പതിനാലാം കേരളനിയമസഭ

Schoolwiki സംരംഭത്തിൽ നിന്ന്

കേരള സംസ്ഥാനം ഔദ്യോഗികമായി രൂപം കൊണ്ടതിനു ശേഷം നടന്ന പതിനാലാമത്തെ നിയമസഭാ പൊതു തിരഞ്ഞെടുപ്പിൽ (2016) തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളായിരുന്നു പതിനാലാം കേരളനിയമസഭയെ പ്രതിനിധീകരിച്ചത്.

തിരഞ്ഞെടുപ്പ്

പതിനാലാം കേരളനിയമസഭയിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനായി 2016 മേയ് 16-നു നടന്ന പൊതുതിരഞ്ഞെടുപ്പിൽ ആകെയുള്ള 140 മണ്ഡലങ്ങളിൽ 85 എണ്ണത്തിലും എൽ.ഡി.എഫ്. വിജയിച്ചു. ആറു സ്വതന്ത്രർ കൂടി പിന്തുണ നൽകിയതോടെ 91 സീറ്റുകൾ നേടിക്കൊണ്ട് എൽ.ഡി.എഫ്. അധികാരത്തിലെത്തി. 2011 മുതൽ അധികാരത്തിലിരുന്ന യു.ഡി.എഫിന് ഈ തിരഞ്ഞെടുപ്പിൽ 47 സീറ്റുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്.


മന്ത്രിമാരും വകുപ്പുകളും

പതിനാലാം മന്ത്രിസഭ (2016 മേയ് 25 - തുടരുന്നു)
നം. മന്ത്രി വകുപ്പുകൾ.
1. പിണറായി വിജയൻ മുഖ്യമന്ത്രി, പൊതുഭരണം, ആഭ്യന്തരം, വിജിലൻസ്, വിവരസാങ്കേതികവിദ്യ, ആസൂത്രണം, ശാസ്ത്രസാങ്കേതികം, പരിസ്ഥിതി, ജയിൽ
2. ടി.എം. തോമസ് ഐസക് ധനകാര്യം, കയർ, ലോട്ടറി, ടാക്സ്
3. സി. രവീന്ദ്രനാഥ് വിദ്യാഭ്യാസം, കോളേജ് വിദ്യാഭ്യാസം, പ്രവേശന പരീക്ഷ
4. ഇ. ചന്ദ്രശേഖരൻ റവന്യു, ഭവന നിർമ്മാണം, സർവ്വേ ഓഫ് ലാൻഡ് റെക്കോർഡ്സ്, സർവ്വേ ഓഫ് ലാൻഡ് റിഫോംസ്
5. മാത്യു ടി. തോമസ് ജലവിഭവം, ശുദ്ധജല വിതരണം
6. എ.കെ. ശശീന്ദ്രൻ ഗതാഗതം, ജലഗതാഗതം
7. രാമചന്ദ്രൻ കടന്നപ്പള്ളി തുറമുഖം, പുരാവസ്തു വകുപ്പ്
8. എ.കെ. ബാലൻ നിയമം, സാംസ്കാരികം, പിന്നോക്ക ക്ഷേമം, പാർലമെന്ററി കാര്യം
9. കെ.ടി. ജലീൽ തദ്ദേശസ്വയംഭരണം, ഗ്രാമവികസനം
10. ഇ.പി. ജയരാജൻ വ്യവസായം, കായികം (രാജി വച്ചു)
11. കടകംപള്ളി സുരേന്ദ്രൻ ദേവസ്വം, വൈദ്യുതി (വൈദ്യുതി വകുപ്പ് എം.എം. മണിക്ക് കൈമാറി)
12. ജെ. മേഴ്സികുട്ടിയമ്മ ഫിഷറീസ്, പരമ്പരാഗത വ്യവസായം, കശുവണ്ടി
13. എ.സി. മൊയ്തീൻ സഹകരണം, ടൂറിസം
14. കെ. രാജു വനം, വന്യജീവി, മൃഗശാല അനിമൽ ഹസ്ബന്ററി, ഡയറി ഡെവലപ്മെന്റ്, ഡയറി കോർപ്പറേഷൻ
15. ടി.പി. രാമകൃഷ്ണൻ എക്സൈസ്, തൊഴിൽ
16. കെ.കെ. ശൈലജ ആരോഗ്യം, സാമൂഹ്യക്ഷേമം, കുടുംബക്ഷേമം
17. ജി. സുധാകരൻ പൊതുമരാമത്ത്, രജിസ്ട്രേഷൻ
18. വി.എസ്. സുനിൽ കുമാർ കൃഷി, വെറ്റിനറി സർവകലാശാല
19. പി. തിലോത്തമൻ ഭക്ഷ്യം, പൊതുവിതരണം, ലീഗൽ മെട്രോളജി
20. എം.എം. മണി വൈദ്യുത വകുപ്പ്


മണ്ഡലങ്ങളും ജനപ്രതിനിധികളും

പതിനാലാം കേരള നിയമസഭയിലെ എം.എൽ.എ-മാരുടെ പട്ടിക (വടക്ക് നിന്ന് തെക്കോട്ടുള്ള മണ്ഡലങ്ങളുടെ ക്രമത്തിൽ) ചുവടെ ചേർക്കുന്നു.


ജില്ല നിയമസഭാ മണ്ഡലം എം.എൽ.എ പാർട്ടി മുന്നണി
കാസർകോട് മഞ്ചേശ്വരം പി.ബി.അബ്ദുൾ റസാഖ് മുസ്ലീം ലീഗ് യു.ഡി.എഫ്
കാസർകോഡ് എൻ.എ. നെല്ലിക്കുന്ന് മുസ്ലീം ലീഗ് യു.ഡി.എഫ്
ഉദുമ കെ. കുഞ്ഞിരാമൻ സി.പി.ഐ. (എം) എൽ.ഡി.എഫ്
കാഞ്ഞങ്ങാട് ഇ. ചന്ദ്രശേഖരൻ സി.പി.ഐ. എൽ.ഡി.എഫ്
തൃക്കരിപ്പൂർ എം. രാജഗോപലൻ സി.പി.ഐ. (എം) എൽ.ഡി.എഫ്
കണ്ണൂർ പയ്യന്നൂർ സി.കൃഷ്ണൻ സി.പി.ഐ. (എം) എൽ.ഡി.എഫ്
കല്യാശേരി ടി.വി. രാജേഷ് സി.പി.ഐ. (എം) എൽ.ഡി.എഫ്
തളിപ്പറമ്പ് ജയിംസ് മാത്യു സി.പി.ഐ. (എം) എൽ.ഡി.എഫ്
ഇരിക്കൂർ കെ.സി. ജോസഫ് കോൺഗ്രസ് (ഐ) യു.ഡി.എഫ്
അഴീക്കോട് കെ.എം. ഷാജി മുസ്ലീം ലീഗ് യു.ഡി.എഫ്
കണ്ണൂർ രാമചന്ദ്രൻ കടന്നപ്പള്ളി കോൺഗ്രസ് (എസ്) എൽ.ഡി.എഫ്
ധർമ്മടം പിണറായി വിജയൻ സി.പി.ഐ. (എം) എൽ.ഡി.എഫ്
തലശ്ശേരി എ.എൻ. ഷംസീർ സി.പി.ഐ. (എം) എൽ.ഡി.എഫ്
കൂത്തുപറമ്പ് കെ.കെ.ശൈലജ ടീച്ചർ സി.പി.ഐ. (എം) എൽ.ഡി.എഫ്
മട്ടന്നൂർ ഇ.പി. ജയരാജൻ സി.പി.ഐ. (എം) എൽ.ഡി.എഫ്
പേരാവൂർ സണ്ണി ജോസഫ് കോൺഗ്രസ് (ഐ) യു.ഡി.എഫ്
വയനാട് മാനന്തവാടി ഒ.ആർ. കേളു സി.പി.ഐ. (എം) എൽ.ഡി.എഫ്
സുൽത്താൻ ബത്തേരി ഐ.സി. ബാലകൃഷ്ണൻ കോൺഗ്രസ് (ഐ) യു.ഡി.എഫ്
കൽപ്പറ്റ സി.കെ. ശശീന്ദ്രൻ സി.പി.ഐ.(എം) എൽ.ഡി.എഫ്
കോഴിക്കോട് വടകര സി.കെ. നാണു ജനതാദൾ- എസ് യു.ഡി.എഫ്
കുറ്റ്യാടി പറക്കൽ അബ്ദുള്ള യു.ഡി.എഫ്
നാദാപുരം ഇ.കെ. വിജയൻ സി.പി.ഐ. എൽ.ഡി.എഫ്
കൊയിലാണ്ടി കെ. ദാസൻ സി.പി.ഐ. (എം) എൽ.ഡി.എഫ്
പേരാമ്പ്ര ടി.പി. രാമകൃഷ്ണൻ സി.പി.ഐ. (എം) എൽ.ഡി.എഫ്
ബാലുശേരി പുരുഷൻ കടലുണ്ടി സി.പി.ഐ. (എം) എൽ.ഡി.എഫ്
