തീയ്യറ്റർ ക്ലബ്ബിന്റെ

Schoolwiki സംരംഭത്തിൽ നിന്ന്

ക്ളാസ്സ് റൂം തീയ്യറ്റർ


കുട്ടികളുടെ സമഗ്രമായ പുരോഗതിക്ക് ഉതകുന്ന പഠനപ്രവർത്തനങ്ങൾക്കാണ് വിദ്യാഭ്യാസത്തിൽ പ്രാധാന്യം നൽകിയിരിക്കുന്നത്.ആഹ്ളാദകരമായ പഠനത്തിന് വഴിയൊരുക്കുന്ന സങ്കേതമാണ് തീയ്യറ്റർ.ബുദ്ധിയുടെ എല്ലാ മേഖലകളെയും വളർത്തിയെടുക്കാൻ തീയ്യറ്ററിന് സാധിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.പാലക്കാട് ജില്ലാ പഞ്ചായത്ത് , ജില്ലയുടെ സമഗ്ര വിദ്യാഭ്യാസ പുരോഗതിക്കായി “Class Room Theatre-Theatre in Education” എന്ന പദ്ധതി ആവിഷ്കരിച്ചിരിക്കുന്നു.പത്താം ക്ളാസ്സിലെ വിദ്യാർത്ഥികളുടെ ഓരോവിഷയത്തിലുമുള്ള അടിസ്ഥാന ധാരണകൾ ഉറപ്പിക്കുക,പഠനാഭിമുഖ്യം വളർത്തുക,ആഹ്ളാദകരമായ ക്ളാസ്സ് റൂം പ്രവർത്തനങ്ങൾ സൃഷ്ടിച്ചെടുക്കുക എന്നിവയാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്.ഈ പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് 04/06/2011 ശനിയാഴ്ച്ച രാവിലെ പത്തു മണിക്ക് ലക്കിടി ശ്രീ ശങ്കരാ ഓറിയന്റൽ ഹയർസെക്കന്ററി സ്കൂളിൽ തുടക്കം കുറിച്ചു.രണ്ടു സെഷനുകളിലായി സാമൂഹിക ശാസ്ത്രം,രസതന്ത്രം എന്നിവയുടെ ശിൽപ്പശാല വിദഗ്ധ അദ്ധ്യാപകരുടെയും,നാടക പ്രവർത്തകരുടെയും നേതൃത്വത്തിൽ നടന്നു. ശിൽപ്പശാലക്ക് പ്രശസ്ത നാടക പ്രവർത്തകൻ നരിപ്പറ്റ രാജു നേതൃത്വം നല്കി.


"https://schoolwiki.in/index.php?title=തീയ്യറ്റർ_ക്ലബ്ബിന്റെ&oldid=395762" എന്ന താളിൽനിന്ന് ശേഖരിച്ചത്