ഐ. ജെ. ജി. എൽ. പി. എസ്. അരണാട്ടുകര

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ഐ. ജെ. ജി. എൽ. പി. എസ്. അരണാട്ടുകര
22613-ijglpsa.JPG
വിലാസം
അരണാട്ടുകര

അരണാട്ടുകര
,
അരണാട്ടുകര പി.ഒ.
,
680618
സ്ഥാപിതം1950
വിവരങ്ങൾ
ഫോൺ0487 2388621
ഇമെയിൽijglpsa@gmail.com
കോഡുകൾ
സ്കൂൾ കോഡ്22613 (സമേതം)
യുഡൈസ് കോഡ്32071800204
വിക്കിഡാറ്റQ64089226
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംതൃശ്ശൂർ
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്പുഴയ്ക്കൽ
തദ്ദേശസ്വയംഭരണസ്ഥാപനംതൃശ്ശൂർ കോർപ്പറേഷൻ
വാർഡ്51
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ60
പെൺകുട്ടികൾ171
ആകെ വിദ്യാർത്ഥികൾ231
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികSr.Sofy.V.A
പി.ടി.എ. പ്രസിഡണ്ട്Davis.K.R
എം.പി.ടി.എ. പ്രസിഡണ്ട്Anugraha Alex
അവസാനം തിരുത്തിയത്
26-02-202417580


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തൃശ്ശൂർ പട്ടണത്തിൽ നിന്നും 2 കിലോമീറ്റർ പടിഞ്ഞാറുമാറി അരണാട്ടുക്കരയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് "ഇൻഫൻ്റ് ജീസസ് ഗേൾസ് എൽ പി സ്കൂൾ . ഹോളിഫാമിലി കോൺഗ്രിഗേഷൻ്റെ നവജ്യോതി പ്രൊവിൻസിൻ കീഴിൽ 1950ൽ ‍ഈ വിദ്യാലയം സ്ഥാപിതമായി. 1950 ൽ തരക൯സ് സ്കൂളിൽ നിന്ന് വിദ്യാർഥിനി വിഭാഗം ഇൻഫൻ്റ് ജീസസ് സ്കൂളിലേക്ക് മാറ്റപ്പെട്ടു. തുട൪ന്നു വിദ്യാലയത്തിൻ്റെ പ്രഥമ പ്രധാനാധ്യാപികയായി മദ൪ ഏഴ്സല നിയമിക്കെപ്പട്ടു. കാൽ ശതാബ്ദക്കാലം പ്രധാനാധ്യാപികപദവിയിൽ ധീരമായി ഈ വിദ്യാലയത്തിൻ്റെ സാരഥ്യം കാര്യക്ഷമതയോടെ നി൪വഹിച്ചു. ഈ കാലയളവിൽ വിദ്യാലയം കൈവരിച്ച നേട്ടങ്ങൾ അത്ഭുതാവഹമാണ്.1953 ജനുവരി 18ന് സ്കൂളിൻ്റെ ആദ്യ വാ൪ഷികം കൊണ്ടാടി. ഉന്നതിയിൽ നിന്ന് ഉന്നതിയിലേക്ക് കുതിച്ചുയ൪ന്ന ഇ൯ഫൻ്റ് ജീസസിലെ കുരുന്നുമക്കളുടെ പ്രാഥമിക വിദ്യാഭ്യാസം കൂടുതൽ കാര്യക്ഷമമായി നടത്തുന്നതിന് 1965ൽ ഹൈസ്കൂളിൽ നിന്നും L.P. വിഭാഗത്തെ വേ൪ത്തിരിച്ചു. 1969-ൽ ഏറ്റവും നല്ല അധ്യാപികയ്ക്കുളള സംസ്ഥാന അവാ൪ഡും 1970 ൽ ദേശീയ അവാ൪ഡും സി. ഏഴ്സലയ്ക്ക് ലഭിച്ചു.1971ൽ State Educational Advisory Board അംഗമായി സി. ഏഴ്സലയെ തിരഞ്ഞെടുത്തു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 8 ഡിവിഷനുകളും 10 ക്ലാസ്സ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.കമ്പ്യൂട്ടർ ലാബും അതിൽ 5 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാൻ്റ് ഇൻ്റർനെറ്റ് സൗകര്യവും LCD പ്രൊജക്ട്ർ സൗകര്യവും ലഭ്യമാണ്.കൂടാതെ ലൈബ്രറി എന്നീ സൗകര്യങ്ങളമൂണ്ട്.

  • പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പ്രകാരം നിർമ്മിച്ച പുതിയ കെട്ടിടം
  • ഉച്ചഭക്ഷണപദ്ധതി
  • സ്കോളർഷിപ്പ്
  • LSS സ്കോളർഷിപ്പ് പരിശീലനം
  • ജൈവ വൈവിധ്യ ഉദ്യാനം
  • കാർഷിക ക്ലബ്
  • ഇംഗ്ലീഷ്ക്ലബ്
  • ശാസ്ത്ര ക്ലബ്
  • മികച്ച പരിശീലനം ലഭിച്ച അധ്യാപകർ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാസാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

1980- 1982 - ത്രേസ്യ പി.എ

1982 - 1988 - അന്നം സി.പി

1988- 1992 - മേരി ജോർജ്ജ്

1992 - 1996 - റോസി പി. ഡി

1996 - 1997 - കൊച്ചുട്രീസ കെ എം

1997 - 1999 - തക്ഗമ്മ ഒ കെ

1999 - 2003 - സി.കെറ്റി

2003 - 2012 -മരിയ സി. എൽ

2012 - 2018 - സി. ജെസിൻ തെരെസ്

2018-2022 - സോഫി .വി.എ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഊർമിള ഉണ്ണി ( സിനിമ ഫെയിം)

ബി.സന്ധ്യ ( IPS)

നേട്ടങ്ങൾ .അവാർഡുകൾ.

2013 - തൃശൂർ സബ് ഡിസ്ട്രിക്റ്റ് തലത്തിൽ പ്രവൃത്തിപരിചയം ഒന്നാംസ്ഥാനം

2013 - തൃശൂർ സബ് ഡിസ്ട്രിക്റ്റ് തലത്തിൽ ഗണിത ക്വിസ് ഒന്നാംസ്ഥാനം

2013 - തൃശൂർ കോർപ്പറേഷൻ ശിശുദിന ചിത്രരചന മൽസരം മൂന്നാംസ്ഥാനം

2014 - തൃശൂർ കോർപ്പറേഷൻ ശിശുദിനം ബുൾബുൾ ഒന്നാംസ്ഥാനം

2014 - മറിയം ത്രേസ്യ ബഡ്സ് എ ൽ പി വിഭാഗം ഒന്നാംസ്ഥാനം

2015 - തൃശൂർ സബ് ഡിസ്ട്രിക്റ്റ് തലത്തിൽ സോഷ്യൽസയൻസ് ,സയൻസ് ,ഗണിതം എന്നീവഷയത്തിൽ മികച്ചത്

2019 - തൃശൂർ സബ് ഡിസ്ട്രിക്റ്റ് തലത്തിൽ സയൻസ് മേള ഒന്നാംസ്ഥാനം

2019 - തൃശൂർ സബ് ഡിസ്ട്രിക്റ്റ് തലത്തിൽ കലോൽസവം മൂന്നാംസ്ഥാനം

2019 - ഹോളിഫാമിലി നവജോതി പ്രോവിൻസ് എപാർക്ക്യ മൽസരം ഒന്നാംസ്ഥാനം

'








വഴികാട്ടി

Loading map...

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തൃശൂരിൽ നിന്നും 3.7കിലോമീറ്റർ അകലെ തോപ്പിൻമൂലയിൽ നിന്ന് 600 മീ അകലെ
  • തൃശൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 1.7 കിലോമീറ്റർ അകലെ
  • തൃശൂർ ട്രാൻസ്പോർട് സ്റ്റാൻഡിൽ നിന്ന് 2.8 കിലോമീറ്റർ അകലെ