എലത്തൂർ എ.കെ. ശശീന്ദ്രൻ എൻ.സി.പി എൽ.ഡി.എഫ്
കോഴിക്കോട് നോർത്ത് എ. പ്രദീപ്കുമാർ സി.പി.ഐ. (എം) എൽ.ഡി.എഫ്
കോഴിക്കോട് സൗത്ത് എം.കെ. മുനീർ മുസ്ലീം ലീഗ് യു.ഡി.എഫ്
ബേപ്പൂർ വി.കെ.സി മമ്മദ് കോയ സി.പി.ഐ. (എം) എൽ.ഡി.എഫ്
കുന്നമംഗലം പി.ടി.എ. റഹീം സി.പി.ഐ. (എം) (സ്വത) എൽ.ഡി.എഫ്
കൊടുവള്ളി കാരാട്ട് റസാക്ക് സി.പി.ഐ. (എം) (സ്വത) എൽ.ഡി.എഫ്
തിരുവമ്പാടി ജോർജ്ജ്.എം.തോമസ് സി.പി.ഐ. (എം) എൽ.ഡി.എഫ്
മലപ്പുറം കൊണ്ടോട്ടി ടി.വി. ഇബ്രാഹിം മുസ്ലീം ലീഗ് യു.ഡി.എഫ്
ഏറനാട് പി.കെ. ബഷീർ മുസ്ലീം ലീഗ് യു.ഡി.എഫ്
നിലമ്പൂർ പി.വി. അൻവർ സി.പി.ഐ. (എം) (സ്വത) എൽ.ഡി.എഫ്
വണ്ടൂർ എ.പി. അനിൽകുമാർ കോൺഗ്രസ് (ഐ) യു.ഡി.എഫ്
മഞ്ചേരി എം. ഉമ്മർ മുസ്ലീം ലീഗ് യു.ഡി.എഫ്
പെരിന്തൽമണ്ണ മഞ്ഞളാംകുഴി അലി മുസ്ലീം ലീഗ് യു.ഡി.എഫ്
മങ്കട ടി.എ. അഹമ്മദ് കബീർ മുസ്ലീം ലീഗ് യു.ഡി.എഫ്
മലപ്പുറം പി. ഉബൈദുല്ല മുസ്ലീം ലീഗ് യു.ഡി.എഫ്
വേങ്ങര പി.കെ. കുഞ്ഞാലിക്കുട്ടി മുസ്ലീം ലീഗ് യു.ഡി.എഫ്
വള്ളിക്കുന്ന് അബ്ദുൽ ഹമീദ് മാസ്റ്റർ മുസ്ലീം ലീഗ് യു.ഡി.എഫ്
തിരൂരങ്ങാടി പി.കെ. അബ്ദുറബ്ബ് മുസ്ലീം ലീഗ് യു.ഡി.എഫ്
താനൂർ വി. അബ്ദുൽറഹ്മാൻ സി.പി.ഐ. (എം) (സ്വത) എൽ.ഡി.എഫ്
തിരൂർ സി. മമ്മൂട്ടി മുസ്ലീം ലീഗ് യു.ഡി.എഫ്
കോട്ടയ്ക്കൽ സയ്യിദ് ആബിദ് ഹുസൈൻ തങ്ങൾ മുസ്ലീം ലീഗ് യു.ഡി.എഫ്
തവനൂർ കെ.ടി. ജലീൽ സി.പി.ഐ. (എം) (സ്വത) എൽ.ഡി.എഫ്
പൊന്നാനി പി. ശ്രീരാമകൃഷ്ണൻ സി.പി.ഐ. (എം) എൽ.ഡി.എഫ്
പാലക്കാട് തൃത്താല വി.ടി. ബൽറാം കോൺഗ്രസ് (ഐ) യു.ഡി.എഫ്
പട്ടാമ്പി മുഹമ്മദ്‌ മുഹ്സിൻ സി.പി.ഐ എൽ.ഡി.എഫ്
ഷൊർണൂർ പി.കെ. ശശി സി.പി.ഐ. (എം) എൽ.ഡി.എഫ്
ഒറ്റപ്പാലം പി. ഉണ്ണി സി.പി.ഐ. (എം) എൽ.ഡി.എഫ്
കോങ്ങാട് കെ.വി. വിജയദാസ് സി.പി.ഐ. (എം) എൽ.ഡി.എഫ്
