എ.എം.യു.പി.സ്കൂൾ പള്ളിക്കൽ/കൽക്കണ്ടം/വർക്ക്ബുക്ക്

Schoolwiki സംരംഭത്തിൽ നിന്ന്

കൽക്കണ്ടം നാലാം വർഷത്തിലേക്ക്

ഒന്നാം ക്ലാസിനായി തയ്യാറാക്കിയ കൽകണ്ടം വർക്ക് ബുക്ക്.jpg

വിദ്യാഭ്യാസ അവകാശനിയമപ്രകാരം ഗുണമേൻമയുള്ള വിദ്യാഭ്യാസം കുട്ടിയുടെ അവകാശമായിരിക്കെ അത് നേടിക്കൊടുക്കുക എന്ന ലക്ഷ്യം പൂർത്തൂകരിക്കുന്നതിന് അധ്യാപകരോടൊപ്പം രക്ഷിതാക്കൾക്കും ചുമതലയുണ്ട്. ആ ചുമതല നല്ല രീതിയിൽ നിർവഹിക്കുന്നതിന് രക്ഷിതാക്കളെ പ്രാപ്തരാക്കുകയും അതുവഴി കുട്ടികൾക്ക് ഗുണമേൻമയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ പള്ളിക്കൽ എ. എം. യു. പി. സ്കൂളിൽ നടത്തി വരുന്ന കൽക്കണ്ടം പദ്ധതി നാലാം വർഷത്തിലേക്ക് കടന്നു.

2013-14 വർഷത്തിൽ സ്കൂളിലെ ഒന്നാം ക്ലാസ് അധ്യാപിക ശ്രീമതി സി. കെ. ഷീല ഒന്നാം ക്ലാസിലെ രക്ഷിതാക്കൾക്ക് വേണ്ടി രക്ഷിതാവാനൊരു കൈപുസ്തകം, കുട്ടികൾക്കൊരു വർക്ക്ബുക്ക് എന്ന രീതിയിൽ തയ്യാറാക്കിയ കൽകണ്ടം രക്ഷിതാക്കൾക്ക് വളരെയേറെ പ്രയോജനപ്പെട്ടതായി അവരുടെ അവലോകനക്കുറിപ്പുകളിൽ നിന്ന് മനസ്സിലാക്കിയതിനെ തുടർന്ന് 2014-15 വർഷത്തിൽ മാറിയ പുസ്തകങ്ങൾക്കനുസരിച്ച് കൽക്കണ്ടത്തിന്റെ പുതിയ പതിപ്പ് തയാറാക്കുകയായിരുന്നു. ഡയറ്റ് സീനിയർ ലക്ചറർ ശ്രീ. ഗോപി സാർ കൽക്കണ്ടത്തിന്റെ പുതിയ പതിപ്പ് പ്രകാശനം ചെയ്തു. മലയാളം, ഗണിതം, പരിസര പഠനം, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ ഒന്നാം ക്ലാസിലെ ഒന്നാം ടേമിൽ വരുന്ന ഏതാണ്ട് മുഴുവൻ പഠന നേട്ടങ്ങൾക്കുള്ള പ്രവർത്തനങ്ങൾ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ചിത്രം വര, നിറം നൽകൽ, കഥ, കവിത, സംഭാഷണം, വിവരണം, സങ്കലനം, വ്യവകലനം പ്രായോഗിക പ്രശ്നം നിരീക്ഷണം വർഗീകരണം Description, Concept map, Convarsation, Adding Lines എന്നീ സങ്കേതങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് പ്രവർത്തനങ്ങൾ ഒരുക്കിയിരിക്കുന്നത്.

