നെയ്യാറ്റിൻകര

Schoolwiki സംരംഭത്തിൽ നിന്ന്

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു പട്ടണവും മുനിസിപ്പാലിറ്റിയുമാണ് നെയ്യാറ്റിൻകര. തിരുവനന്തപുരം നഗരത്തിൽ നിന്ന് 20 കിലോമീറ്റർ തെക്കുകിഴക്കായി ദേശീയപാത 544-ൽ കന്യാകുമാരിയിലോട്ടുള്ള വഴിയിലാണ് നെയ്യാറ്റിൻകര സ്ഥിതിചെയ്യുന്നത്. ചരിത്രപ്രധാനമായ ഒരു പട്ടണമാണ് നെയ്യാറ്റിൻകര. മാർത്താണ്ഡവർമ്മ പല യുദ്ധങ്ങൾക്കും ഇടയ്ക്ക് ഒളിച്ചു താമസിച്ചിരുന്നത് നെയ്യാറ്റിൻകരയിലാണ്. നെയ്യാറ്റിൻകരയിലും ചുറ്റുമുള്ള പ്രദേശങ്ങളിലും കൈത്തറി തുടങ്ങിയ കുടിൽ വ്യവസായങ്ങൾ ധാരാളമായി ഉണ്ട്. ഇന്ന് തിരുവനന്തപുരം നഗരാതിർത്തി നെയ്യാറ്റിൻകര വരെ എത്തിയിരിക്കുന്നു. മാർത്താണ്ഡവർമ്മ ഒളിച്ചുതാമസിച്ചിരുന്ന ശ്രീകൃഷ്ണസ്വാമി ക്ഷേത്രം നഗരത്തിലെ പ്രശസ്തമായ ഒരു ക്ഷേത്രമാണ്. കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തെ നദിയായ നെയ്യാർ നദിയുടെ തീരത്താണ് നെയ്യാറ്റിൻകര പട്ടണം സ്ഥിതിചെയ്യുന്നത്. നെയ്യാറ്റിൻകരയ്ക്ക് ആ പേര് വന്നതുതന്നെ നെയ്യാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്നതുകൊണ്ടാണ്.

"https://schoolwiki.in/index.php?title=നെയ്യാറ്റിൻകര&oldid=1904302" എന്ന താളിൽനിന്ന് ശേഖരിച്ചത്