കുലശേഘരപുരം യു.പി.എസ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
കുലശേഘരപുരം യു.പി.എസ്സ്
41255 schoolphoto.jpg
വിലാസം
ആദിനാട്

കുലശേഖരപുരം യു പി എസ്
,
കാട്ടിൽക്കടവ് പി.ഒ.
,
690542
സ്ഥാപിതം1950
വിവരങ്ങൾ
ഇമെയിൽkulasekharapuramups50@gmail.com
കോഡുകൾ
സ്കൂൾ കോഡ്41255 (സമേതം)
യുഡൈസ് കോഡ്32130500204
വിക്കിഡാറ്റQ105814307
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കരുനാഗപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകരുനാഗപ്പള്ളി
താലൂക്ക്കരുനാഗപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ഓച്ചിറ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ76
പെൺകുട്ടികൾ56
ആകെ വിദ്യാർത്ഥികൾ132
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസേതുലക്ഷ്മി എം
പി.ടി.എ. പ്രസിഡണ്ട്ഷാനവാസ്‌ എസ്
എം.പി.ടി.എ. പ്രസിഡണ്ട്റീന എസ്
അവസാനം തിരുത്തിയത്
27-02-2024Shefeek100


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

                                                                                      കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിൽ കുലശേഖരപുരം പഞ്ചായത്തിൽ 1950 - ൽ സ്‌ഥാപിതമായ എയ്ഡഡ്  വിദ്യാലയമാണ് കുലശേഖര പുരം യു. പി. എസ്. പുതിയകാവ് - കാട്ടിൽ കടവ് റോഡിൽ സംഘപ്പുര ജംഗ്ഷന് പടിഞ്ഞാറു റോഡിന്റെ വടക്കുഭാഗത്തായി ഒന്നേകാൽ ഏക്കറിലാണ്  ഈ സരസ്വതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. യശ:ശരീരനായ താഴതോട്ടത്ത് ശ്രീ. അച്യുതൻ പിള്ളയാണ് വിദ്യാലയസ്ഥാപകൻ. ശ്രീ. ശംഭു ആയിരുന്നു ആദ്യ പ്രഥമാധ്യാപകൻ . 
        കുലശേഖരപുരം പഞ്ചായത്തിലെ ആദ്യ  എയ്ഡഡ്  യു പി സ്ക്കൂൾ ഇന്ന്   71 വർഷം പിന്നിട്ട്  5, 6,7 ക്ലാസുകൾ ഉൾപ്പെടുന്ന അപ്പർ പ്രൈമറി സ്കൂൾ ആയി നിലനിൽക്കുന്നു.  ഇപ്പോഴത്തെ മാനേജർ ശ്രീ. എ. പ്രേമചന്ദ്രൻ , പ്രധാന അധ്യാപിക എം സേതു ലക്ഷ്മിയും ആണ് .ഒരു കാലഘട്ടത്തിൽ സമീപ വിദ്യാലയങ്ങളിലുള്ളതിനേക്കാൾ വളരെയധികം വിദ്യാർത്ഥികൾ പഠിച്ചിരുന്നു. സമീപസ്കൂളുകൾ അപ്ഗ്രേഡ് ചെയ്തതോടെ ഇവിടുത്തെ കുട്ടികളുടെ എണ്ണം  കുറഞ്ഞു തുടങ്ങി. 2015-16 ൽ മലയാളം മീഡിയത്തോടൊപ്പം എല്ലാ ക്ലാസ്സുകളിലും ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. 2017 - 18 ലെ പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിനെ തുടർന്ന് P T A , പൂർവവിദ്യാർഥി സംഘടന, സാമൂഹിക പ്രവർത്തകർ  എന്നിവരുടെ ശ്രമഫലമായി  ഡിവിഷനുകൾ വർദ്ധിക്കുകയും  സംരക്ഷിത അധ്യാപകർ സ്കൂളിൽ തിരിച്ചെത്തുകയും ചെയ്തു.. വിദ്യാലയത്തിന്റെ നാനാവിധമായ പുരോഗതിക്കുവേണ്ടി കൂട്ടായ ശ്രമം ഇന്നും  തുടർന്നുകൊണ്ടേയിരിക്കുന്നു.
                 ഈ  പ്രേദേശത്തിന്റെ പേര് തന്നെയാണ് വിദ്യാലയത്തിനും  നൽകിയിരിക്കുന്നത് - കുലശേഖരപുരം യുപിഎസ് .കലാലയ മുറ്റത്തിന്റെ മധ്യഭാഗത്തായ് വളർന്ന് പന്തലിച്ച  കാഞ്ഞിരമരവും  അതിനു ചുറ്റുമായി സ്ഥിതി ചെയ്തിരുന്ന ക്ഷേത്രവും ഈ  വിദ്യാലയത്തെ ഒരു കാലഘട്ടത്തിൽ അതിമനോഹരമാക്കിയിരുന്നു.എന്നാൽ 2018 ലെ ശക്തമായ കാറ്റിലും മഴയിലും പെട്ട് കാഞ്ഞിരം കടപുഴകി , തുടർന്ന് ക്ഷേത്രം വിദ്യാലയത്തിന്റെ കിഴക്കുഭാഗത്തേക്ക് മാറ്റി സ്ഥാപിച്ചു.

ഭൗതികസൗകരൃങ്ങൾ

                                                 ഈ വിദ്യാലയത്തിൽ പ്രധാനമായും മൂന്നു കെട്ടിടങ്ങൾ ആണുള്ളത്. ഓഫീസ് റൂം, കമ്പ്യൂട്ടർ റൂം, ക്ലാസ്സ്‌ റൂം എന്നിവ ഉൾപ്പെടുന്ന വാർത്ത കെട്ടിടവും ബാക്കി അഞ്ചു  ക്ലാസ്സ്‌ റൂമുകൾ ഉൾകൊള്ളുന്ന രണ്ട് ഓടിട്ട കെട്ടിടങ്ങളും. സ്കൂൾ ചുറ്റുമതിലിനാൽ സംരക്ഷക്കപ്പെട്ടിട്ടുണ്ട്.ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രതേകം  ടോയ്ലറ്റ് സംവിധാനങ്ങളുണ്ട്. എല്ലാ കുട്ടികൾക്കും ആവശ്യാനുസരണം ഉപയോഗിക്കാൻ തരത്തിലുള്ള കുടിവെള്ള സൗകര്യം. കുഴൽക്കിണർ, അംഗപരിമിതരായ കുട്ടികളുടെ   ക്ലാസ്സ്‌ മുറിയോട് ചേർന്ന റാമ്പ് ,  ഉച്ചഭക്ഷണം , നവീകരിച്ച ആധുനിക സംവിധാനങ്ങളോട് കൂടിയ അടുക്കള, അതി വിശാലമായ  കളിസ്ഥലം എന്നിവ സ്കൂളിന്റെ ഭൗതി കാന്തരീക്ഷം മെച്ചപ്പെടുത്തുന്നു....

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

TEACHERS LIST

HEAD MISTRESS - M SETHULEKSHMI
TEACHERS -         V S BEENA                       
                         S SREELETHA
                         R USHA KUMARI
                        VINU N R 
                        G BEENAKUMARI      
                        JASEERA B
                        A K ARUN CHANDRAN

ക്ലബുകൾ

ഗണിത ക്ലബ്

ഹെൽത്ത് ക്ലബ്

ഹരിതപരിസ്ഥിതി ക്ലബ്

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=കുലശേഘരപുരം_യു.പി.എസ്സ്&oldid=2114074" എന്ന താളിൽനിന്ന് ശേഖരിച്ചത്