കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി/ഇ-വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

മരുഭൂമിയിൽ

വിദ്യാരംഗം സബ്ജില്ലാമത്സരത്തിൽ ഒന്നാംസ്ഥാനം ലഭിച്ച കവിത അനുമോൾ. സി. എ .10 ബി 2016-17


കാലത്തിന്റെ കാലൊച്ചയിൽ
നിന്റെ വേരുകൾ
വഴിമറന്നലയുമ്പോൾ
കനലൊടുങ്ങിയ വാക്കുകൾ
വിയർപ്പൂറ്റികുടിക്കുന്നു.
ചിതലരിച്ച സ്വപ്നങ്ങൾ
കീറിമുറിക്കും മുമ്പ്
ഓർമകളെ ഉരുക്കി
വേദനകൾകൊണ്ടുപണിത
ജീവിതത്തിന്റെ കല്ലറ
ഇന്നലെയും ഉറ്റുനോക്കുന്നുണ്ടായിരുന്നു
. കരിപുരണ്ട കാലത്തിന്റെ
ചിറകുവറ്റിയ വെയിൽപൂക്കൾ
കണ്ണീരുകൊണ്ടെഴുതിയത്ആത്മാവിന്റെ വെളിപാടുകളായിരുന്നു.
എന്നിട്ടും,
നിന്റെ കണ്ണുകളിലുമുണ്ടായിരുന്നു
കാലത്തിന്റെ സൂക്ഷിപ്പുകാരൻ
ഉറവ വറ്റിയ ആകാശത്തിന്റെ
ഉയിരൊടു‍ങ്ങാത്ത ചിത്രങ്ങൾ
നിന്റെ അടയാളങ്ങളാണ്.
അവസാനം,
നനവുമങ്ങിയ ജീവിതത്തിൽ
വെയിലിന്റെ മറപറ്റി
നീയും മയങ്ങി.


അമ്മ

അനുമോൾ. സി. എ .10 ബി 2016-17

എരിയുന്ന സൂര്യന്
കുളിരേകാൻ വീശുന്ന
കാറ്റുപോലെ
എന്റെ മനസ്സിൽ
ഒഴുകുന്ന പുഴയാണമ്മ.

പാവക്കുട്ടി

സീനത്ത്. എ 10.ബി 2016-17

കാർണിവല്ലുകളുടെ ശബ്ദം
മനസ്സിൽ മുഴങ്ങിക്കൊണ്ടിരിക്കുമ്പോഴും
കുറുകിയ പ്ലാസ്റ്റിക്കിനെ
ചൂടാക്കി ലയിപ്പിച്ച
കണ്ണുകൾ
തലമുറകളുടെ ബാല്യത്തെ
ഓർമ്മിപ്പിക്കുന്നു.
ഒരു വീഡിയോ സ്ക്രീൻപോലെ
എന്റെ ബാല്യത്തെ
കൂട്ടികെട്ടിയ രൂപം.
അവിടവിടെയായ് ചിതറികിടക്കുമെന്നോർമകളെ
കോർത്തിണക്കുന്നു.

വെയിലിനെ കാണാത്ത പകലുകൾ

ഐശ്വര്യ.  എം.  ബി

പകലുകൾ വെയിലേറ്റ്
വെളളയായ്ത്തീരുന്നു
പുഴകൾ കരയുന്നത്
മഴയാകുമ്പോൾ
അതൂറ്റിയെടുത്തു ദാഹമകറ്റുന്നു.
കാറ്റ് തിരയുമ്പോൾ......
വയലുകൾ വിള്ളലുകളിലൊളിക്കുന്നു.
പഴമയെന്തെന്ന് കുഞ്ഞുപക്ഷികൾ
ചരിതം പഠിക്കുന്നു.
ഭൂമിയെന്തെന്നു നാം
പുസ്തകം രചിക്കുന്നു
ഒടുവിൽ ചക്രവാളങ്ങൾക്കുമപ്പുറം
എല്ലാം വെറും മിഥ്യയായ് എരിഞ്ഞടങ്ങുന്നു.


ഭൂമി

ഷാമില. ബി 8 എ

കാലത്തിൻ കൈകുമ്പിളിൽ
ഒരുവീട്ടുവാടകക്കാരനെപ്പോലെ
ദുഖങ്ങൾ ഉള്ളിലൊതുക്കി ഈ ഭൂമി... .
കാലമാകുന്ന വടവൃക്ഷത്തിൻ വേരുകൾ
പിഴുതുമാറ്റാൻ വെമ്പുമീ മർത്യന്
കഴിയുമോ ഈ ഭൂമി തൻ മാറിലാഴ്ന്നിറങ്ങും
വേരുകൾ ഛേദിക്കാൻ.