ചീരഞ്ചിറ ഗവ.യുപിഎസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ


ചീരഞ്ചിറ ഗവ.യുപിഎസ്
33305-1.jpg
വിലാസം
ചീരഞ്ചിറ ഗവ.യു.പി.എസ്

ചീരഞ്ചിറ പി ഒ പി.ഒ.
,
686106
സ്ഥാപിതം1910
വിവരങ്ങൾ
ഫോൺ0481 2728040
ഇമെയിൽcheeranchiraups@gmail.com
കോഡുകൾ
സ്കൂൾ കോഡ്33305 (സമേതം)
യുഡൈസ് കോഡ്32100100202
വിക്കിഡാറ്റQ87660400
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചങ്ങനാശ്ശേരി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്മാടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ32
പെൺകുട്ടികൾ21
ആകെ വിദ്യാർത്ഥികൾ53
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറാണി മാത്യു
പി.ടി.എ. പ്രസിഡണ്ട്സനിതാമോൾ NS
എം.പി.ടി.എ. പ്രസിഡണ്ട്റെനി ജോർജ്ജ്
അവസാനം തിരുത്തിയത്
30-12-202333305


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



TrophyIcon.jpg 2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ചീരഞ്ചിറ ഗവ.യുപിഎസ്.

ചരിത്രം

ചീരഞ്ചിറയിലെ പ്രഥമ സരസ്വതീ ക്ഷേത്രം .

ചരിത്രത്തിന്റെ  ഇടനാഴിയിൽ വ്യക്തമായ ഇടം  നേടിക്കൊണ്ട് കോട്ടയം ജില്ലയിൽ, ചങ്ങാനാശ്ശേരി  താലൂക്കിൽ, ചെത്തിപ്പുഴ  വില്ലേജിൽ സ്ഥിതിചെയ്യുന്ന ഈ  സരസ്വതീ ക്ഷേത്രം 2011-ൽ  ശതാബ്തി  ആഘോഷിച്ചു. തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീമൂലം തിരുനാളിന്റെ അനുമതിയോടെ തെക്കുംകൂർ രാജാവും ചങ്ങാനാശേരി ലക്ഷമീപുരം കൊട്ടാരം വിദ്യാഭ്യാസ വകുപ്പും, സംയുക്തമായി തീരുമാനിച്ച പ്രകാരം കൊല്ലവർഷം 1066- ൽ ചീരഞ്ചിറ മൂലയിൽ  കുടുംബം സംഭാവന ചെയ്ത സ്ഥലത്ത് സ്കൂൾ സ്ഥാപിതമായി. അനേകായിരങ്ങൾക്ക് അറിവിന്റെ കൈത്തിരി പകർന്നുകൊടുത്തിട്ടുള്ള ഈ  സരസ്വതീ ക്ഷേത്രം അക്ഷയ  തേജസ്സോടെ നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു. ജീവിതത്തിന്റെ വിവിധ മണ്ഡലങ്ങളിൽ രാജ്യത്തിനകത്തും പുറത്തും വിരാജിക്കുന്ന ഡോക്ടർ ജോർജ് പടനിലത്തെപ്പോലെയുള്ള  നിരവധി പൂർവവിദ്യാർഥികൾ,ഈ കലാലയത്തിന്റെ അമൂല്യ നിധികളാണ്.1911 വൃശ്ചികമാസത്തിൽ എൽ. പി സ്കൂൾ ആയി പ്രവർത്തനം  ആരംഭിച്ച്,1980-ൽ യു. പി. സ്കൂൾ ആയി  ഉയർത്തപ്പെട്ട ഈ  വിദ്യാലയ മുത്തശ്ശി ഹൈസ്കൂൾ ആവുകയെന്നത് നാടിന്റെ..നാട്ടുകാരുടെ.. സ്വപ്നമാണ്.   2013- ലെ സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവായി  നാടിന്റെ,..സ്കൂളിന്റെ.. യശസ്സ് വാനോളം ഉയർത്തിയ  ശ്രീ.SA രാജീവ്  സാറിനെക്കുറിച്ച് ഏറെ പ്പറയുവാനുണ്ട്.സ്കൂളിന്റെ മാത്രമല്ല  സ്കൂൾ വാഹനത്തിന്റെ കൂടി സാരഥിയായിരുന്ന അദ്ദേഹം ആക്കാലത്ത് പത്രമാധ്യമങ്ങളിൽ നിറഞ്ഞുനിന്നു.നിരവധി തവണ  ഗവണ്മെന്റ് സ്കൂളിനുള്ള അവാർഡ് ഇക്കാലഘട്ടത്തിൽ സ്കൂളിനെതേടിയെത്തി. സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മികവുറ്റതായി. സ്മാർട്ട്‌ ക്ലാസ്സ്‌റൂം എന്ന സ്വപ്നം സാക്ഷാൽക്കരിച്ചു.സബ്ജില്ലയിൽ ആദ്യമായി കരനെൽകൃഷി  ആരംഭിച്ചതുകൂടാതെ,  മികച്ച പച്ചക്കറിത്തോ ട്ടത്തിനുള്ള ജില്ലാ പുരസ്കാരവും അദ്ദേഹവും സന്തത  സഹചാരിയും  സ്കൂളിലെ  സ്റ്റാഫ്‌ കൂടി ആയിരുന്ന ശ്രീ. പി.എം മാത്യുവും ചേർന്ന് സ്കൂളിന്  സമ്മാനിച്ചു. 2012- ൽ  സ്കൂളിന്റെ മേൽനോട്ടത്തിൽ ആരംഭിച്ച  നാട്ടുചന്ത ഏറെ ജനശ്രദ്ധ പിടിച്ചുപറ്റി.സ്കൂളിന്റെ പേര് അച്ചടിച്ച തുണിസഞ്ചിയിൽ ആയിരുന്നു പച്ചക്കറികൾ വിതരണം നടത്തിയിരുന്നത്.മികച്ച സെൻസസ് പ്രവർത്തകയ്ക്കുള്ള രാഷ്ട്രപതിയുടെ  വെള്ളിമെഡൽ ഈ  സ്കൂളിലെ അദ്ധ്യാപിക സുജലകുമാരി.പി.കെ.യ്ക്ക്    ലഭിച്ചതും  ഏറെ അഭിമാനകരമാണ്.

