ബി എ എം യു പി എസ്സ് പെരുമ്പ്രാക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
(ബി എ എം യു പി എസ്സ് പെരുമ്പാക്കാട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ബി എ എം യു പി എസ്സ് പെരുമ്പ്രാക്കാട്
37651.jpg
വിലാസം
വാളക്കുഴി

വാളക്കുഴി പി. ഒ.
,
വാളക്കുഴി പി. ഒ. പി.ഒ.
,
689544
സ്ഥാപിതം1 - 6 - 1948
വിവരങ്ങൾ
ഫോൺ0469 2655555
ഇമെയിൽaleyammazachariah@gmail.com
കോഡുകൾ
സ്കൂൾ കോഡ്37651 (സമേതം)
യുഡൈസ് കോഡ്32120601609
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല വെണ്ണിക്കുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്മല്ലപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കോയിപ്രം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ15
പെൺകുട്ടികൾ9
ആകെ വിദ്യാർത്ഥികൾ24
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ24
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഏലിയാമ്മ സക്കറിയ
പി.ടി.എ. പ്രസിഡണ്ട്അനിൽ തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്റജീന സുനിൽ
അവസാനം തിരുത്തിയത്
03-02-2022Sindhuthonippara



തെള്ളിയൂർ ശാലേം മാർത്തോമ്മാ ഇടവകയുടെ മേൽനോട്ടത്തിൽ 1124 ഇടവമാസം 20 തിന് വ്യാഴാഴ്ച പെരുമ്പാക്കാട് ബിഷപ്പ് എബ്രാഹാം മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ എന്ന പേരിൽ സ്ഥാപിതമായി.1958ൽ ഇടവകയുടെ തീരുമാനപ്രകാരം മാർത്തോമ്മാ കോർപ്പറേറ്റ് മാനേജ്മെൻറിന് സ്കൂൾ വിട്ടുകൊടുത്തു

പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ വെണ്ണിക്കുളം ഉപജില്ലയിലെ വാളക്കുഴി, പെരുമ്പ്രാക്കാട്സ്ഥലത്തുള്ള ഒരു എയ്ഡഡ് സ്കൂളാണ്.

ചരിത്രം

തെള്ളിയൂർ ശാലേം മാർത്തോമ്മാ പള്ളി (ഇടവകയുടെ ) വകയായി ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ ആരംഭിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനു വേണ്ടി 123 കന്നി മാസത്തിൽ പെരുമ്പക്കാട് എം.റ്റി.എൽ.പി സ്കൂളിൽ വച്ച് ഒരു പബ്ലിക് മീറ്റിംഗ് ബഹുമാനപ്പെട്ട ഇടവക വികാരിയുടെ അദ്ധ്യക്ഷതയിൽ കൂടി. 5 പേരടങ്ങിയ ഒരു കമ്മിറ്റിയെ ടി സ്കൂളിൻ്റെ പ്രവർത്തനത്തിനായി ചുമതലപ്പെടുത്തുകയുണ്ടായി. ടി കമ്മിറ്റിയുടെ ചുമതലയിൽ ഒരേക്കർ സ്ഥലം സ്കൂളിനു വേണ്ടി സമ്പാദിച്ചു. ഇടവക കമ്മിറ്റിയുടെ ചുമതലയിൽ ഈ സ്ഥലത്ത് സ്കൂളിൻ്റെ കെട്ടിടം പണി പൂർത്തിയായി. 1948 ൽ ബിഷപ്പ് എബ്രഹാം മെമ്മോറിയൽ മീഡിയം സ്കൂൾ എന്ന പേരിൽ സ്കൂൾ ആരംഭിച്ചു.1958 വരെ ഇടവക കമ്മിറ്റി സ്കൂളിൻ്റെ ഭരണം നടത്തി വന്നു. 1958 ൽ ഇടവക യോഗത്തിലെ തീരുമാനപ്രകാരം മാർത്തോമ്മാ കോർപ്പറേറ്റ് മാനേജ്മെൻ്റിന് സ്കൂൾ വിട്ടുകൊടുക്കുകയുണ്ടായി.

സ്കൂൾ ആരംഭം മുതൽ ശ്രീ. വി.കെ സഖറിയാ ഹെഡ്മാസ്റ്ററായി സേവനമനുഷ്ഠിച്ചു.1957 മുതൽ 1983 വരെ ശ്രീ.പി.വി.സഖറിയാ ഈ സ്കൂളിൻ്റെ ഹെഡ്മാസ്റ്ററായി സേവനമനുഷ്ഠിച്ചു.1983 മുതൽ 1986 വരെ ശ്രീ.കെ.ജെ. മാത്യു ഹെഡ്മാസ്റ്ററായി സേവനം അനുഷ്ഠിച്ചു വരുന്നു.റവ.കെ.എം. ഡേവിഡ് ലോക്കൽ മാനേജർ ആയും ശ്രീ.പി.വി. എബ്രഹാം പി.റ്റി.എ പ്രസിഡൻ്റായും സേവനം അനുഷ്ഠിച്ചു. സ്കൂൾ അഞ്ചാം സ്റ്റാൻഡേർഡിലും ആറാം സ്റ്റാൻഡേർഡിലും, ഏഴാം സ്റ്റാൻഡേർഡിലും ഈ രണ്ടും ഡിവിഷനുകളിലായി 219 കുട്ടികൾ പഠിച്ചു.

