പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പി.കെ.എം.എം. ഹയർ സെക്കണ്ടറി സ്കൂൾ

പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്
വിലാസം
എടരിക്കോട്

പി.കെ.എം.എം.എച്.എസ്.എസ്.എടരിക്കോട്
,
എടരിക്കോട് പി.ഒ.
,
676501
സ്ഥാപിതം1979
വിവരങ്ങൾ
ഫോൺ0483 2648526
ഇമെയിൽpkmmhss.ekd@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19075 (സമേതം)
എച്ച് എസ് എസ് കോഡ്11062
യുഡൈസ് കോഡ്32051300608
വിക്കിഡാറ്റQ64564046
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂരങ്ങാടി
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,എടരിക്കോട്,
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ3018
പെൺകുട്ടികൾ2789
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകെ.മുഹമ്മദ് ഷാഫി
പ്രധാന അദ്ധ്യാപകൻപി.ബഷീർ
പി.ടി.എ. പ്രസിഡണ്ട്സ‍ുബൈർ തങ്ങൾ
എം.പി.ടി.എ. പ്രസിഡണ്ട്നിഷാദ് ബാൻ
അവസാനം തിരുത്തിയത്
09-01-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


മലപ്പുറം ജില്ലയിലെ തിര‍ൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ എടരിക്കോട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പി.കെ.എം.എം. ഹയർ സെക്കണ്ടറി സ്കൂൾ. "എടരിക്കോട് പഞ്ചായത്ത്"ൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എടരിക്കോട് പി.കെ.എം.എം. ഹയർ സെക്കണ്ടറി സ്കൂൾ. എടരിക്കോട് സ്‍ക‍ൂൾ എന്ന പേരിലാണ് പൊത‍ുവെ അറിയപ്പെടുന്നത്. 1979-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്.SSLC വിജയ ശതമാനത്തിൽ കഴിഞ്ഞ പത്ത് വർഷമായി 90 ശതമാനത്തിന‍ുമ‍ുകളിലാണ് എന്ന് മാത്രമല്ല ഹയർ സെക്കന്ററി വിഭാഗത്തിൽ 100 ശതമാനം കൈവരിക്കുന്ന സംസ്ഥാനത്തെ അപ‍ൂർവ്വം വിദ്യാലയങ്ങളിലൊന്നാണ് ഈ സ്‍ക‍ൂൾ. കലാരംഗത്ത് ഒട്ടേറെ വിജയഗാഥകൾ രചിച്ചത‍ുകൊണ്ട‍ു തന്നെ ദ‍ൂരെ സ്ഥലങ്ങളിൽ നിന്ന‍ു പോല‍ും വിദ്യാർത്ഥികൾ ഇവിടെ പഠിക്കാനെത്ത‍ുന്ന‍ുണ്ട്. പാഠ്യ - പാഠ്യേതര രംഗത്ത് ഈ വിദ്യാലയത്തിലെ ക‍ുട്ടികൾ നേടിയത‍ും നേടിക്കൊണ്ടിരിക്ക‍ുന്നത‍ുമായ വിജയങ്ങളാണ് ജില്ലയിലെ അതിപ്രശസ്തമായ വിദ്യാലമായി ഇതിനെ മാറ്റിയത്. ഒര‍ു എഴ‍ുത്ത് പള്ളിക്ക‍ൂടമായി ത‍ുടങ്ങ‍ുകയ‍ും പിന്നീട് സ്‍ക‍ൂളായി മാറ‍ുകയ‍ുമാണ‍ുണ്ടായത്. 1979ലാണ് വിദ്യാലയം സ്ഥാപിച്ചത്. അബ്‍ദ‍ുറഹ്‍മാൻ മാസ്റ്ററായിര‍ുന്ന‍ു ആദ്യ പ്രധാന അദ്ധ്യാപകൻ. 1979-ൽ ഇതൊരു സ്‍ക‍ൂളായി. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിച്ചു. സയൻയ്, കമ്പ്യ‍ൂട്ടർ സയൻസ്, കൊമേഴ്‍സ് ഡിപ്പാർട്ട്മെന്റ് എന്നി കോഴ്‍സ‍ുകൾ ഹയർ സെക്കന്ററി വിഭാഗത്തിൽ ഇവിടെയുണ്ട്.

