നടുവത്തൂർ സൗത്ത് എൽ.പി.സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
നടുവത്തൂർ സൗത്ത് എൽ.പി.സ്കൂൾ
16528-SCHOOL.jpeg
വിലാസം
നടുവത്തൂർ

നടുവത്തൂർ പി.ഒ.
,
673620
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ9846617327
ഇമെയിൽnsouthlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്16528 (സമേതം)
യുഡൈസ് കോഡ്32040800104
വിക്കിഡാറ്റQ64551331
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല മേലടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംപേരാമ്പ്ര
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്മേലടി
തദ്ദേശസ്വയംഭരണസ്ഥാപനംകീഴരിയൂർ പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ14
പെൺകുട്ടികൾ14
ആകെ വിദ്യാർത്ഥികൾ28
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികദിവ്യ പി പടിക്കൽ
പി.ടി.എ. പ്രസിഡണ്ട്ടി.കെ വിജയൻ
എം.പി.ടി.എ. പ്രസിഡണ്ട്സ്മിത
അവസാനം തിരുത്തിയത്
23-01-202216528


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡിൽ നടേരിക്കടവ്- അഞ്ചാംപീടിക റോഡിന് അടുത്തായി ഒന്നാമത്തെ കിലോമീറ്ററിലാണ് നടുവത്തൂർ സൗത്ത് എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത്. കൊയിലാണ്ടിയിൽ നിന്ന് കീഴരിയൂർ-നടുവത്തൂർ റോഡ് വഴിയും നടേരിക്കടവ്-മുത്താമ്പി റോഡ് വഴിയും സ്കൂളിൽ എത്തിച്ചേരാം. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾ ആണ് ഭൂരിഭാഗവും ഇവിടെ എത്തുന്നത്. നെയ്ത്തു തൊഴിലാളികൾ താമസിക്കുന്ന ആച്ചേരിത്തെരു സ്കൂളിനടുത്താണ്.1931 മുതൽക്കുള്ള അഡ്മിഷൻ രജിസ്റ്റർ ആണ് സ്കൂളിൻറെ ആദ്യകാലത്തെ അടിസ്ഥാന രേഖ എന്നിരിക്കിലും ഈ സരസ്വതി വിദ്യാലയത്തിന് 100 വർഷത്തോളം പ്രായമുണ്ടെന്ന് പരിസരവാസികൾ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. ആദ്യകാലത്തെ ചരിത്രത്തിൽ കണ്ടഞ്ചാലിൽ പൈതൽ ഗുരുക്കളുടെ പള്ളിക്കൂടത്തെ പറ്റിയും നിലത്തെഴുത്തിനെപ്പറ്റിയും ആളുകൾ ഇന്നും ഓർമ്മിക്കുന്നുണ്ട്. ശ്രീ പൂക്കോത്ത് ഒതേനൻ വൈദ്യരിൽ നിന്നാണ് മാനേജർ ശ്രീമതി എം ലക്ഷ്മി അമ്മയ്ക്ക് മാനേജ്മെൻറ് ലഭിച്ചത്.15-4-41 മുതൽ 29-3 -74വരെ 33 വർഷക്കാലം പ്രധാന അധ്യാപികയായി ശ്രീമതി ലക്ഷ്മി ജോലിചെയ്തു. ലക്ഷ്മി അമ്മയുടെ ഭർത്താവ് ശ്രീ മേക്കോത്ത് കുഞ്ഞിക്കണ്ണൻ നായരുടെ പരിശ്രമഫലമായാണ് ഒതേനൻ വൈദ്യരിൽ നിന്നും മാനേജ്മെൻറ് വാങ്ങാൻ കഴിഞ്ഞത്.കമ്മട്ടേരി കുഞ്ഞിരാമൻ നായർ , മാണിക്കോത്ത് കുഞ്ഞിരാമൻനായർ, കണ്ടഞ്ചാലിൽ ചന്തു എന്നീ അധ്യാപകർ കുടുംബം പോലെയായിരുന്നു അത്രേ അന്ന് സ്കൂൾ പ്രവർത്തിച്ചിരുന്നത്. പരേതനായ ശ്രീ യു കെ നാരായണൻ നായർ ഈ വിദ്യാലയത്തിൽ ജോലി ചെയ്തിട്ടുള്ളതായി പരിസരവാസികൾ ഓർക്കുന്നു .1974 മുതൽ ശ്രീ ബി.ഉണ്ണികൃഷ്ണൻ ആണ് ഹെഡ്മാസ്റ്റർ. നിരവധി അധ്യാപകർ ഈ വിദ്യാലയത്തിൽ ജോലി ചെയ്തതായി അറിയുന്നു .ഇപ്പോൾ പ്രധാന അധ്യാപിക അടക്കം നാല് പേരാണ് ഉള്ളത്. ഒന്ന് മുതൽ നാല് വരെ ക്ലാസുകളിലായി ആയി 30 വിദ്യാർഥികളാണ് ഇപ്പോൾ സ്കൂളിൽ ഉള്ളത്. 2003 സെപ്റ്റംബർ 21 ന് സ്കൂൾ PTA യുടെയും കോഴിക്കോട് മെഡിക്കൽ കോളേജിൻ്റെയും ആഭിമുഖ്യത്തിൽ സ്കൂളിൽ വെച്ച് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. 2003 ആഗസ്റ്റ് 15 ഇന്ന് ഇന്ന് കീഴരിയൂർ ബോംബ് കേസിലെ ജീവിച്ചിരിക്കുന്ന ഏക പ്രതിയായ ശ്രീകുറുമയിൽ നാരായണൻ എന്ന സ്വാതന്ത്രസമരസേനാനിയെ ആദരിക്കുകയുണ്ടായി. വിദ്യാലയം ആകർഷകമാക്കാൻ ഭൗതിക അന്തരീക്ഷം കുറച്ചുകൂടി മെച്ചപ്പെടുത്തേണ്ടതുണ്ട്. 2006 മാർച്ച് 31 ആം തീയതി ശ്രീ ഉണ്ണികൃഷ്ണൻ മാസ്റ്റർ സർവീസിൽ നിന്ന് വിരമിച്ച ശേഷം ശ്രീ ബി രാഘവൻ മാസ്റ്റർ ഹെഡ്മാസ്റ്ററായി ചാർജ് എടുത്തു.ഉണ്ണികൃഷ്ണൻ മാസ്റ്റർ പകരമായി ദിവ്യ. പി ജോലിയിൽ പ്രവേശിച്ചു. 2006 മെയ് മാസം സ്കൂളിൻറെ പ്ലാറ്റിനം ജൂബിലി സമുചിതമായി ആഘോഷിച്ചു. 2007 ൽ പ്രേമലത ടീച്ചർ സർവീസിൽനിന്ന് വിരമിച്ചു.പകരമായി സ്മിത ടീച്ചർ സർവീസിൽ പ്രവേശിച്ചു 2008 ൽ മാനേജറായിരുന്ന ശ്രീ ലക്ഷ്മി അമ്മ അന്തരിച്ചു. തുടർന്ന് 2015 വരെ മാനേജർ ഇല്ലാത്ത അവസ്ഥയിൽ ആയിരുന്നു. ഈ കാലയളവിൽ സ്കൂളിൻറെ മുന്നോട്ടുള്ള പ്രയാണത്തിന് ഒട്ടേറെ പ്രതിസന്ധികൾ നേരിടേണ്ടിവന്നു. 2009 സ്മിത ടീച്ചർ പിഎസ്‌സി വഴി അദ്ധ്യാപികയായി നിയമനം ലഭിച്ച് പോവുകയുണ്ടായി. തുടർന്ന് 2013 രാഘവൻ മാസ്റ്ററും 2015 നാരായണൻ മാസ്റ്ററും സർവീസിൽ നിന്ന് വിരമിച്ചെങ്കിലും മാനേജർ ഇല്ലാത്തതിനാൽ യഥാസമയം സ്ഥിര നിയമനം നടത്താൻ കഴിഞ്ഞില്ല. ദിവസവേതനക്കാരെ വെച്ച് സ്കൂൾ നടത്തേണ്ടിവന്നു. 2015ൽ പുതിയ മാനേജറായി ശ്രീ കെ.ഉണ്ണികൃഷ്ണൻ സ്ഥാനമേറ്റെടുത്തു. 2018ൽ വിരമിച്ച അധ്യാപകർക്ക് പകരമായി പുതിയ അധ്യാപകരെ നിയമിച്ചു. അവർ ദിവസവേതന അടിസ്ഥാനത്തിൽ ജോലി ചെയ്തുവരുന്നു.2018ൽ സ്കൂളിൽ പ്രീ പ്രൈമറി ആരംഭിച്ചു.പ്രീ പ്രൈമറിയിൽ 2 അധ്യാപകർ ജോലിചെയ്തുവരുന്നു.2018-19 വർഷത്തിൽ സ്കൂളിന് പുതിയ കെട്ടിടം നിർമ്മിച്ചു. പ്രവർത്തനം തുടർന്നുവരുന്നു. കീഴരിയൂർ ഗ്രാമപഞ്ചായത്ത് 'ജലനിധി' പദ്ധതിയുമായി ബന്ധപ്പെട്ട് 2 ടോയ്‌ലറ്റുകൾ സ്കൂളിന് ലഭിച്ചിട്ടുണ്ട്. സ്കൂൾകെട്ടിടനവീകരണ ത്തോടൊപ്പം പാചകപ്പുരയും നവീകരിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

