ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /ഇംഗ്ലീഷ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ് ക്ലബ്ബ് നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. യു.പി., എച്ച്.എസ്. വിഭാഗങ്ങളിലായി 95 കുട്ടികൾ ക്ലബ്ബിൽ അംഗങ്ങളായുണ്ട്. ക്ലബ്ബിന്റെ പ്രവർത്തനം വളരെ കാര്യക്ഷമമായി നടന്നു വരുന്നു.


ഫ്രൈംസ് - ഫിലിം ഫെസ്റ്റിവൽ

08 സെപ്റ്റംബർ 2021


                                        

ഹയർ സെക്കണ്ടറി വിഭാഗം ഇംഗ്ലീഷ് ക്ലബ്ബിന്റേയും, മലയാളം ക്ലബ്ബിന്റേയും സംയുക്ത ആഭിമുഖ്യത്തിൽ രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ഫിലിം ഫെസ്റ്റിവൽ ഹയർ സെക്കണ്ടറി സെമിനാർഹാളിൽ വച്ച് സംഘടിപ്പിച്ചു. ഫെസ്റ്റിവലിന്റെ ഉദ്ഘാടനം നമ്മുടെ സഹോദര സ്ഥാപനമായ ഫാറൂഖ് കോളേജ് ഇംഗ്ലീഷ് വിഭാഗം അസ്സോസിയേറ്റ് പ്രൊഫസർ ഡോക്ടർ റിസ്‌വാന സുൽത്താന നിർവ്വഹിച്ചു. പ്രിൻസിപ്പാൾ കെ. ഹാഷിം ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഹയർ സെക്കണ്ടറി സീനിയർ അദ്ധ്യാപകൻ കെ. ടി. കബീർ മലയാളം അദ്ധ്യാപകൻ വി. ആർ. അബ്ദുൽ നാസർ. ഇംഗ്ലീഷ് അദ്ധ്യാപിക ജംഷീന എന്നിവർ സംസാരിച്ചു.

സെപ്റ്റംബർ നാല്, അ‍ഞ്ച് (ചൊവ്വ, ബുധൻ) തിയതികളിലായി ഫ്രൈംസ് എന്ന പേരിൽ സംഘടിപ്പിച്ച ഫിലിം ഫെസ്റ്റിവലിൽ വിവിധ ഭാഷകളിലുള്ള സിനിമകൾ പ്രദർശിപ്പിച്ചു. ഫിലിം ഫെസ്റ്റിവൽ വിദ്യാർത്ഥികൾക്ക് പുതിയൊരനുഭവമായിരുന്നു.



ഹായ് ഇംഗ്ലീഷ്, ഈസി മാത്സ്'

21 ജൂലൈ 2021


എട്ടാം ക്ലാസ്സുകളിലെ കുട്ടികൾക്കായുള്ള ഹായ് ഇംഗ്ലീഷ്, ഈസി മാത്സ് പഠനപ്രവർത്തനത്തിന്റെ ഉൽഘാടനം ഓൺലൈനായി ഹെഡ്മാസ്റ്റർ മുഹമ്മദ് ഇഖ്‌ബാൽ കുന്നത്ത് നിർവ്വഹിച്ചു. മുഹമ്മദ് ഇസ്ഹാക്ക് ചടങ്ങിന് അധ്യക്ഷത വഹിച്ചു. കാര്യപരിപാടികളെക്കുറിച്ച് വിശദീകരിച്ചു. ഫാറൂഖ് കോളേജ് എൻ. എസ്സ്. എസ്സ്. വളണ്ടിയർമാർ, അദ്ധ്യാപകരായ അബ്ദുൽ മുനീർ. എം. എ, ഷബ്‌ന. സി, തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.