ചരിത്രം

എടരിക്കോട് ഗ്രാമപഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റ് പൗര പ്രമ‍ുഖന‍ുമായിര‍ുന്ന ഡോ.പി ഇബ്രാഹീം ഹാജി

1979ഇൽ തന്റെ പിതാവിന്റെ പേരിൽ ത‍ുടക്കം ക‍ുറിച്ച വിദ്യാലയമാണ് പ‍ൂയിക്കൽ ക‍ുഞ്ഞഹമ്മദ്‍ മുസ്‍ല്യാർ മെമ്മോറിയൽ ഹൈസ്‍ക‍ൂൾ‍

എടരിക്കോട് പഞ്ചായത്തിലെ അരീക്കൽ പ്രദേഷത്ത് ഖ‍ുവ്വത്ത‍ുൽ ഇസ്‍ലാം മദ്രസയിലാണ് സ്ഥാപനത്തിന് ത‍ുടക്കം ക‍ുറിച്ചത്. ക‍ൂട‍ുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്‍ക‍ൂളിന് 12 കെട്ടിടങ്ങളിലായി 135 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യ‍ൂട്ടർ ലാബ‍ുകള‍ുണ്ട്. ഹൈസ്‍ക‍ൂളിന് 7 ലാബ‍ും ഹയർസെക്കണ്ടറിക്ക് 1 ലാബ‍ുമാണ‍ുള്ളത്. 8 ലാബുകളിലുമായി ഏകദേശം ന‍ൂറ്റി അമ്പതോളം കമ്പ്യ‍ൂട്ടറ‍ുകള‍ുണ്ട്. എല്ലാ ലാബ‍ുകളില‍ും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ക‍ൂടാതെ വിദ്യാലയത്തിൽ 138 സ്‍മാർട് ക്ലാസ് റ‍ൂമ‍ുകൾ ഉണ്ട്. വിപ‍ുലവ‍ും എല്ലാ സൗകര്യങ്ങള‍ുമ‍ുള്ളത‍ുമായ സയൻസ് ലാബ‍ുകൾ ഇവിട‍ുത്തെ പ്രത്യേകതയാണ്. ക‍ുട്ടികള‍ുടെ കഴിവ് പരിപോഷിപ്പിക്ക‍ുന്നതിന് PKMM Academy പ്രവർത്തിക്ക‍ുന്ന‍ു.സ്‍ക‍ൂളിന് സ്വന്തമായി ഒര‍ു ആംബ‍ുലൻസ് ഉണ്ട് കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

*‍. സ്കൗട്ട് & ഗൈഡ്സ്
*‍. ലിറ്റിൽ കൈറ്റ്സ്
*‍. സ്റ്റുഡന്റ് പോലീസ്
*‍. ജൂനിയർ റെഡ് ക്രോസ്

ഈ താളിലെ ബാക്കിയുള്ളവ ധർഷിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രധാന അധ്യാപകർ

1979 - 1990 അമരിയിൽ അബ്‍ദ‍ുറഹ്‍മാൻ
1990 - 1995 ടി.എം.മുഹമ്മദ് മാസ്റ്റർ
1995 - 2010 പി.വിലാസിനി
2010-2011 ഫ്രാൻസിസ് സെബാസ്റ്റ്യൻ
2011-2016 കുഞ്ഞിമുഹമ്മദ്.കെ
2016-2017 ക‍ുര്യാക്കോസ്. ഇ.കെ
2017-2020 ഖദീജാബി. എസ്
2020 മുഹമ്മദ് പി
2020-2021 അബ്‍ദ‍ുൽ അസീസ്. കെ
2021-2022 ഗൗരി. എം.ജി
2022- പി.ബഷീർ

സാരഥികൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനദ്ധ്യാപകർ :

  • അമരി അബ്‍ദ‍ുറഹ്‍മാൻ
  • ടി.എം.മുഹമ്മദ്
  • പി.വിലാസിനി
  • ക‍ുഞ്ഞിമുഹമ്മദ്.കെ
  • ഫ്രാൻസിസ്
  • ഇ.കെ.ക‍ുര്യാകോസ്
  • ഖദീജാബി. എസ്
  • മുഹമ്മത്. പി
  • അബ്‍ദുൽ അസീസ്. കെ
  • ഗൗരി. എം.ജി

പ്രശസ്‍തരായ പ‍ൂർവവിദ്യാർത്ഥികൾ

‍. സ്‍ക‍ൂളിന്റെ ക‍ൂട‍ുതൽ ചിത്രങ്ങൾ

വഴികാട്ടി

{{#Multimaps: 11°0'6.77"N, 75°59'1.75"E|zoom=18 }}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH 66 ന് തൊട്ട് കോട്ടക്കൽ നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.
  • കോട്ടക്കൽ ആയുർവേദ കോളേജിന് പിൻ വശത്തായി
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം
  • കോഴിക്കോട് സർവ്വകലാശാലക്ക് 18 കി.മി. ദൂരം

Phone for Contact: 0483 2648526 9447189845 HM: 9895875630,7907385694 SITC: 9496874368 (MOHAMED ANWAR MUTHIRAKLAYIL)