കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/ഭാരതീയം - കവിത - ആർ.പ്രസന്നകുമാർ.

Schoolwiki സംരംഭത്തിൽ നിന്ന്



ആന്ധ്റ വെട്ടിപ്പിളർക്കുന്നു - ഭാരതം കേഴുന്നു.

ഭാരതീയം - (കവിത)
-ആർ.പ്രസന്നകുമാർ. 13/12/2009
തെലുങ്കാന അഗ്നിശൈലമായി നീറവേ ഭാരതം ത൯
തിലകുറി മായ്ചു നിൽപ്പൂ വിധുര വേപഥുവോടെ വിതുമ്പി.
അംഗഭംഗം വന്ന ഭാരതാംബ, വീണ്ടും കബന്ധ ഭീതി ചൂഴ്ന്നു
സംഗപരിത്യാഗിയായി സാഷ്ടാഗം നമിപ്പൂ സംഗമമോതി.
പിരിയാ൯ പഴി പറയാ൯ സംഗര കാഹളം മുഴക്കാ൯ എളുപ്പം
തിരിയായി ഒരു നാളമായി ഉൾവിളക്കു തെളിക്കാൻ കടുപ്പം.
ഭാഷയല്ല നാം, ഭാഷണവുമല്ല, രൂപഭാവങ്ങളല്ല, മുഷിയുന്ന
വേഷഭൂഷകളല്ല, പിന്നെയോ ഒരേ വികാരം ഭാരതീയം.


അനന്തരഭാവങ്ങൾ :-
മാനിഷാദ
തെലുങ്കാന സംസ്ഥാന രൂപീകരണത്തിനു പിന്തുണ പ്രഖ്യാപിച്ച് ഹൈദരാബാദിലെ ഉസ്മാനിയ സർവകലാശാല ക്യാംപസിൽ സിപുരം യാദയ്യ എന്ന യുവാവ് സ്വയം തീ കൊളുത്തിയ ദൃശ്യം. നാഗറാം ഗ്രാമത്തിൽ നിന്നുള്ള യാദയ്യ (19) വിദ്യാർത്ഥി സമരത്തിനു പിന്തുണയുമായി എത്തി തെലുങ്കാന അനുകൂല മുദ്രാവാക്യം മുഴക്കി എല്ലാവരും നോക്കി നിൽകെ തീ കൊളുത്തുകയായിരുന്നു. അഗ്നിഗോളമായി മാറിയ ഇയാളെ തീ തല്ലിക്കെടുത്തിയ ശേഷം പോലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായി പൊള്ളലേറ്റതിനാൽ വൈകാതെ മരണത്തിനു കീഴടങ്ങി.
പത്താം ക്ലാസ് വരെ പഠിച്ച യാദയ്യ ആത്മഹത്യാ കുറിപ്പ് എഴുതി വെച്ചിരുന്നു. സാമ്പത്തിക പ്രയാസത്താൽ പഠനം നിർത്തിയ താൻ തെലുങ്കാനയ്കു വേണ്ടി ജീവൻ ഹോമിക്കുന്നു എന്ന് രേഖപ്പെടുത്തിയിരുന്നു.

-റിപ്പോർട്ട് - ആർ.പ്രസന്നകുമാർ. 25/02/2010