     മികവുറ്റ കലാ പാരമ്പര്യമാണ് സ്കൂളിന്റെ മറ്റൊരു പ്രത്യേകത. നിരവധി തവണ  സബ്ജില്ലാ കലോത്സവത്തിന്  ഗവൺമെന്റ് സ്കൂളിനു ള്ള  ട്രോഫി  ലഭിക്കുകയുണ്ടായി. അന്താരാഷ്ട്ര പുരസ്‌കാരം നേടിയ  ടെലിഫിലിം " 'പള്ളത്തി'യിൽ ഇവിടുത്തെ ആറാംക്ലാസ് വിദ്യാർത്ഥിനി  അൽഫോൻസാ  സെൽവിനും സംസ്ഥാന യുവജനക്ഷേമ വകുപ്പ് നടത്തിയ നാടക മത്സരത്തിൽ ആറാം  ക്ലാസ്സിലെ തന്നെ വിദ്യാർഥിയായ ജിൻസ്ജോമോനും   തങ്ങളുടെ അഭിനയ പ്രതിഭ  തെളിയിച്ചു. ചീരൻഎന്ന സാമ്പവശ്രേഷ്ഠൻ  താമസിച്ചിരുന്ന ചിറ- "ചീരഞ്ചിറ'-യായി  മാറിയെന്നുള്ള നാടിന്റെ ചരിത്രം  എഴുത്തിലും വർണത്തിലും വരച്ചുകാട്ടി സ്കൂളിലെ  വൈഷ്ണവ്  സനീഷ്  എന്ന ഏഴാം ക്ലാസ്സുകാരൻ.