മണ്ണാർക്കാട് എം. ഷംസുദ്ദീൻ മുസ്ലീം ലീഗ് യു.ഡി.എഫ്
മലമ്പുഴ വി.എസ്. അച്യുതാനന്ദൻ സി.പി.ഐ. (എം) എൽ.ഡി.എഫ്
പാലക്കാട് ഷാഫി പറമ്പിൽ കോൺഗ്രസ് (ഐ) യു.ഡി.എഫ്
തരൂർ എ.കെ. ബാലൻ സി.പി.ഐ. (എം) എൽ.ഡി.എഫ്
ചിറ്റൂർ കെ. കൃഷ്ണൻകുട്ടി ജനതാദൾ (എസ്) എൽ.ഡി.എഫ്
നെന്മാറ കെ. ബാബു (നെന്മാറ) സി.പി.ഐ. (എം) എൽ.ഡി.എഫ്
തൃശൂർ ചേലക്കര യു.ആർ. പ്രദീപ്‌ സി.പി.ഐ. (എം) എൽ.ഡി.എഫ്
കുന്നംകുളം എ.സി. മൊയ്ദീൻ സി.പി.ഐ. (എം) എൽ.ഡി.എഫ്
ഗുരുവായൂർ കെ.വി. അബ്ദുൾ ഖാദർ സി.പി.ഐ. (എം) എൽ.ഡി.എഫ്
മണലൂർ മുരളി പെരുന്നെല്ലി സി.പി.ഐ. (എം) എൽ.ഡി.എഫ്
വടക്കാഞ്ചേരി അനിൽ അക്കര കോൺഗ്രസ് (ഐ) യു.ഡി.എഫ്
ഒല്ലൂർ കെ.രാജൻ സി.പി.ഐ എൽ.ഡി.എഫ്
തൃശ്ശൂർ വി.എസ്. സുനിൽ കുമാർ സി.പി.ഐ എൽ.ഡി.എഫ്
നാട്ടിക ഗീത ഗോപി സി.പി.ഐ. എൽ.ഡി.എഫ്
കയ്പമംഗലം ഇ.ടി. ടൈസൻ മാസ്റ്റർ സി.പി.ഐ. എൽ.ഡി.എഫ്
ഇരിങ്ങാലക്കുട കെ.യു. അരുണൻ സി.പി.ഐ. (എം) എൽ.ഡി.എഫ്
പുതുക്കാട് സി. രവീന്ദ്രനാഥ് സി.പി.ഐ. (എം) എൽ.ഡി.എഫ്
ചാലക്കുടി ബി.ഡി. ദേവസ്സി സി.പി.ഐ. (എം) എൽ.ഡി.എഫ്
കൊടുങ്ങല്ലൂർ വി.ആർ. സുനിൽ കുമാർ സി.പി.ഐ. (എം) എൽ.ഡി.എഫ്
എറണാകുളം പെരുമ്പാവൂർ എൽദോസ് കുന്നപ്പിള്ളി കോൺഗ്രസ് (ഐ) യു.ഡി.എഫ്
അങ്കമാലി റോജി.എം.ജോൺ കോൺഗ്രസ് (ഐ) യു.ഡി.എഫ്
ആലുവ അൻവർ സാദത്ത് കോൺഗ്രസ് (ഐ) യു.ഡി.എഫ്
കളമശേരി വി.കെ. ഇബ്രാഹിം കുഞ്ഞ് മുസ്ലീം ലീഗ് യു.ഡി.എഫ്
പറവൂർ വി.ഡി. സതീശൻ കോൺഗ്രസ് (ഐ) യു.ഡി.എഫ്
വൈപ്പിൻ എസ്. ശർമ്മ സി.പി.ഐ. (എം) എൽ.ഡി.എഫ്
കൊച്ചി കെ.ജെ. മാക്സി സി.പി.ഐ. (എം) എൽ.ഡി.എഫ്
തൃപ്പൂണിത്തുറ എം സ്വരാജ് സി.പി.ഐ. (എം) എൽ.ഡി.എഫ്
എറണാകുളം ഹൈബി ഈഡൻ കോൺഗ്രസ് (ഐ) യു.ഡി.എഫ്
തൃക്കാക്കര പി.ടി. തോമസ്‌ കോൺഗ്രസ് (ഐ) യു.ഡി.എഫ്
കുന്നത്തുനാട് വി.പി.സജീന്ദ്രൻ കോൺഗ്രസ് (ഐ) യു.ഡി.എഫ്