1 മികച്ച സ്കൂൾ കെട്ടിടം
2 അത്യാധുനിക പാചകപ്പുര
3 മികച്ച ടോയ്ലറ്റ്
4 പ്രീപ്രൈമറി

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

1 ലക്ഷ്മി അമ്മ
2 ചന്തു മാസ്റ്റർ
3 ലക്ഷമിക്കുട്ടി
4 യു കെ നാരായണൻ നായർ
5 കഞ്ഞിരാമൻ നായർ
6 കേളപ്പൻ
7 ബി ഉണ്ണികൃഷ്ണൻ
8 പ്രേമലത
9 ബി രാഘവൻ
10 കെ പി നാരായണൻ
11 മുഹമ്മദ് കുനിയിൽ

നേട്ടങ്ങൾ

  • എൽ എസ് എസ്
  • കലാ കായിക പ്രവൃത്തി പരിചയ മേളകളിൽ തിളക്കമാർന്ന വിജയം
  • ഹലോ ഇംഗ്ലീഷ്
  • ഗണിത വിജയം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1 യദു നന്ദൻ ഡോക്ട്രേറ്റ് ജർണലിസം
2 റഷ്ദിന മിത്രൻ ഡോക്ടർ
3 മിഥുൻ ഡോക്ടർ

ഇപ്പോഴത്തെ അധ്യാപകർ

1 ദിവ്യ പി
2 ദീപ വി പി
3 അമൃത പി
4 ആതിര കെ

വഴികാട്ടി

Loading map...

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • കൊയിലാണ്ടിയിൽ നിന്ന് 6 കി.മി. അകലത്തിൽ മുത്താമ്പി കീഴരിയുർ റോഡിൽ നടുവത്തൂർ തെരു സമീപം സ്ഥിതി ചെയ്യുന്നു