കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
അനുമോൾ സർഗ്ഗോത്സവത്തിൽ

സ്വാതന്ത്രദിനാഘോഷം

ഈ വർഷത്തെ സ്വാതന്ത്രദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ദേശഭക്തിഗാനാലാപനമത്സരം നടന്നു.


സംസ്ഥാനതല സർഗ്ഗോത്സവം

ചെറിയ ലോകത്തെ വലിയ കാഴ്ചകൾ ,പഴയകാലത്തിൻെറ കുറിപ്പുകൾ, വിടാതെ പിൻതുടർന്ന വിഹ്വലതകൾ ഇവയെല്ലാം വാക്കുകളായി പിറവിയെടുത്തു.അവയ്ക്ക് കഥയെന്നും കവിതയെന്നും പേരുകൾ നൽകി. തൃശ്ശൂർ സാഹിത്യഅക്കാദമി ലളിതകലാ അക്കാദമി എന്നിവിടങ്ങളിൽ നാല് ദിവസങ്ങളിലായി നടത്തപ്പെട്ട സംസ്ഥാനതല സർഗ്ഗോത്സവത്തിൽ പങ്കെടുത്ത ഞങ്ങളുടെ വിദ്യാലയത്തിലെ സർഗ്ഗപ്രതിഭ അനുമോൾ. സി. എ തൻെറ അനുഭവങ്ങൾ കൂട്ടുകാരുമായി പങ്കുവച്ചു.

വിദ്യാരംഗം-----സംസ്ഥാനമികവ്

വിദ്യാരംഗം കലാസാഹിത്യവേദി സബ്ജില്ല,ജില്ലാതല കവിതാമത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിക്കൊണ്ട് ഞങ്ങളുടെ വിദ്യാലയത്തിലെ കൊച്ചുമിടുക്കി അനുമോൾ. സി.എ സംസ്ഥാനമത്സരത്തിന് അർഹതനേടിയിരിക്കുന്നു. അഭിമാനർഹമായ ഈ നേട്ടത്തിനുപിന്നിൽ ഈ വിദ്യാലയത്തിലെ ഊർജ്ജസ്വലരായ മലയാളം അദ്ധ്യാപകരുടെ പരിശ്രമവും പ്രോത്സാഹനവുമാണെന്നത് നിസ്തർക്കമാണ്. വിദ്യാരംഗം മത്സരങ്ങളിൽ എല്ലാവർഷങ്ങളിലും മികച്ചനേട്ടം കരസ്ഥമാക്കാറുള്ള ഞങ്ങളുടെ വിദ്യാലയത്തിന് സംസ്ഥാനതലത്തിലുള്ള ഈ നേട്ടം ഇരട്ടി ആഹ്ളാദം പകരുന്നു.

ഈശ്വരപ്രാർത്ഥന

(മലയാളം അദ്ധ്യാപികയും അതിലുമപരി സർഗ്ഗവാസനയുടെ അനന്തനീലിമയിലേക്ക് തൻെറ തൂലികയുമായി നടന്നുനീങ്ങാൻ സമയം കണ്ടെത്തുകയും വിദ്യാർത്ഥികളെ സ്വകീയരചനകൾ നടത്താൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ദീപ ടീച്ചർ രചന നിർവ്വഹിക്കുകയും സംഗീതാദ്ധ്യാപികയായ അഖില ടീച്ചർ സംഗീതം നൽകി അസംബ്ലിയിൽ അവതരിപ്പിക്കുകയും ചെയ്യുന്ന പ്രാർത്ഥന)

ലോകമെങ്ങും നവജീവനേകും
ദിവ്യ സ്നേഹമേ......................
സദയമെന്നുടെ കർമ്മവീഥിയിൽ
തൂവെളിച്ചമേകണേ.......................(തൂവെളിച്ചം)

അപരനോടനുകമ്പ തോന്നീടുവാൻ
ആശ്രിതർക്കാശ്വാസമേകീടുവാൻ
നിറയ്ക്കണം നീയെൻ മാനസത്തിൽ
ഇത്തിരി സ്നേഹത്തിൻ നീരുറവ......(ഇത്തിരി...)

