എ.കെ.ജെ.എം.എച്ച്.എസ്.എസ്. കാഞ്ഞിരപ്പള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
എ.കെ.ജെ.എം.എച്ച്.എസ്.എസ്. കാഞ്ഞിരപ്പള്ളി
32031 bldg1.JPG
വിലാസം
കോഞ്ഞിരപ്പള്ളി

Kanjirapally P. O,
കോട്ടയം
,
686507
സ്ഥാപിതം7 - August - 1961
വിവരങ്ങൾ
ഫോൺ04828202566
ഇമെയിൽakjmschool@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്32031 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംEnglish
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽFr. Babu Paul SJ
അവസാനം തിരുത്തിയത്
09-01-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കാഞ്ഞിരപ്പള്ളിയുടെ വിജ്ഞാനദീപമായി പരിലസിക്കുന്ന ആർച്ചു ബിഷപ്പ് കാവുകാട്ട് ജൂബിലി മെമ്മോറിയൽ (എ.കെ.ജെ.എം) ഇംഗ്ലീഷി മീഡിയം സ്കൂൾ അനേകം പ്രതിഭകളെയും കരുത്താർന്ന വ്യക്തികളെയും സംഭാവന നല്കിയിട്ടുള്ള വിദ്യാകേന്ദ്രമാണ്. കാഞ്ഞിരപ്പള്ളിയിലെ സാധാരണക്കാർക്ക് നല്ല വിദ്യാഭ്യാസം ലഭിക്കുന്നതിനുവേണ്ടി ഇടവക മുൻകൈയെടുത്താണ് സ്കൂൾ സ്ഥാപിച്ചത്. ആഗോള വിദ്യാഭ്യാസരംഗത്ത് സ്ഥിരപ്രതിഷ്ഠനേടിയ ഈശോസഭയെ സ്കൂളിന്റെ ചുമതല ഏൽപിച്ചു. 1961 ആഗസ്റ്റ് 7 ന് പള്ളി വക CAC വായനശാലാ മന്ദിരത്തിൽ (ഗ്രോട്ടോയ്ക്ക് പുറകിലുള്ള ഇന്നത്തെ പഴയ പാരീഷ് ഹാൾ) സർവ്വഥാ യോഗ്യനായ ഫാ. ആൻറണി മഞ്ചിൽ SJ യെ ഹെഡ്മാസ്റ്ററായി അവരോധിച്ച് സ്കൂളിൻറ പ്രവർത്തനങ്ങളാരംഭിച്ചു. അഞ്ചിലും എട്ടിലും ഓരോ ഡിവിഷനോടെയാണ് സ്കൂൾ ആരംഭിച്ചത്. ഒപ്പം കെ.കെ റോഡിന് സമീപത്തുള്ള ഒൻപതര ഏക്കർ സ്ഥലത്ത് സ്കൂളിന് കെട്ടിടം പണിയാനും ആരംഭിച്ചു. 1963 ൽ സ്കൂളിന്റെ ഒന്നാം നില പൂർത്തീകരിച്ച് ക്ലാസ്സുകൾ പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കാൻ ആരംഭിച്ചു. തുടർന്ന് സ്കൂളിൻറ രണ്ടാം നിലയും പൂർത്തികരിച്ചു. 1965ൽ കൊല്ലംകുളം കുടുംബം സ്കൂളിനു വേണ്ടി ഒരു ചാപ്പൽ നിർമ്മിച്ചു നല്കി. ബഹു. MP മാർ, MLA മാർ എന്നിവരുടെ സഹായത്തോടെ 1992 ൽ ഒരു ഇൻഡോർ സ്റ്റേഡിയം പണികഴിപ്പിക്കാൻ സാധിച്ചു. 2002-2004 അധ്യയന വർഷത്തിൽ സ്കൂളിന് പ്ലസ് ടൂ അനുവദിച്ചുകിട്ടി. രണ്ടു ബാച്ച് സയൻസ് ക്ലാസ്സുകൾ ഇപ്പോൾ പ്രവർത്തിക്കുന്നു. 2009-2010 വർഷം സ്കൂളിന്റെ മൂന്നാം നില പൂർത്തികരിച്ചു. ആൺകുട്ടികൾക്കു മാത്രമായാണ് സ്കൂൾ ആരംഭിച്ചതെങ്കിലും 2002-2003 മുതൽ സഹവിദ്യാഭ്യാസ സബ്രദായം നിലവിൽ വന്നു.

