‍ ക്ലാസ്സ് മുറികളും സ്മാര്‍ട്ട് ക്ലാസ്സ് റൂമുകളാക്കണം എന്നതാണ് പി.ടി.എ യുടേയും സ്റ്റാഫിന്റെയും മാനേജ്മെന്റിന്റേയും ആഗ്രഹം. വിദ്യാലയങ്ങളില്‍ സാങ്കേതികരംഗത്തെ വിപ്ലവത്തിന് അകമഴിഞ്ഞ് സഹായിച്ചുകൊണ്ടിരിക്കുന്ന പുതുക്കാട് എം.എല്‍.എ പ്രൊഫ. സി. രവീന്ദ്രനാഥിനോടുള്ള അകമഴിഞ്ഞ നന്ദി ഈ അവസരത്തില്‍ അറിയിക്കുന്നു. തുടര്‍ന്നും എല്ലാവിധ സഹായസഹകരണങ്ങളും പ്രതീക്ഷിക്കുന്നു. എടുത്തുപറയേണ്ട മറ്റൊന്ന് ഈ വിദ്യാലയത്തിലെ എല്ലാ ക്ലാസ്സ് മുറികളിലും സ്പീക്കര്‍ സംവിധാനം ഒരുക്കിക്കൊണ്ട് സൗണ്ട് സിസ്റ്റം ഏറ്റവും നല്ല രീതിയിലാക്കാന്‍ ഈ വര്‍ഷം നമുക്ക് കഴിഞ്ഞു എന്നതാണ്.