പിറവം അനൂപ് ജേക്കബ് കേരള കോൺഗ്രസ് (ജേക്കബ്) യു.ഡി.എഫ്
മൂവാറ്റുപുഴ എൽദോ എബ്രഹാം സി.പി.ഐ എൽ.ഡി.എഫ്
കോതമംഗലം ആന്റണി ജോൺ സി.പി.ഐ. (എം) എൽ.ഡി.എഫ്
ഇടുക്കി ദേവികുളം എസ്. രാജേന്ദ്രൻ സി.പി.ഐ. (എം) എൽ.ഡി.എഫ്
ഉടുമ്പൻചോല എം.എം. മണി സി.പി.ഐ. (എം) എൽ.ഡി.എഫ്
തൊടുപുഴ പി.ജെ. ജോസഫ് കേരള കോൺഗ്രസ് (മാണി) യു.ഡി.എഫ്
ഇടുക്കി റോഷി അഗസ്റ്റിൻ കേരള കോൺഗ്രസ് (മാണി) യു.ഡി.എഫ്
പീരുമേട് ഇ.എസ്. ബിജിമോൾ സി.പി.ഐ. എൽ.ഡി.എഫ്
കോട്ടയം പാലാ കെ.എം. മാണി കോൺഗ്രസ് (ഐ) യു.ഡി.എഫ്
കടുത്തുരുത്തി മോൻസ് ജോസഫ് കേരള കോൺഗ്രസ് (മാണി) യു.ഡി.എഫ്
വൈക്കം സി.കെ. ആശ സി.പി.ഐ. എൽ.ഡി.എഫ്
ഏറ്റുമാനൂർ കെ. സുരേഷ് കുറുപ്പ് സി.പി.ഐ. (എം) എൽ.ഡി.എഫ്
കോട്ടയം തിരുവഞ്ചൂർ രാധാകൃഷ്ണൻ കോൺഗ്രസ് (ഐ) യു.ഡി.എഫ്
പുതുപ്പള്ളി ഉമ്മൻ ചാണ്ടി കോൺഗ്രസ് (ഐ) യു.ഡി.എഫ്
ചങ്ങനാശ്ശേരി സി.എഫ്. തോമസ് കേരള കോൺഗ്രസ് (മാണി) യു.ഡി.എഫ്
കാഞ്ഞിരപ്പള്ളി എൻ. ജയരാജ് കേരള കോൺഗ്രസ് (മാണി) യു.ഡി.എഫ്
പൂഞ്ഞാർ പി.സി. ജോർജ്ജ് സ്വതന്ത്രൻ -
ആലപ്പുഴ അരൂർ എ.എം. ആരിഫ് സി.പി.ഐ. (എം) എൽ.ഡി.എഫ്
ചേർത്തല പി. തിലോത്തമൻ സി.പി.ഐ. എൽ.ഡി.എഫ്
ആലപ്പുഴ ടി.എം. തോമസ് ഐസക് സി.പി.ഐ. (എം) എൽ.ഡി.എഫ്
അമ്പലപ്പുഴ ജി. സുധാകരൻ സി.പി.ഐ. (എം) എൽ.ഡി.എഫ്
കുട്ടനാട് തോമസ് ചാണ്ടി എൻ.സി.പി എൽ.ഡി.എഫ്
ഹരിപ്പാട് രമേശ് ചെന്നിത്തല കോൺഗ്രസ് (ഐ) യു.ഡി.എഫ്
കായംകുളം അഡ്വ. യു. പ്രതിഭാ ഹരി സി.പി.ഐ. (എം) എൽ.ഡി.എഫ്
മാവേലിക്കര ആർ. രാജേഷ് സി.പി.ഐ. (എം) എൽ.ഡി.എഫ്
ചെങ്ങന്നൂർ അഡ്വ. കെ.കെ. രാമചന്ദ്രൻ സി.പി.ഐ. (എം) എൽ.ഡി.എഫ്
പത്തനംതിട്ട തിരുവല്ല മാത്യു. ടി. തോമസ് ജനതാദൾ-എസ് എൽ.ഡി.എഫ്
റാന്നി രാജു ഏബ്രഹാം സി.പി.ഐ. (എം) എൽ.ഡി.എഫ്
