എസ്. ഡി. പി. വൈ. കെ. പി. എം. എച്ച്. എസ്. എടവനക്കാട്/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം എച്ച് എസിലെ SSLC വിദ്യാർത്ഥികൾ പരീക്ഷാച്ചൂടിലേക്കെത്തി. രാവിലെ 8.30 ന് തുടങ്ങുന്ന ക്ലാസുകൾ അവസാനിക്കുന്നത് 6.00 മണിയോടെയാണ്. 10 മുതൽ 4 വരെ സാധാരണഗതിയിൽ ക്ലാസുകൾ നടക്കുമ്പോൾ മറ്റ് സമയങ്ങളിൽ കുട്ടികൾക്ക് ഓരോ വിഷയം തിരിച്ചുള്ള അധ്യയനമാണ് നടത്തിപ്പോരുന്നത്. മാനസിക പിരിമുറുക്കത്തിൽ നിന്ന് മുക്തരാകുന്നതിനായി കൊൺസിലിങുകളും ബൂസ്റ്റപ്പ് ക്ലാസുകളും നൽകിപ്പോരുന്നു.

റോഡ് സുരക്ഷാ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളെ റോഡ് മുറിച്ചു കടത്തുന്നതിനും മറ്റുമുള്ള കുട്ടിപ്പോലീസ് എന്നറിയപ്പെടുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് ഞാറക്കൽ എസ്.ഐ അനൂപ് സി നായരുടെ നേതൃത്വത്തിൽ പരിശീലനക്ലാസുകൾ നൽകി. ഞാറക്കൽ പോലീസ് സ്റ്റേഷൻ സന്ദർശനവുമുണ്ടായി. ഐസ്ക്രീമുകളും മധുരപലഹാരങ്ങളും നൽകി പോലീസുകാർ കുട്ടികളെ സ്വീകരിച്ചു. പോലീസ് സ്റ്റേഷനുകളിലെ നടപടിക്രമങ്ങളും രീതികളും എസ്.ഐ മാരായ ടി.വി ബെന്നി, അനൂപ് സി.നായർ എന്നിവർ വിശദീകരിച്ചു കൊടുത്തു.