ഐ.ടി. ക്ലബ്ബ് 2016-17/ഗവ. മോ‍ഡൽ. ബോയ്സ്.വി എച്ച്. എസ്.എസ്. &എച്ച്. എസ്.എസ്. കൊല്ലം

Schoolwiki സംരംഭത്തിൽ നിന്ന്
(ഐ.ടി. ക്ലബ്ബ് /ഗവ. മോ‍ഡൽ. ബോയ്സ്.വി എച്ച്. എസ്.എസ്. &എച്ച്. എസ്.എസ്. കൊല്ലം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സംസ്ഥാന ഐ.ടി.മേള 2016

2016 ഷൊർണ്ണൂർ നടന്ന സംസ്ഥാന ഐ ടി ​മേളയിൽ സായിറാം കെ മലയാളം ടൈപ്പിംഗിൽ എ ഗ്രേയ്ഡ് കരസ്ഥ​മാക്കി.

സായിറാം. കെ

റവന്യൂജില്ല ഐ.ടി. മേള

ശാസ്ത്രമേള:ഐ.ടി.യിൽ കൊല്ലം ബോയ്സ് എച്ച്.എസിന്കിരീടം - മാതൃഭൂമി വാർത്ത

2016 കൊല്ലം റവന്യൂജില്ല ഐ ടി ​മേളയിൽ സ്കൂൾപോയിന്റ് നിലയിൽ ഓവറോൾ കിരീടം കൊല്ലം ഗവ. മോ‍ഡൽ. ബോയ്സ് എച്ച്. എസ് കരസ്ഥ​മാക്കി. മലയാളം ടൈപ്പിംഗിൽ സായിറാം കെ ഒന്നാം സ്ഥാനവും ​മൾട്ടിമീഡിയ പ്രസന്റേ‍ഷനിൽ നിതിൻ പി ടി മൂന്നാം സ്ഥാനവും ഐ ടി ക്വിസിന് സായിറാം കെ മൂന്നാം സ്ഥാനവും നേടി.

ഉപ ജില്ല ഐ.ടി. മേള

2016 കൊല്ലംഉപജില്ല ഐ ടി ​മേളയിൽ സ്കൂൾ രണ്ടാം സ്ഥാനം കരസ്ഥ​മാക്കി. മലയാളം ടൈപ്പിംഗിൽ സായിറാം കെ ഒന്നാം സ്ഥാനവും ​മൾട്ടിമീഡിയ പ്രസന്റേ‍ഷനിൽ നിതിൻ പി ടി ഒന്നാം സ്ഥാനവും ഐ ടി ക്വിസിന് സായിറാം കെ രണ്ടാം സ്ഥാനവും വെബ്പേജ് ഡിസൈനിംഗിന് നിതിൻ ‍ഷാ മൂന്നാം സ്ഥാനവും നേടി.

ഗുണ്ടർട്ട് ലെഗസി ഡിജിറ്റൈസേഷൻ

കേരളോപകാരി കവർ

ജർമ്മനിയിലെ ട്യുബിങൻസർവകലാശാലാലൈബ്രറിയിൽ സൂക്ഷിച്ചിട്ടുളള ഗുണ്ടർട്ടിന്റെ കൃതികളുടെ യൂണിക്കോേഡിലുള്ള ഡിജിറ്റൈസേഷന്റെ കുറച്ചു ഭാഗം സ്കൂൾ ഐ.ടി. ക്ലബ്ബംഗങ്ങൾ നിർവഹിച്ചു. മലയാള ഭാഷയ്ക്കു് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ജർമൻ ഭാഷാ പണ്ഡിതനായ ഹെർമ്മൻ ഗുണ്ടർട്ടിന്റെ (1814 ഫെബ്രുവരി 4—1893 ഏപ്രിൽ 25) ശേഖരത്തിൽപ്പെട്ടതാണ് ഈ പതിപ്പിന്റെ സ്രോതസ്സ്.ബാസൽ മിഷൻ സൊസൈറ്റി 1874-ൽ ആരംഭിച്ച ഒരു മലയാള മാസികയായിരുന്നു കേരളോപകാരി.. മംഗലാപുരത്തുനിന്നാണ് ഇത് അച്ചടിച്ചിരുന്നത്. ക്രിസ്തീയ സാഹിത്യം, ലേഖനങ്ങൾ, പഴഞ്ചൊല്ലുകൾ, നീതികഥകൾ, പാശ്ചാത്യസാഹിത്യം തുടങ്ങിയവയായിരുന്നു പ്രധാന ഉള്ളടക്കം. ഈ ആനുകാലിക­പ്രസിദ്ധീകരണത്തിന്റെ നാലാം വാല്യം ഒന്നാം ലക്കത്തിന്റെ കുറച്ചുപേജുകളാണ് കുട്ടികൾ ടൈപ്പു ചെയ്തത്.

കേരളോപകാരി