സഹായം Reading Problems? Click here

കെ.ടി.എം.എച്ച്.എസ്. മണ്ണാര്‍ക്കാട്/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്


തുടക്കം

തുടക്കം നാം തന്നെയായിരുന്നു.ഇത് നമുക്ക് എവിടെയും തലയുയുർത്തി നിന്നു പറയാം.ഗുണനിലവാരമുള്ള വിദ്യാഭ്യാസം- അർത്ഥപൂർണ്ണമായ വിദ്യാഭ്യാസം നമ്മുടെ ക്ലാസ്സുകളിൽ ഉണ്ടാക്കിയേപറ്റൂ എന്നു തീർച്ച .നാം സ്വയം ഏറ്റെടുത്തതാണ് 2003-2004 കാലത്ത്.അന്ന് വരുമാനമുള്ളവരുടെയും വലിയ പഠിപ്പുള്ളവരുടെയും കുട്ടികൾ കെ.ടി.എം വിട്ട് അയൽ സ്കൂളുകളിൽ ചേക്കേരിയിരുന്നു. കെ.ടി.എം .നെ ഏതു മാന്ദ്യ കാലത്തും സ്നേഹിച്ചവരും സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്നവരുമായ സമീപവാസികളുടെ കുട്ടികൾ ഇവിടെത്തന്നെ ഒട്ടിനിന്ന് പ്രതീക്ഷയുടെ നാളങ്ങൾ തിരയുകയായിരുന്നു.
ഗുണനിലവാരമുള്ള വിദ്യാഭ്യാസം പൊതു വിദ്യാലയങ്ങളിലില്ലെന്നും,അതു കിട്ടണമെങ്കിൽ വലിയ പണം ചെലവഴിച്ച് അൺഎയ്ഡഡ് സ്കൂളുകളിൽ പഠിക്കണമെന്നും പൊതു സമൂഹം വിശ്വസിക്കാൻ തുടങ്ങിയിരുന്നു.പത്താം ക്ലാസ്സിൽ പഠിച്ചിരുന്ന 240കുട്ടികളെ (2005-2006)കുറിച്ച് ചോദിച്ചറിഞ്ഞ അദ്ധ്യാപകൻ ആശയറ്റവനായി.കാരണം 240 -ൽ ഒരു കുട്ടിയുടെ രക്ഷിതാവ് മാത്രമാണ് ഒരു സർക്കാർ ഉദ്യോഗസ്ഥൻ .അതും പാവം ഒരു ഗുമസ്ഥൻ .നമ്മുടെ മാനേജ്മെന്റ് വേണ്ടത്ര സഹായം ചെയ്യാൻ പ്രാപ്തമായിത്തുടങ്ങിയിരുന്നു.സ്കൂളിന്റെ വളർച്ച ആഗ്രഹിച്ചിരുന്നു അവർ.
ശക്തമായ പി ടി.എ. പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു.ഹരിശ്രീ പദ്ധതി ജില്ലാപഞ്ചായത്ത് ആരംഭിച്ചു.

കൃതജ്ഞത

എക്കാലത്തും കെ.ടി.എം. ഹൈസ്ക്കൂളിനെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്ത മുഴുവൻ ആളുകൾക്കും,സ്ഥാപനങ്ങൾക്കും അകൈതവമായ നന്ദി ഈ അവസരത്തിൽ പ്രകാശിപ്പിക്കുന്നു.
സ്കൂൾ മാനേജർ,സ്റ്റാഫ്,ഹെഡ്മാസ്റ്റർ

പ്രതികരണം

ഹെഡ് മാസ്റ്റര്‍

കുട്ടികൾ നല്ലവരാണ്.പഠിക്കണമെന്ന് മോഹമുള്ളവർതന്നെ. നമുക്ക് നന്നായി പ്രവർത്തിക്കാം.എന്നാൽ രക്ഷിതാക്കൾ ഒന്നുകൂടി ഉഷാറാകണം.കുട്ടി നന്നായി പഠിച്ചു ജയിക്കണം എന്ന് രക്ഷിതാക്കൾ ആത്മാർത്ഥമായി ആഗ്രഹിക്കണം.അതിനു വേണ്ടി ശ്രമിക്കണം. നന്നാ‍യി നോക്കിയാൽ മുഴുവൻ പേരും അസ്സലായി ജയിക്കും.
ഹെഡ്മാസ്റ്റർ കെ.പി.കേശവൻ കുട്ടി.

ജയിച്ച കുട്ടികള്‍
ഞങ്ങള്‍ ജയിച്ചത് ഞങ്ങളുടെമിടുക്കുകൊന്ണ്ടല്ല, അദ്ധ്യാപകരുടെ കഠിനപ്രയത്നം ആണ് ഞങ്ങളെ രക്ഷിച്ചത്.പഠിക്കാന്‍ മോശക്കാരായിരുന്നതിനാല്‍ ഞങ്ങള്‍ തലതാഴ്ത്തിയാണ് നിന്നിരുന്നത്. ഇപ്പോള്‍ തലയുയര്‍ത്തി അന്തസ്സോടെ മറ്റുള്ളവരുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ അഭിമാനം തോന്നുന്നു.ഇനിയും ഞങ്ങള്‍ക്ക് പഠിക്കണം.