കൂടുതൽ  അറിയാം

ഭൗതികസൗകര്യങ്ങൾ

1911 വൃശ്ചിക മാസത്തിൽ LP സ്കൂൾ  ആയി പ്രവർത്തനം  ആരംഭിച്ച്,1980 ൽ അപ്പ്‌ സ്കൂൾ  ആയി  ഉയർത്തപ്പെട്ട ഈ  വിദ്യാലയമുത്തശ്ശിക്കു ആദ്യകാല  ഓലപ്പുരയിൽ നിന്നും അഭിമാനർഹമായ  ഒരുപാട്  മാറ്റങ്ങൾ ഉണ്ടായിരിക്കുന്നു. ഓലയിൽ നിന്ന് ഓടിലേയ്ക്കും, പിന്നീട് കാലപ്പഴക്കം വന്ന കെട്ടിടങ്ങൾ നവീകരിച്ചു  ഷീറ്റ്, ഇടുകയും  സീലിംഗ് ചെയ്തു  ഭംഗിയാക്കുകയും  ചെയ്തിട്ടുണ്ട്.2009- '10 കാലഘട്ടത്തിൽ  ബഹു. ചങ്ങനാശേരി MLA സ്മാർട്ട്‌ class room നിർമിച്ചു തന്നു.2011 ൽ ശതാബ്തിയോടാനുബന്ധിച്ചു പൂർവവിദ്യാർഥിയായ  ശ്രീ. ജോസഫ് കാനാ  ഓപ്പൺസ്റ്റേജ് നിർമിച്ചു തന്നു. പിന്നീട് 2013-14 കാലഘട്ടത്തിൽ വാഴപ്പള്ളി  ഗ്രാമപ്പഞ്ചായത്ത് ആസ്തി വികസനഫണ്ട് ഉപയോഗിച്ച് ഓപ്പൺസ്റ്റേജ് ഓഡിറ്ററിയം  പൂർത്തീകരിച്ചു.സ്കൂളിലെ  എല്ലാകെട്ടിടങ്ങളുടെയും തറ റ്റൈൽ ഇട്ടു ഭംഗിയാക്കുകയും LP കെട്ടിടത്തിന്റെ പനമ്പ്  മറ  മാറ്റി ഗ്രിൽ ഇട്ടു ഇടഭിത്തി കെട്ടി അടച്ചുറപ്പുള്ള class മുറികളാക്കിയതും, ഓരോ കുട്ടിക്കും മേശയും കസേരയും  ഒക്കെ സജ്ജീകരിക്കുകയും ചെയ്തത്  മുൻ HM, സംസ്ഥാന  അധ്യാപക അവാർഡ് ജേതാവായ  ശ്രീ. SA രാജീവ്  സാറിന്റെ കാലത്താണ്. മാതൃഭൂമി  സ്പോൺസർ ചെയ്തതുൾപ്പെടെ  ആവശ്യത്തിന്  ടോയ്‌ലെറ്റുകളും സ്കൂൾ വളപ്പിൽ ഉണ്ട്.2020 21 കാലഘട്ടത്തിൽ  SSK fund ഉപയോഗിച്ച് മാലിന്യ സംസ്കരണ യൂണിറ്റ്, പ്രകൃതി സൗഹൃദ ബഞ്ചുകൾ  എന്നിവയും സ്ഥാപിച്ചു.പഞ്ചായത്ത്  ഫണ്ട് ഉപയോഗിച്ച് ഇപ്പോൾ പുതിയ പാചകപ്പുരയുടെ  നിർമാണം നടന്നുവരുന്നു.

2011 ൽ  ശതാബ്തി  ആഘോഷിച്ച ഈ  വിദ്യാലയത്തിന് ഇനിയും ചില  സ്വപ്‌നങ്ങൾ ഉണ്ട്.

തുടർന്ന്  വായിക്കാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.കുട്ടികളുടെ സർഗവാസനകളെയും  സാഹിത്യാഭിരുചിയേയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വ്യാഴാഴ്ച തോറും  വിദ്യാരംഗം കലാ സാഹിത്യവേദി  കൂടുന്നുണ്ട് . കുട്ടികൾ വായിച്ചു വളരട്ടെ എന്ന ലക്ഷ്യം മുൻനിർത്തി അടുത്തുള്ള ലൈബ്രറിയുമായി സഹകരിച്ചു  കുട്ടികൾക്ക് വായനാ  മത്സരം  നടത്തുകയും മാസം തോറും പ്രോത്സാഹനസമ്മാനങ്ങൾ നൽകുകയും ചെയ്തുവരുന്നു.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

കരനെൽകൃഷി - ചങ്ങനാശേരി  സബ്ജില്ലയിൽ ആദ്യം

പച്ചക്കറി തോട്ടം

ഹരിതോത്സവങ്ങൾ

സ്കൂൾ വളപ്പിലെ  പ്രകൃതിസൗഹൃദ ബഞ്ചുകൾ

ഗാന്ധിജയന്തി

സ്വാതന്ത്ര്യദിനാഘോഷം

ശാസ്ത്രസാഹിത്യ പരിഷത്  തെരുവ് നാടകം

ഓണാഘോഷം

X" മസ് ആഘോഷം

ശുചിത്വശീലം സ്കൂളിൽ നിന്ന്.-ഹരിതമിഷൻ

Katholsavam 2023

Field Trip 2023

Haritha Vidyalaya Award

Snehakkoodu

PTCM


വഴികാട്ടി

1.ചങ്ങനാശ്ശേരി ടൗൺ » കുരിശുമ്മൂട് » വലിയകുളം » ചീരഞ്ചിറ


2. കോട്ടയം » ഞാലിയാകുഴി » പാറപ്പാട്ടുപടി » ചീരഞ്ചിറ

 

3.തെങ്ങണ » ശുഭാനന്ദാശ്രമം/ വട്ടച്ചാൽ പടി / പാറപ്പാട്ടുപടി » ചീരഞ്ചിറ

Loading map...

"https://schoolwiki.in/index.php?title=ചീരഞ്ചിറ_ഗവ.യുപിഎസ്&oldid=2033004" എന്ന താളിൽനിന്ന് ശേഖരിച്ചത്