ആകുലചിന്തയാൽ നീറിടുമ്പോഴും
അഴലിൻ കയങ്ങളിൽ മുങ്ങിടുമ്പോഴും
വിജ്ഞാനദീപമേ..... നീ നയിക്കൂ............
തളരാതെയെന്നെ ഈ ധരയിൽ......(തളരാതെ)

പണയചരിതം തുള്ളൽപാട്ട്

(മലയാളം സബ്ജക്റ്റ് കൗൺസിൽ തയ്യാറാക്കി ക്ലസ്റ്റർയോഗത്തിൽ അവതരിപ്പിച്ച് അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയ തുള്ളൽപാട്ട്)

ചെറുകഥകളുടെ ചർച്ചയ്ക്കായി
വലിയൊരു സമയം മാറ്റി ഞങ്ങൾ
പണയം എന്ന കഥയ്ക്കാണല്ലോ
പണയംവെച്ചതു ഞങ്ങടെ സമയം
സ്വർണ്ണപണയം മാത്രം ചെയ്യും
ചെമ്പുമത്തായി ഞങ്ങടെ വില്ലൻ
ആനപ്പുറമതിലേറുന്നവനോ
കാണില്ലല്ലോ നമ്മുടെ വ്യസനം
സ്വന്തം മകളെ പോലെ കാണും
റേഡിയോയുണ്ട് ചാക്കുണ്ണിക്ക്
മകളുടെ ദീനം മാറ്റാനായിതു
പണയം വെച്ചൂ നൊമ്പരമോടെ
സ്വർണം റേഡിയോ-എന്തായാലും
മത്തായിക്കതു പണ്ടപണയം
പാട്ടായാലും കൂത്തായാലും-ആ-
ചെമ്പിന്നൊന്നും കേൾക്കണ്ടല്ലോ
കലയെ കൊലചെയ്യുന്നവരല്ലോ
ഇന്നീ ജനവും നമ്മുടെയിടയിൽ
ദീനം കൂടിമരിച്ചൊരു മകളുടെ
ദേഹവിയോഗം താങ്ങാൻ വയ്യ
ചാക്കുണ്ണിക്കൊരു ആശ്വാസത്തിൻ
ബാറ്ററികളുമായ് എത്തീ വീണ്ടും
പണത്തിനു മീതെ പറക്കില്ലൊന്നും
എന്നു കരുതും മത്തായിക്കോ
ഉണ്ടായില്ലൊരു മനസ്സലിവപ്പോൾ

ഇങ്ങനെയുള്ളൊരു ദുർജ്ജനമല്ലോ
തിന്മ വിതപ്പൂ നമ്മുടെ നാട്ടിൽ
സൗമ്യ, ജിഷയോ ആരായാലും
സ്വന്തം സുഖമതു മാത്രം ലക്ഷ്യം
ഓർക്കുന്നൂ ഞാൻ ഇപ്പോൾ വീണ്ടും
പൂന്താനത്തിൻ പുണ്യവചസ്സുകൾ

   "മാളികമുകളേറിയ മന്നൻെറ 
തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ
രണ്ടു നാലുദിനംകൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടക്കുന്നതും ഭവാൻ"