                                                                                        2018 - 19  


കൺവീനർ: അബ്ദുൽ മുനീർ. എം. എ

ജോയിൻറ് കൺവീനർ: ഇർഷാദ്

സ്റ്റുഡൻറ് കൺവീനർ: അജന്യ (10 ബി)

സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: ഹുദ നഈമ (7 എ)



ഹായ് ഇംഗ്ലീഷ്, ഈസി മാത്സ്'



                                 



എട്ടാം ക്ലാസ്സുകളിലെ കുട്ടികൾക്കായുള്ള ഹായ് ഇംഗ്ലീഷ്, ഈസി മാത്സ് പഠനപ്രവർത്തനത്തിന്റെ ഉൽഘാടനം സ്കൂൾ ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ് നിർവ്വഹിച്ചു. മുഹമ്മദ് ഇസ്ഹാക്ക് ചടങ്ങിന് അധ്യക്ഷത വഹിച്ചു.


കാര്യപരിപാടികളെക്കുറിച്ച് വിശദീകരിച്ചു. ഫാറൂഖ് കോളേജ് എൻ. എസ്സ്. എസ്സ്. വളണ്ടിയർമാർ, അദ്ധ്യാപകരായ അബ്ദുൽ മുനീർ. എം. എ, ഷബ്‌ന. സി, തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.


വിദ്യാർത്ഥി പ്രതിനിധികളായ അജന്യ സ്വാഗതവും ആശിഷ് റോഷൻ നന്ദിയും പറഞ്ഞു.



                                                                                        2017 - 18  


കൺവീനർ: മഹ്‌ഫിദ വി ഹസ്സൻ

ജോയിൻറ് കൺവീനർ: ജെംഷിക്ക്. എം.ടി

സ്റ്റുഡൻറ് കൺവീനർ: റയ്യാൻ ബിൻ മുഹമ്മദ് -10 ഡി

സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: അനഘ വേണുുഗോപാൽ -7 ബി



                                                    


                                     


2017 – 18 അക്കാദമിക വർഷത്തെ ഇംഗ്ലീഷ് ക്ലബ്ബിന്റെ ഔപചാരിക ഉദ്ഘാടനം ജൂൺ 22. ന് നമ്മുടെ സഹോദര സ്ഥാപനമായ ഫാറൂഖ് കോളേജ് ഇംഗ്ലീഷ് വിഭാഗം അസ്സോസിയേറ്റ് പ്രൊഫസർ സി. പി. സത്താർ ഉദ്ഘാടനം ചെയ്തു. ഹെ‍ഡ്മാസ്റ്റർ എം.എ നജീബ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഇംഗ്ലീഷ് ക്ലബ്ബ് സെക്രട്ടറി റയ്യാൻ ബിൻ മുഹമ്മദ് ഹനീഫ് സ്വാഗതവും, ചെയർമാൻ സി. പി. നൗറ സലാം നന്ദിയും പറഞ്ഞ‍ു.


ക്ലബ്ബ് ട്രഷറർ സെൻഹ ഫാത്തിമ അദ്ധ്യാപകരായ മഹ്ഫിദ വി ഹസ്സൻ, അബ്ദുൽ മുനീർ. എം.എ, ഷബ്‌ന. സി, ബേബി ഫാസില, മുഹമ്മദ് ഇസ്‌ഹാഖ്, മായ. വി.എം തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.


                                                                                     2016 - 17    

കൺവീനർ: മഹ്‌ഫിദ വി ഹസ്സൻ

ജോയിൻറ് കൺവീനർ: ജെംഷിക്ക്. എം.ടി

സ്റ്റുഡൻറ് കൺവീനർ: ആദിൽ -10 ബി

സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: ഗോപിക. എ.വി -7 ഡി


ഇംഗ്ലീഷ് ക്ലബ്ബ് നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. യു.പി., എച്ച്.എസ്. വിഭാഗങ്ങളിലായി 115 കുട്ടികൾ ക്ലബ്ബിൽ അംഗങ്ങളായുണ്ട്. ക്ലബ്ബിന്റെ പ്രവർത്തനം വളരെ കാര്യക്ഷമമായി നടന്നു വരുന്നു.