കൽക്കണ്ടം കൈപുസ്തകം ഒന്നാം ക്ലാസിലെ മുഴുവൻ രക്ഷിതാക്കൾക്കും നൽകിക്കൊണ്ട് ഒരു ദിവസത്തെ പരിശീലനം നൽകുന്നു. പഠനനേട്ടങ്ങൾ, പഠനപ്രവർത്തനങ്ങൾ തുടങ്ങിയവയെകുറിച്ചെല്ലാം പരിശീലനത്തിലൂടെ മനസ്സിലാക്കിയ രക്ഷിതാവിന് വീട്ടിൽ വെച്ച് കുട്ടിയെകൊണ്ട് കൽക്കണ്ടത്തിലെ പ്രവർത്തനങ്ങൾ ചെയ്യിക്കാനും തൻെറ കുട്ടി ഓരോ പഠന നേട്ടത്തിലും എവിടെ എത്തി നിൽക്കുന്നു എന്ന് മനസ്സിലാക്കി ആവശ്യമായ സഹായം നൽകാനും, സമാനമായ പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നൽകാനും പ്രാപ്തരാകുന്നു. തുടർന്ന് ഓരോ CPTA യിലും ചെയ്ത പ്രവർത്തനങ്ങളുടെ പങ്കുവെക്കലുകളും വിലയിരുത്തലുകളും നടക്കുന്നു. പുസ്തകത്തിലെ പ്രവർത്തനങ്ങൾ ചെയ്ത് തീരുമ്പോൾ രക്ഷിതാക്കൾ അവരവർക്കുണ്ടായ അനുഭവങ്ങൾ വെച്ച് അവലോകന റിപ്പോർട്ട് തയ്യാറാക്കി നൽകുന്നു. പഠനപ്രക്രിയയുടെ മൂന്ന് ഘടകങ്ങളായ അധ്യാപിക, കുട്ടി, രക്ഷിതാവ് എന്നീ മൂന്ന് കൂട്ടർക്കും ഈ പദ്ധതിയിച്ചടെ നേട്ടമുണ്ടാക്കുന്നതായി കാണം.

*കുട്ടി

  1. ക്ലാസിൽ വെച്ച് നേടിയ പഠന നേട്ടങ്ങൾ ഒന്നുകൂടി ഉറപ്പിക്കാൻ കഴിയുന്നു.
  2. നേടാത്തവ പുനർ പരിശീലനത്തിന് സാധിക്കുന്നു.
  3. പഠനം രസകരമാകുന്നു.
  4. പഠനം ആയാസരഹിതമാകുന്നു.
  5. രക്ഷിതാവിന്റെ പങ്കാളിത്തം
  6. തന്മൂലം കുട്ടിക്ക് ആത്മവിശ്വാസം ഉണ്ടാകുന്നു.
  7. കുട്ടിയിൽ താത്പര്യം ഉണ്ടാകുന്നു.

*രക്ഷിതാവ്

  1. കാര്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കാൻ കഴിയുന്നതിലൂടെ ആത്മവിശ്വാസമുണ്ടാകുന്നു.
  2. ഓരോ പഠനനേട്ടത്തിലും തന്റെ കുട്ടി എവിടെ എത്തി നിൽക്കുന്നു എന്ന് വിലയിരുത്താൻ കഴിയുന്നു.
  3. കുട്ടിയെ വേണ്ട രീതിയിൽ സഹായിക്കാൻ കഴിയുന്നതിലൂടെ സന്തോഷമുണ്ടാകുന്നു.
  4. കുട്ടിക്ക് പുതിയ പ്രവർത്തനങ്ങൾ ഒരുക്കി കൊടുക്കാൻ കഴിയുന്നു.

*അധ്യാപിക

  1. പഠന പ്രവർത്താങ്ങളിൽ രക്ഷിതാവിന്റെ പങ്കാളിത്തം ഉറപ്പാക്കാൻ കഴിയുന്നു.
  2. ടീച്ചർ-കുട്ടി- രക്ഷിതാവ് ബന്ധം നിലനിർത്താൻ കഴിയുന്നു
  3. കുട്ടിയുടെ പഠന പുരോഗതി ത്വരിതപ്പെടുത്താൻ കഴിയുന്നു.

കൽക്കണ്ടം 2016-17 അധ്യയന വർഷത്തിൽ

ഈ വർഷത്തെ കൽക്കണ്ടം പുസ്തക വിതരണത്തിന്റെയും പരിശീലനത്തിന്റേയും Asst. HM ശ്രീ. മുഹമ്മദലി മാസ്റ്റർ നിർവഹിച്ചു. ഒന്നാം ക്ലാസിലെ ആറ് ഡിവിഷനുകളിലേയും രക്ഷിതാക്കൾ പങ്കെടുത്തു. ശ്രീമതി ഷീല ടീച്ചർ പരിശീലന ക്ലാസ് കൈകാര്യം ചെയ്തു. പ്രോഗ്രാം കമ്മിറ്റി കൺവീനർ ശ്രീ. അസ്കർ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഒന്നാം ക്ലാസ് അധ്യാപികമാരായ ശ്രീമതി കെ. സി സക്കീന ടീച്ചർ, ശ്രീമതി അഫ്സീന ടീച്ചർ എന്നിവർ പങ്കെടുത്തു.