പാറമ്പുഴ ഡിവി ഗവ എൽപിഎസ്/അക്ഷരവൃക്ഷം/രോഗവിമുക്ത ജീവിതം

രോഗവിമുക്ത ജീവിതം

പരിസ്ഥിയോടു ഇണങ്ങി ജീവിക്കുന്നവരായിരിക്കണം നമ്മൾ .നമ്മുടെ വീട് എത്ര മനോഹരമായിട്ടാണ് നാം സൂക്ഷിക്കുന്നത് .അതുപോലെ നമ്മുടെ പരിസ്ഥിതിയും വൃത്തിയായി സൂക്ഷിച്ചാൽ ഒരു പരിധി വരെ നമ്മുക്ക് അസുഖങ്ങളൊന്നുമില്ലാതെ ആരോഗ്യത്തോടെ ജീവിക്കുവാൻ സാധിക്കും .

നമ്മുടെ വീടിനു ചുറ്റുമുള്ള പരിസരം വൃത്തിയായി സൂക്ഷിച്ച നമ്മുക് ആവശ്യമുള്ള പച്ചക്കറികൾ കൃഷി ചെയാവുന്നതാണ് .ഇങ്ങനെ കൃഷി ചെയുന്നത് മൂലം അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്ന വിഷമുള്ള പച്ചക്കറികൾ കഴിച്ച രോഗം വരുത്തുന്നത് തടയാം.

ശുചിത്വം എന്നാൽ പരിസര ശുചികരണം മാത്രമല്ല വ്യക്തിശുചിത്വം അത്യാവശ്യമാണ് .നമ്മൾ രണ്ടുനേരം കുളിക്കുകയും പല്ലുതേക്കുകയും കാസികളിലെയും കാലുകളിലെയും നഖം വെട്ടി വൃത്തിയാക്കുകയും വേണ്ടതുതന്നെ.കൂടാതെ ആഹാരം കഴിക്കുന്നതിനുമുൻപും ശേഷവും കൈയും വായും വൃത്തിയാക്കുകയും വേണം .

നമ്മുടെ രാജ്യത്തും ലോകത്ത്മുഴുവനും ഇപ്പോൾ വ്യാപിച്ചിരിക്കുന്ന കോവിഡ്-19 പോലുള്ള മാരക രോഗങ്ങൾ പടർന്നുപിടിക്കാതിരിക്കാൻ വ്യക്തിശുചിത്വം ,പരിസര ശുചിത്വം ,സാമൂഹിക അകലം എന്നിവ പാലിക്കേണ്ടത് വളരെ അത്യാവശ്യമാണ് .ഇത് രോഗപ്രധിരോധത്തിനു സഹായിക്കുന്നു .രോഗം വരുന്നതിനു ശേഷം ചികില്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതാണ്

അൽത്താഫ് ഷാജി
2 ദേവിവിലാസം ഗവൺമെൻറ് എൽ പി സ്കൂൾ,പാറമ്പുഴ,കോട്ടയം,കോട്ടയം വെസ്റ്റ്
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം