ഗവ. എൽ പി സ്ക്കൂൾ കൊമ്മേരി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കുത്തുപറമ്പ് ഉപജില്ലയിലെ കൊമ്മേരി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് കൊമ്മേരിഗവ. എൽ.പി. സ്കൂൾ.

ഗവ. എൽ പി സ്ക്കൂൾ കൊമ്മേരി
വിലാസം
കൊമ്മേരി

നെടുംപൊയിൽ പി.ഒ.
,
670650
സ്ഥാപിതം1954
വിവരങ്ങൾ
ഇമെയിൽschool14603@gmail.com
കോഡുകൾ
സ്കൂൾ കോഡ്14603 (സമേതം)
യുഡൈസ് കോഡ്32020700305
വിക്കിഡാറ്റQ64458530
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല കൂത്തുപറമ്പ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംമട്ടന്നൂർ
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്പേരാവൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ16
ആകെ വിദ്യാർത്ഥികൾ33
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഉസ്മാൻ പള്ളിപ്പാത്ത്
പി.ടി.എ. പ്രസിഡണ്ട്രതീഷ്. കെ
എം.പി.ടി.എ. പ്രസിഡണ്ട്ദിവ്യ.
അവസാനം തിരുത്തിയത്
21-01-2022Glpskommeri14603


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കോളയാട് പഞ്ചായത്തിലെ കൊമ്മേരിയിലെ ജനങ്ങൾക്ക് സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസപരമായ കാര്യങ്ങളിൽ വളരെയധികം പിന്നോക്കാവസ്ഥയിലുള്ള ഒരു കാലമുണ്ടായിരുന്നു. അക്ഷരാഭ്യാസം നേടുന്നതിന് പ്രയാസമനുഭവപ്പെട്ടിരുന്ന ആ അവസരത്തിൽ നാട്ടിലെ പ്രമുഖ വ്യക്തികളായ വളയങ്ങാടൻ കുഞ്ഞിരാമൻ, ഉഴുന്നുങ്കൽ ചാക്കോച്ചൻ എന്നിവരുടെ നേതൃത്വത്തിൽ 1956 ൽ മുള കൊണ്ടുള്ള തൂണിൻമേൽ മേൽക്കൂര പുല്ല് മേഞ്ഞ രൂപത്തിൽ ഒരു സ്കൂൾ പണിതു.

  തികച്ചും ഏകാധ്യാപക വിദ്യാലയമായിരുന്നു ആദ്യ കാലഘട്ടത്തിൽ. തൃശൂർക്കാരനായ നമ്പൂതിരി മാഷായിരുന്നു ആദ്യ കാല അധ്യാപകൻ. കൊമ്മേരിയുടെ സമീപ പ്രദേശങ്ങളായ ചെക്യേരി,വേക്കളം, പെരുവ തുടങ്ങിയ പ്രദേശങ്ങളിലെ വ്യത്യസ്ത പ്രായത്തിലുള്ള കുട്ടികൾ ഇവിടെ വിദ്യ അഭ്യസിക്കാൻ എത്തിയിരുന്നു. ജാതി വ്യവസ്ഥ രൂക്ഷമായിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. ആ ഒരു കാലഘട്ടത്തിൽ ഇത്തരം ഒരു സംരംഭം വളരെ ശ്രദ്ധാർഹമായ ഒന്നായിരുന്നു.
 തികച്ചും ഏകാധ്യാപക രീതിയിൽ തുടങ്ങിയ അധ്യയംനം,വർഷം പൂർത്തിയായതോടെ കുട്ടികൾക്ക് ക്ലാസ് കയറ്റം നലകി, പുതിയ അധ്യാപകർ കുടി ജോലി ഏറ്റെടുക്കുകയും അഞ്ചാം തരം വരെ മുന്നോട്ട് പോവുകയും ചെയ്തു ഇതിനിടെ സ്കൂളിന്റെ മുഖഛായയിൽ നേരിയ മാറ്റം വരുത്തി - മേൽക്കൂര പുല്ല് മാറ്റി ഓലയാക്കുകയും പുതിയ കെട്ടിട നിർമാണത്തിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിക്കുകയും ചെയ്തു.
  നാട്ടുകാരുടെ സഹായത്തോടെ 4 ക്ലാസ് മുറികളുള്ള കെട്ടിടം നിർമിക്കുകയും 1961-ൽ ക്ലാസുകൾ ആരംഭിക്കുകയും ചെയ്തു.ഇത് കൊമ്മേരിയിലെ ജനങ്ങളിൽ വളരെയധികം മാറ്റങ്ങൾ ഉണ്ടാക്കി.കാലക്രമേണ സമീപ പ്രദേശങ്ങളായ പെരുവ, വേക്കളം തുടങ്ങിയയിടങ്ങളിൽ സ്കൂളുകൾ ആരംഭിച്ചതോടെ കുട്ടികളുടെ എണ്ണത്തിൽ അല്പം കുറവ് നേരിട്ടു.കൂടാതെ അടുത്ത പ്രദേശത്ത് തന്നെ ഇംഗ്ലീഷ് മീഡിയം സ്കൂൾ ആരംഭിച്ചതോടെ ഇവിടെയുള്ള കുട്ടികളുടെ എണ്ണത്തിൽ സാരമായ കുറവ് അനുഭവപ്പെട്ട് വരികയാണ്.
   കുട്ടികളുടെ നന്മ ലക്ഷ്യമാക്കി നാടിന്റെ വികസനത്തിന് സ്വന്തം ബുദ്ധിമുട്ടുകൾ മറന്ന് സ്കൂളിന്റെ ആരംഭകാലത്ത് പ്രയത്നിച്ച അധ്യാപകരായ കൂത്തുപറമ്പ് കൂർമ നാണു മാഷ്, അഞ്ചരക്കണ്ടി കമാരൻ മാഷ്, പുന്നപ്പാലം ശാന്ത ടീച്ചർ എന്നിവരെ എക്കാലവും ഓർക്കേണ്ടതാണ്.
    പിന്നീട് സ്കൂൾ കെട്ടിടം വാടക- കരാർ അടിസ്ഥാനത്തിൽ ഗവൺമെന്റ് ഏറ്റെടുത്ത് വളരെക്കാലം മുന്നോട്ട് പോയി.കാലങ്ങൾക്ക് ശേഷം 16 സെന്റ് സ്ഥലം തൊട്ടടുത്ത് തന്നെ പഞ്ചായത്ത് നേതൃത്വത്തിൽ ഗവൺമെന്റ് വാങ്ങിക്കുകയും പുതിയ കെട്ടിടം SSA ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുകയും ചെയ്തു.4 ക്ലാസ് മുറികളോട് കൂടിയ കോൺക്രീറ്റ് കെട്ടിടം 2004_2005-ൽ ഉദ്ഘാടനം ചെയ്തു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

ഗവൺമെൻറ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.851882, 75.730857 |width=600px |zoom=16 }}

"https://schoolwiki.in/index.php?title=ഗവ._എൽ_പി_സ്ക്കൂൾ_കൊമ്മേരി&oldid=1358679" എന്ന താളിൽനിന്ന് ശേഖരിച്ചത്