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂൾ ക്ലാസ്സുകൾക്ക് ഒരു മൂന്നുനില കെട്ടിടവും, ഹയർ സെക്കണ്ടറി ക്ലാസ്സുകൾക്ക് ഒരു രണ്ടുനില കെട്ടിടവും ഉണ്ട്. ഇൻഡോർ സ്റ്റേഡിയം, ചാപ്പൽ, വിശാലമായ ഗ്രൗണ്ട്, ബാസ്കറ്റ് ബോൾ, വോളീബോൾ , ഷട്ടിൽ എന്നിവയ്ക്കുള്ള കോർട്ടുകൾ, ഹയർ സെക്കണ്ടറിക്കും ഹൈസ്കൂളിനും പ്രത്യേകം ലബോറട്ടറി സൗകര്യം, വിശാലമായ ലൈബ്രറി, കംപ്യുട്ടർ ലാബ്, മീഡിയാ റൂം, ഇംഗ്ലീഷ് ലാംഗ്വേജ് ലാബ് തുടങ്ങിയവ ഈ സ്കൂളിൻറ പ്രത്യേകതയാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൗട്ടിംഗ് നല്ലരിതിയിൽ പ്രവർത്തിക്കുന്ന ഒരു സ്കൗട്ട് ട്രൂപ്പ് സ്കൂളിൽ ഉണ്ട്. 32 സ്കൗട്ടുകൾ പരിശീലനം നടത്തുന്നു. ശ്രി. കെ. സി. ജോൺ ആണ് സ്കൗട്ടുമാസ്റ്റർ.

ഗൈഡിംഗ് 2009-2010 വർഷം ഒരു ഗൈഡ് യൂണിറ്റ് രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ചു. 12 കുട്ടികൾ പരിശീലനം നടത്തുന്നു. സിസ്റ്റർ സഹായമേരി ആണ് ഗൈഡ് ക്യാപ്റ്റൻ.

വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ ശ്രീ. പി. എസ്സ്. രവീന്ദ്രൻ.

നേച്ചർ ക്ലബ്' കൺവീനർ ശ്രീ. എം. എൻ. സുരേഷ് ബാബു.

മാനേജ്മെന്റ്

ആഗോള വിദ്യാഭ്യാസരംഗത്ത് പ്രശസ്തരായ ഈശോസഭാ വൈദീകരാണ് (Jesuits)സ്കുളിനെ നയിക്കുന്നത്. ഇപ്പോഴത്തെ മാനേജർ ഫാ. കെ. പി. മാത്യു SJ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : Fr. Antony Manjil SJ (1961-66, 197-74) Fr. M. M. Thomas SJ (1966-68) Fr. Varkey Pullan SJ (1968-1971) Fr. M. C. Joseph SJ (1974-77) Fr. Philip J Thayil SJ (1977-86) Fr. Kuruvilla Cherian SJ (1986-97) Fr. Xavier Veliyakam SJ ( 1997-2005) Fr. K. C. Philip SJ (2005-2007) Fr. Babu Paul SJ (2007-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

Dr. Jose Kallarackal(CSIR Emeritus Scientist), Dr. Roy Abraham Kallivayalil(Psychiatrist), Mr. Michael Joseph IAS

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോട്ടയം കാഞ്ഞിരപ്പള്ളി റോഡിൽ കാഞ്ഞിരപ്പള്ളിക്ക് സമീപം സ്ഥിതിചെയ്യുന്നു.
  • കോട്ടയത്ത് നിന്ന് 39 കി.മീ.

Loading map...