നാരായണ ജയ നാരായണ ജയ
നാരായണ ജയ നാരായണ ജയ

പ്രഭാതത്തിൻ താളുകളിൽ

മിസിരിയ.റിൻഷിന 9.ബി

പ്രഭാതമുണർന്നു വസന്തം പൊഴിഞ്ഞു

മലമലർകൊടികൾ പാറിപറന്നു

ആകാശമുട്ടുന്ന തിരിപോലവളെന്നെ

തൊട്ടു തൊട്ടെന്നെ സ്പർശിച്ചപ്പോൾ

വെളിച്ചത്തിൻ കാഠിന്യമായപ്പോൾ തന്നെയും

പൂക്കളുടെ സൗരഭ്യമായി തന്നിൽ

എങ്ങും ഏകാന്തമുണർന്നു വാനിൽ

മനസ്സിന്റെ താളങ്ങൾ പൊങ്ങിവന്നു

ഉന്മേശമോടെ ഉണർന്നിരുന്നു

പിന്നെയും ആഹ്ലാദമായി വന്നു

നൊന്നോർത്തുപോയ്

ആ വെളിച്ചത്തിൻ മേന്മകൾ

എങ്ങോ മായും നേരത്തിങ്കൽ

മിസിരിയ.റിൻഷിന  9.ബി


മഴ

ഗായത്രി.ആർ 9.എ

       	സംഗീതത്തിൻ  തംമ്പുരു  മീട്ടുവാൻ
       മഴക്കാലമിങ്ങടുത്തുവന്നു
       കാർമേഘമെന്നൊരു  സുന്ദരിപൂവേ
       നിന്റെ  ഇതളുകൾ  ഭൂമിയിൽ  അറ്റുവീഴുമ്പോൾ
       എങ്ങുനിന്നോ  വീശുന്ന  കാറ്റിലൂടെ
       നിന്റെ  നറുമണം  ‍‍ഞങ്ങളറിയുന്നു
       നിൻ  സ്വരമാധുര്യത്തിന്റെ  മധുര  പ്രവാഹത്തിൽ
       കുളിരണിയുകയായിരുന്നുവോ  ഭൂമി
       നിൻ  ഇതളുകൾ  എന്നെ  നോക്കി
       ചിരിക്കുകയാണോ  കരയുകയാണോ
       അറിയില്ലെനികൊന്നുമറിയില്ല
       നിന്റെ  പൊട്ടിച്ചിരി  എന്നെ  ഭയപ്പെടുത്തുന്നു
       ചുമയാവട്ടെ  എന്നിൽ  പ്രതീക്ഷകളുണർത്തുന്നു
       ഇനിയും  വരില്ലേ  നീ  ഭൂമിയിൽ 
       എന്നിൽ  കളിരണിയിക്കുവാൻ


ഇടവഴി

ഷബാന. എ, വിചിത്ര. വി, 9.ഇ.

                          
മന്ദാര മധുരിമയാൽ പുളകമണിഞ്ഞ്'
മന്ദ മാരുതൻ തൻ കൈത്തൊട്ടിലിലാടി
കേരവും കൈതയും കശുവണ്ടിയും
മാവും പ്ലാവും ഒത്തുകൂടുന്ന 
            വാനോളമുയരത്തിൽ നിത്യൈശ്യര്യത്തിൻ
             വർണ്ണകൊടി വീശുന്ന നാടൻ പനകളും
നിലാവിൻ പൊന്നൊളി  തൂവുന്ന
പാലൊളി ച്രന്ദിയു‌ം
           തന്റെ  പ്രിയതമനെ തേടിയൊഴുകുന്ന പുഴയും
            എന്റെ  വഴിക്കുകൂട്ടാവുന്നു.  

കിന്നരി പുഴയെ എങ്ങോട്ട് ...

അ‍‍ഞ്ജലി 9.A

കളകളം പാടി ഒഴുകും പെണ്ണെ നിൻ ഉറവിടം എവിടെ

യാദനകളെല്ലാം വഹിച്ചു നീ വേഗത്തിൽ പോവുകതെങ്ങോട്ട്

വെള്ളി കൊലുസിൻ നാദം പോൽ വെള്ളാരം കല്ലിൽ തട്ടി താളം തുളുമ്പിയും

ആരെയോ തഴുകി ഉണർത്താൻ ഓളതരിവള ഇളക്കി കൊണ്ടും

പച്ചപുൽമേട്ടിലെ വെള്ളരി പൂവിനെ ചുംബിച്ചും

പരൽമീനിനെ കൊഞ്ചിച്ചു കൊണ്ടും പോവുകതെങ്ങോട്ട്

നിൻ ഒഴുക്ക് കാണുമ്പോൾ എൻ മനമാകെ ഇളം തേൻ കിനിയുന്നു

ആ കള്ളകാറ്റ് നിൻ കാതിൽ മന്ത്രിച്ചതെന്ത്

ആ കാര്യം എൻ കാതിൽ ചോല്ലിയിട്ടു പോവൂ........


വിടവാങ്ങൽ'

ഊർമ്മിള പത്താം തരം: എഫ്.


ഹേ കുഞ്ഞു തോഴാ നീ

ഞങ്ങളെ വിട്ടകന്നോ.......

സ്വർഗത്തിൻ വാതിൽ

നിനക്കായ് തുറന്നുവോ ?

നിൻ ദേഹി നിൻ ദേഹം

വിട്ടകന്നു പോയോ?

മരണക്കിടക്കയിൽ കിടന്നൊരാ

നേരത്ത്

നിൻ ജീവനായ് എന്നുമേ

ഞങ്ങൾ കേണു.

ആയിരം പേരുടെ ഹൃദയത്തിൻ

പ്രാർത്ഥനയും വേദനയും

എന്തേ ദൈവം കേൾക്കാഞ്ഞു...

ഇന്നു നിൻ വിരഹദു:ഖ -

ത്തിൻ വേദനയിൽ

കണ്ണുനീർ പൊഴിക്കുന്നു

ഞങ്ങളെല്ലാം ...

ദൈവത്തിൻ സന്നിധിയിൽ

എത്തി നീയെങ്കിലും

തോഴാ നിന്നാത്മശ്ശാന്തിക്കായ്

പ്രാർത്ഥിപ്പൂ ഞങ്ങൾ .....

(19/08/2010 - ന് മരണമടഞ്ഞ ശരത്ത് - (എട്ടാം തരം) -ൻറെ ഓർമ്മക്ക് )

ഊർമ്മിള

പത്താം തരം: എഫ്.