1985 ഏപ്രിൽ മാസത്തിൽ ശ്രീമതി എം.എ തങ്കമ ഈ സ്കൂളിൽ നിന്നും പെൻഷൻ പറ്റി പിരിഞ്ഞ ഒഴിവിൽ ശ്രീ .തോമസ് വി.എബ്രഹാമിനെ നിയമിച്ചു.1986-ൽ ഉദ്യോഗത്തിൽ നിന്നും വിരമിച്ച ശ്രീ.കെ. ജെ. മാത്യുവിനു പകരം കോട്ടയം മാർത്തോമ്മ സെമിനാരി ഹൈസ്കൂളിൽ നിന്നും ശ്രീ.സി.എ തോമസിനെ ഹെഡ്മാസ്റ്ററായി നിയമിച്ചു.1988 ൽ ശ്രീ സി എ തോമസ് പ്രമോഷനാടു കൂടി സ്ഥലം മാറിയ ഒഴിവിൽ ശ്രീ കെ .ജെ . ശമുവേൽ പുല്ലമ്പള്ളി എം.റ്റി എൽ.പി എസ്സിലേക്ക് സ്ഥലം മാറിപ്പോയ ഒഴിവിൽ ശ്രീ എം.ജി.തോമസിനെ ഹെഡ്മാസ്റ്ററായി നിയമിച്ചു. 1993-ൽ ശ്രീ.എം.ജി.തോമസ് എസ്.സി.എസ്.എൽ.പി.എസ്.ലേക്ക് സ്ഥലം മാറിപ്പോയ ഒഴിവിൽ ശ്രീ .ഷാജൻ മാത്യുവിനെ 1993-ൽ ഹെഡ്മാസ്റ്ററായി നിയമിച്ചു. 2015 മാർച്ചിൽ ശ്രീ ഷാജൻ മാത്യു വിരമിച്ച ഒഴിവിലേക്ക് ശ്രീമതി. ഏലിയാമ്മ സക്കറിയാ ഹെഡ്മിസ്ട്രസ്സായി പ്രവർത്തിച്ചുവരുന്നു.

ഭൗതികസൗകര്യങ്ങൾ

  • ക്ലാസ് മുറികൾ - 3 ലാബുകൾ - 1 ടോയ്ലറ്റ് - 2 യൂറിനൽ- 2 കുടിവെള്ളം - കിണർ - 1 ഫിൽട്ടർ കളിസ്ഥലം ഉണ്ട് കളിയുപകരണങ്ങൾ - ക്രിക്കറ്റ് ബാറ്റ് ,ഷട്ടിൽ ബാറ്റ്, ബോളുകൾ, ചെസ്സ്, കാരം ബോർഡ് എന്നിവ കമ്പ്യൂട്ടർ ലാബ്- 1 ലൈബ്രറി മുറി - 1

പാഠ്യേതര പ്രവർത്തനങ്ങൾ

  • 1. കലാകായികം 2 . പ്രവൃത്തി പരിചയ പരിശീലനം 3 . സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ 4 . ക്ലബ് ആക്ടിവിറ്റികൾ


മാനേജ്‌മെന്റ്

1958 ൽ ഇടവക യോഗത്തിലെ തീരുമാനപ്രകാരം മാർത്തോമ്മാ കോർപ്പറേറ്റ് മാനേജ്മെൻ്റിന് സ്കൂൾ വിട്ടുകൊടുക്കുകയുണ്ടായി.

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ പേര് ചാർജ്ജെടുത്ത തീയതി
1 ശ്രീ. വി.കെ. സഖറിയാ 1948-57
2 ശ്രീ. പി. വി സഖറിയാ 1957-83
3 ശ്രീ. കെ. ജെ. മാത്യു 1983-86
4 ശ്രീ. സി.എ. തോമസ് 1986-88
5 ശ്രീ.കെ.ജെ. സാമുവൽ 1988-90
6 ശ്രീ.എം.ജി. തോമസ് 1990-93
7 ശ്രീ. ഷാജൻ മാത്യു 1993-2015
8 ശ്രീമതി ഏലിയാമ്മ സക്കറിയാ 2015 മുതൽ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

  • ഡോ. എം. എ കുട്ടപ്പൻ - MLA
  • ഡോ.മോഹൻ പി.സാം
  • ഡോ.എബ്രഹാം കുര്യൻ
  • ഡോ.എം.എ തോമസ്
  • ശ്രീ ജോൺ മാത്യു
  • റവ. കെ കെ തോമസ്
  • റവ.ജോർജ് വർഗ്ഗീസ്
  • റവ.എം.കെ ജേക്കബ്
  • റവ. സാജൻ പി. തോമസ്
  • റവ. തോമസ് പി. ചാണ്ടി
  • റവ. ഒ. സി. കുര്യൻ
  • റവ. എബ്രഹാം പി ഉമ്മൻ
  • റവ ചാക്കോ പി. ജോർജ്
  • പ്രൊഫ. പി.വി. മാത്യു
  • ശ്രീ ജോൺസൺ BA, BD ,MTH

നേട്ടങ്ങൾ

സീഡ് പ്രോജക്ടിൻ്റെ ഭാഗമായി പ്രകൃതി സംരക്ഷണത്തിന് തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ ബി.എ.എം. യൂ.പി. എസ് പെരുമ്പ്രാക്കാടിന് 2010-11, 2011-12, 2012-13, 2013-14 ൽ അംഗീകാരം ലഭിച്ചു.

മികവുകൾ പത്രവാർത്തകളിലൂടെ

ചിത്രശാല

അധിക വിവരങ്ങൾ

വഴികാട്ടി

Loading map...