കൊടുമൺ എച്ച്.എസ്.എസ് കൊടുമൺICT പരിശീലനകേന്ദ്രം , റിപ്പോർട്ട് - ആർ.പ്രസന്നകുമാർ

Schoolwiki സംരംഭത്തിൽ നിന്ന്


ICT പരിശീലന കേന്ദ്രം
ICT ഹാൾ ഉദ്ഘാടനത്തോടെ മറ്റൊരു സന്തോഷവാർത്ത ഉദയം ചെയ്യുകയായി. കൊടുമൺ ഹൈസ്കൂളിൽ ഒരു പുതിയ ഐ.ടി.പരിശീലനകേന്രം ഇതോടെ തുടങ്ങാൻ കഴിഞ്ഞു. ഈ വാർത്ത തീർച്ചയായും പത്തനംതിട്ട ജില്ലയിലെ, അടൂർ മേഖലയിൽ വലിയ കോളിളക്കം സ്റഷ്ടിക്കമെന്നതിൽ തർക്കമില്ല. കാരണം വളരെയധികം ദൂരെ പരിശീലനത്തിനായി പോകേണ്ടി വന്ന നിരവധി അദ്ധ്യാപകർക്ക് അവരുടെ തൊട്ടടുത്തായി പുതിയ പരിശീലനകേന്രം വന്നതിൽ ആശ്വസിക്കാം.
നിരവധി സ്കൂളുകളിലെ അദ്ധ്യാപകർ ലാപ്ടോപ്പുമായി നീങ്ങുന്നത് ജനങ്ങളുടെ ഇടയിൽ ഒരു ചലനം തന്നെ തീർക്കുകയുണ്ടായി. അദ്ധ്യാപകരുടെ ഒരു പുതിയ തലമുറയുടെ നേർപ്പകർപ്പായി അവർ സാമൂഹ്യ അന്തരീക്ഷത്തിൽ മാറിക്കഴിഞ്ഞു. ഇനിയത്തെ അദ്ധ്യാപകനും അദ്ധ്യയനവും ഡിജിറ്റൽ വേർഷനായില്ലെങ്കിൽ നാളെ നിലനില്പ് തന്നെ അപകടത്തിലാകും.
കടകളിലും കവലയിലും ബസ് കണ്ടക്ടരുടെ ടിക്കറ്റ് മെഷീനിലും വരെ കമ്പ്യൂട്ടർ കടന്നിരിക്കെ നാം മാത്രം മാറി നിൽക്കുന്നതെങ്ങനെ...?
അദ്ധ്യാപകനെ പഠിപ്പിച്ചാൽ അത് സമൂഹത്തെ പഠിപ്പിക്കുന്നതിനു തുല്യമാണെന്ന് കേട്ടിട്ടില്ലേ.....?
അതിന് കൊടുമൺ ഹൈസ്കൂളിലെ പുതിയ ഐ.സി.ടി. പരിശീലനകേന്ദ്രം ഒരു നിമിത്തമായതിൽ വളരെയധികം ചാരിതാർത്ഥ്യമുണ്ട്.
ഇത്തരം പരിശീലനകേന്ദ്രം കൊടുമൺ ഹൈസ്കൂളിൽ തുടങ്ങാൻ വേണ്ട പിന്തുണ നല്കിയ പത്തനംതിട്ട ജില്ല ഐ.ടി.അറ്റ് സ്കൂൾ ഭാരവാഹികൾക്ക് , പ്രത്യേകിച്ച് ജില്ലാ കോർഡിനേറ്റർ ശ്രീ.വി.എൻ.പ്രദീപ് സാറിനും പത്തനംതിട്ട ജില്ലാ കോർഡിനേറ്റർ ശ്രീ.എൻ.ശ്രീകുമാർ സാറിനും അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു.

ICT പരിശീലനം - ബാച്ച് 1 - റിപ്പോർട്ട്' :-

ആദ്യ ബാച്ച് പരിശീലനം 16/06/2010 മുതൽ 19/06/2010 വരെയായിരുന്നു. 20 അദ്ധ്യാപകരെ നിയോഗിച്ചിരുന്നെങ്കിലും 17 പേർ റിപ്പോർട്ട് ചെയ്തു.
പങ്കെടുത്ത അദ്ധ്യാപകരുടെ ലിസ്റ്റ് താഴെ കൊടുത്തിരിക്കുന്നു.

ICT Training for Teachers of Std: VIII – Venue Kodumon HS – 16/06/10 to 19/06/10

1 Yamuna Devi.P.C,Kodumon High School,Social Science
2 Susamma.T.Samuel,Kodumon High School,Biology
3 Shiny.S.Raj,Govt.Boys H S S Adoor,English
4 Sherly .K.Varghese,St. George`s Mount H S Kaipattoor,Biology
5 Suma Devi.K.S.,N S S H S Vallicodu-Kottayam,Biology
6 Sreevidhya.K.R,Elamannoor High Schol,Social Science
7 Smitha.M.Nath,Elamannoor High Schol,English
8 Baburajan.K,Govt.H S Maroor,Social Science
9 Panchamy.K,Govt.V H S S Nedumon,Physics
10 Sheena.O,Govt. H S Kizhakkupuram,Social Science
11 Daya Raj,S N V H S S Angadical South,Mathematics
12 Deepa.S,S N V H S S Angadical South,Mathematics
13 Geetha.R.L,P G M G H S Parakode,Social Science
14 Beena Kumari.V,P G M G H S Parakode,Social Science
15 K.Jayasree,P G M H S for Boys Parakode,Malayalam
16 Haripriya.P,P G M H S for Boys Parakode,Biology
17 M.P.Shaji,St. George`s Mount H S,Kaipattoor,(Discontinued from the after noon of 16/06/10)

റിപ്പോർട്ട് - ആർ.പ്രസന്നകുമാർ - എസ്.ഐ.ടി.സി & ആർ.പി.