ആറന്മുള വീണ ജോർജ്ജ് സി.പി.ഐ. (എം) എൽ.ഡി.എഫ്
കോന്നി അടൂർ പ്രകാശ് കോൺഗ്രസ് (ഐ) യു.ഡി.എഫ്
അടൂർ ചിറ്റയം ഗോപകുമാർ സി.പി.ഐ. എൽ.ഡി.എഫ്
കൊല്ലം കരുനാഗപ്പള്ളി ആർ. രാമചന്ദ്രൻ സി.പി.ഐ. എൽ.ഡി.എഫ്
ചവറ എൻ. വിജയൻ പിള്ള സി.എം.പി (ഇടതുപക്ഷം) എൽ.ഡി.എഫ്
കുന്നത്തൂർ കോവൂർ കുഞ്ഞുമോൻ ആർ.എസ്.പി (ലെനിനിസ്റ്റ്) - എൽ.ഡി.എഫ്
കൊട്ടാരക്കര പി. അയിഷ പോറ്റി സി.പി.ഐ. (എം) എൽ.ഡി.എഫ്
പത്തനാപുരം കെ.ബി. ഗണേഷ് കുമാർ കേരള കോൺഗ്രസ് (ബി) - എൽ.ഡി.എഫ്
പുനലൂർ കെ. രാജു സി.പി.ഐ. എൽ.ഡി.എഫ്
ചടയമംഗലം മുല്ലക്കര രത്നാകരൻ സി.പി.ഐ. എൽ.ഡി.എഫ്
കുണ്ടറ ജെ. മേഴ്സികുട്ടിയമ്മ സി.പി.ഐ. (എം) എൽ.ഡി.എഫ്
കൊല്ലം എം.മുകേഷ് സി.പി.ഐ. (എം) എൽ.ഡി.എഫ്
ഇരവിപുരം എം. നൗഷാദ് സി.പി.ഐ. (എം) എൽ.ഡി.എഫ്
ചാത്തന്നൂർ ജി.എസ്. ജയലാൽ സി.പി.ഐ. എൽ.ഡി.എഫ്
തിരുവനന്തപുരം വർക്കല വി. ജോയ് സി.പി.ഐ. (എം) എൽ.ഡി.എഫ്
ആറ്റിങ്ങൽ ബി. സത്യൻ സി.പി.ഐ. (എം) എൽ.ഡി.എഫ്
ചിറയിൻകീഴ് വി. ശശി സി.പി.ഐ. എൽ.ഡി.എഫ്
നെടുമങ്ങാട് സി. ദിവാകരൻ സി.പി.ഐ. എൽ.ഡി.എഫ്
വാമനപുരം ഡി.കെ. മുരളി സി.പി.ഐ. (എം) എൽ.ഡി.എഫ്
കഴക്കൂട്ടം കടകംപള്ളി സുരേന്ദ്രൻ സി.പി.ഐ. (എം) എൽ.ഡി.എഫ്
വട്ടിയൂർക്കാവ് കെ. മുരളീധരൻ കോൺഗ്രസ് (ഐ) യു.ഡി.എഫ്
തിരുവനന്തപുരം വി.എസ്. ശിവകുമാർ കോൺഗ്രസ് (ഐ) യു.ഡി.എഫ്
നേമം ഒ.രാജഗോപാൽ ബി.ജെ.പി എൻ.ഡി.എ
അരുവിക്കര കെ.എസ്. ശബരിനാഥൻ കോൺഗ്രസ് (ഐ) യു.ഡി.എഫ്
പാറശാല സി.കെ. ഹരീന്ദ്രൻ സി.പി.ഐ. (എം) എൽ.ഡി.എഫ്
കാട്ടാക്കട ഐ.ബി. സതീഷ്‌ സി.പി.ഐ. (എം) എൽ.ഡി.എഫ്
കോവളം എം. വിൻസന്റ് കോൺഗ്രസ് (ഐ) യു.ഡി.എഫ്
നെയ്യാറ്റിൻകര കെ. അൻസലൻ സി.പി.ഐ. (എം) എൽ.ഡി.എഫ്

[]


"https://schoolwiki.in/index.php?title=പതിനാലാം_കേരളനിയമസഭ&oldid=393916" എന്ന താളിൽനിന്ന് ശേഖരിച്ചത്