നമ്മുടെ അദ്ധ്യാപകര്‍

ഏറ്റെടുത്ത പ്രവര്‍ത്തനം നൂറുശതമാനം അര്‍ത്ഥപൂര്‍ണ്ണമായി നടപ്പിലാക്കന്‍ കെല്‍പ്പുള്ളവരാണ് നമ്മുടെ അദ്ധ്യാപകര്‍ എന്നു തെളിഞ്ഞ വര്‍ഷങ്ങളായിരുന്നു പിന്നിട്ടവ.സര്‍ക്കാര്‍ പരിപാടികള്‍ക്കൊപ്പം തനതു പരിപാടികള്‍ കണ്ടെത്തുന്നതിനും ചെയ്യുന്നതിനും ഇവിടത്തെ മുഴുവന്‍ അദ്ധ്യാപകരും പ്രാപ്തിയുള്ളവരായിമാറി.
വിജയശതമാനവര്‍ദ്ധന കുട്ടികള്‍ക്കെന്നപോലെ അദ്ധ്യാപര്‍ക്കും തങ്ങളുടെ നിലവാരം മെച്ചപ്പെടുത്താന്‍ കരുത്തേകി.

കുട്ടികളോട്

ഈ വര്‍ഷം എസ്.എസ്.എല്‍.സി . പരീക്ഷക്കിരിക്കുന്ന മുഴുവന്‍ കുട്ടികളും നന്നായി ജയിച്ചേ പറ്റൂ.ഇത് നാം ഒരുമിച്ചെടുക്കുന്ന പ്രതിജ്ഞയാണ്.ഇതു സാധിക്കണമെങ്കില്‍ ......

  • കൃത്യമായി സ്കൂളില്‍ വരികയും അദ്ധ്യാപകര്‍ നിര്‍ദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്തിരിക്കുകയും വേണം.
  • ഏതു പഠന പ്രവര്‍ത്തനവും നന്നായി ചെയ്തു തീര്‍ക്കുമെന്ന തീരുമാനവും അത് ചെയ്യാന്‍ തനിക്കു സാധിക്കുമെന്ന ആത്മ വിശ്വാസവും വേണം
  • ഒരു ദിവസം ഓരോ വിഷയം ഇത്ര സമയം ,ഇന്ന നേരത്ത് എന്ന ചിട്ട(ടൈംടേബിള്‍) ഉണ്ടായിരിക്കണം .
  • പഠിക്കുമ്പോഴും കളിക്കുമ്പോഴും ഉറങ്ങുമ്പോഴും തനിക്ക് ചെയ്തു തീര്‍ക്കാനുള്ള പഠനകാര്യങ്ങള്‍ മനസ്സില്‍ കരുതുക.
  • താന്‍ ഇക്കൊല്ലം പത്തില്‍ ആണെന്നും ജയിക്കേണ്ടവനാണെന്നും ഉള്ളബോധം എപ്പോഴും മനസ്സില്‍ കരുതുക
  • പഠനത്തില്‍ നിന്ന് ശ്രദ്ധ തിരിയുമ്പോള്‍ സ്വന്തം മനോബലം കൊണ്ട് അതിവേഗം പഠനത്തിലേക്ക് തിരിച്ചെത്തുക.

രക്ഷിതാക്കളോട്

  • തന്റെ കുട്ടി ദിവസവും സ്കൂളിലെത്തുമെന്ന് ഉറപ്പക്കുക.
  • ക്ലാസ്സില്‍ തന്റെ കുട്ടി നന്നായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കുക.
  • ദിവസവും ഒരല്പസമയം കുട്ടിയുമായി പഠനകാര്യങ്ങള്‍ സംസാരിക്കുക. ഇത് ------ഇന്ന് ഏതൊക്കെ വിഷയം പഠിച്ചു.എന്താണ് പഠിച്ചത്,എന്താണ് അതില്‍ ഹോം വര്‍ക്ക്,എപ്പോഴാണ്സ്കൂള്‍ വിട്ടത് ,ഇന്ന് ആരൊക്കെ ക്ലാസ്സില്‍ വന്നു,എത്ര അദ്ധ്യാപകരോട് നീ പഠനകാര്യങ്ങള്‍ സംസാരിച്ചു,സംശയങ്ങള്‍ ചോദിച്ചു,കൂട്ടുകാര്‍ ചോദിച്ച സംശയങ്ങള്‍ എന്തൊക്കെ..........
  • കുട്ടിക്ക് പഠിക്കാനുള്ള അന്തരീക്ഷം വീട്ടില്‍ നല്‍കുക.വിരുന്നുകള്‍,വിശേഷങ്ങള്‍,ടി.വി കാണല്‍,കുടുംബകലഹം ഇവ ഈയൊരു വര്‍ഷത്തേക്കെങ്കിലും ഒഴിവാക്കുക.
  • ആരോഗ്യമുള്ള കുട്ടിക്കേ നന്നായി പഠിക്കാനാകൂ.നമ്മുടെ കുട്ടിക്ക് നല്ല ഭക്ഷണവും നല്ല കുടുംബാന്തരീക്ഷവും നല്‍കുക.

MY SCHOOL
കെ.ടി.എം.എച്ച്.എസ്. മണ്ണാര്‍ക്കാട്/പ്രാദേശിക പത്രം/ജാലകം2011
കെ.ടി.എം.എച്ച്.എസ്. മണ്ണാര്‍ക്കാട്/പ്രാദേശിക പത്രം/ജാലകം -ജൂണ്‍ 2010

കെ.ടി.എം.എച്ച്.എസ്. മണ്ണാര്‍ക്കാട്/പ്രാദേശിക പത്രം/സ്കൂള്‍ വാര്‍ത്തകള്‍
പ്രാദേശിക പത്രങ്ങളുടെ കൂട്ടത്തിലേക്ക് ഈ ലേഖനത്തെ ഉള്‍പ്പെടുത്താന്‍ ഈ വര്‍ഗ്ഗം സഹായിക്കുന്നു.