എൽ പി എസ് ആല ഗോതുരുത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
എൽ പി എസ് ആല ഗോതുരുത്ത്
23423-01-.jpg
വിലാസം
ആല ഗോതുരുത്ത്

ആല ഗോതുരുത്ത്
,
കോതപറമ്പ് പി.ഒ.
,
680668
സ്ഥാപിതം1933
വിവരങ്ങൾ
ഇമെയിൽlpsalagothuruthi@gmail.com
കോഡുകൾ
സ്കൂൾ കോഡ്23423 (സമേതം)
യുഡൈസ് കോഡ്32071001604
വിക്കിഡാറ്റQ64090973
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല കൊടുങ്ങല്ലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൈപ്പമംഗലം
താലൂക്ക്കൊടുങ്ങല്ലൂർ
ബ്ലോക്ക് പഞ്ചായത്ത്മതിലകം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ12
പെൺകുട്ടികൾ12
ആകെ വിദ്യാർത്ഥികൾ24
അദ്ധ്യാപകർ2
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻടി എസ് ജീന
പ്രധാന അദ്ധ്യാപികടി എസ് ജീന
പി.ടി.എ. പ്രസിഡണ്ട്അയന ജിനേഷ്
അവസാനം തിരുത്തിയത്
06-03-202423423


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ ശ്രീനാരായണപുരം പഞ്ചായത്തിൽ 10 ആം വാർഡിലെ ഏക വിദ്യാലയമാണ് എൽ പി എസ് ആല ഗോതുരുത്തി . 1933 ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത് . ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസ്സുകളാണ് ഇവിടെ പ്രവർത്തിക്കുന്നത് .


നാഷണൽ ഹൈവേ 17 - നും തൃശൂർ കൊടുങ്ങല്ലൂർ റോഡിനും ഇടയ്ക്കുകരൂപ്പടന്നക്കു തെക്കു പടിഞ്ഞാറും കോതപറമ്പ് കിഴക്കുമായി കിടക്കുന്നനാല് വശവും വെള്ളത്താൽ ചുറ്റപ്പെട്ട ഒരു സ്ഥലമാണ് ആലഗോതുരുത്ത് .നമ്പൂതിരിമാർ ഗോക്കളെ മേക്കുന്നതിനു ഉപയോഗിച്ചിരുന്ന തുരുത്തിനുകാലക്രമേണ ഗോതുരുത്ത് എന്ന് പേര് ലഭിച്ചു . അറുപതുകളിൽ പണിത ഒരുനടപ്പാലം മാത്രമാണ് തുരുത്തിനെ മറ്റു സ്ഥലങ്ങളുമായിബന്ധിപ്പിച്ചിരുന്നത് 2016 ൽ പണിതീർന്ന പുതിയ പാലവും റോഡും ഈനാടിനെ ഉന്നതിയിലേക്ക് എത്തിക്കുന്നു.

1931 -1932 കാല ഘട്ടത്തിൽ കട്ടകത്തു അബ്ദുകുഞ്ഞി സ്വന്തം സ്ഥലത്തു ഒരു മദ്രസ്സ അഥവാ ഒത്തുപള്ളിനടത്തിയിരുന്നു .വിദ്യാഭ്യാസത്തിന്റെ ആവശ്യകത മനസ്സിലാക്കി അബ്ദുകുഞ്ഞി തന്നെ നേതൃത്വം കൊടുത്തു ഒരു പന്തല് മുറിയിൽ വിദ്യാലയം ആരംഭിച്ചു. വള്ളി വട്ടത്തുള്ള വേലപ്പറമ്പിൽ ചാത്തുണ്ണിമാസ്റ്ററെ വരുത്തി 1 മുതൽ 2 തരം വരെയുള്ള ഒരു വിദ്യാലയമാക്കി മാറ്റി . ചാത്തുണ്ണിമാസ്റ്ററും ഭാര്യ നാണിക്കുട്ടി ടീച്ചറും പ്രധാനപങ്ക് വഹിച്ചു കൊണ്ട് 1933 മുതൽ 1 മുതൽ 5 വരെ ക്ലാസ്സുകൾക്ക് അംഗീകാരം നേടിയെടുത്തു . ചാത്തുണ്ണിമാസ്റ്റർക്കു ശേഷം അനിയൻ രാമൻ മാസ്റ്റർ സ്ഥാനം ഏറ്റുഎടുത്തു . അന്നാളിൽ ചാവക്കാട് പോകണമായിരുന്നു ശമ്പളം വാങ്ങാൻ . അദ്ദേത്തിനു സ്കൂൾ നടത്തിക്കൊണ്ടു പോകാൻ ബുദ്ധിമുട്ടനുഭവപെട്ടപ്പോൾ വലിയപറമ്പിൽ ഗോപുമാസ്റ്റർക്കു സ്കൂൾ കൈമാറി . 1954 മുതൽ ഗോപു മാസ്റ്ററും അദ്ദേഹത്തിന്റെ മരണ ശേഷം മകൾ വി ജി ഓമന യുമാണ് സ്കൂൾ മാനേജർമാർ

പിന്നീട് കുട്ടികളുടെ കുറവ് മൂലം 5 -ക്ലാസ് എടുത്തു മാറ്റുകയും നാലാം ക്ലാസ് വരെ ആകുകയും ചെയ്തു. കരൂപ്പടന്ന പുല്ലൂറ്റ് വള്ളിവട്ടം എന്നിവിടങ്ങളിൽ നിന്ന് കുട്ടികൾ വന്നു പഠിച്ചിരുന്നു. സ്വന്തമായി പറമ്പു വാങ്ങി മാനേജർ വിദ്യാലയത്തെ സുരക്ഷിതമാക്കി . വിദ്യാലയത്തിൽ നിന്ന് അറിവ് നേടി കുറെ പേർക്ക് ഉയരത്തിൽ എത്താൻ സാധിച്ചതിൽ അഭിമാനം കൊള്ളുന്നു . ഇപ്പോൾ നാടിനെ മറുകരയുമായി ബന്ധിപ്പിച്ചു പണിത പാലവും റോഡും നാടിന്റെ മുഖഛായ തന്നെ മാറ്റി . വിദ്യാലയത്തിന്റെ മേൽക്കൂര ഓട് പാകി, തറ ടൈൽസ് ഇട്ടു മിനുസപ്പെടുത്തി ഓരോ കുട്ടിക്ക് ഓരോ മേശയും കസേരയും ലഭ്യമാക്കി. കംപ്യൂട്ടർപഠനത്തിനായി കമ്പ്യൂട്ടർ നൽകി. സ്കൂളിന് ചുറ്റുമതിൽ പണിതു. ഈ സഹായമെല്ലാം മാനേജർ ആണ് സ്കൂളിലേക്ക് നൽകിയത് . പഞ്ചായത്ത് എസ് എസ് ഗവണ്മെന്റ് എന്നിവ വഴിയും സന്നദ്ധ സംഘടനകളുടെയും വ്യക്തി കളുടെയും സഹായം കൊണ്ടും വിദ്യാലയട്ടെ മികച്ചതാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. സമഗ്രമായ പുരോഗതി ലക്ഷ്യമാക്കി പദ്ധതികൾ ആസൂത്രണം ചെയ്തു വരുന്നു.



ഭൗതികസൗകര്യങ്ങൾ

ഓല  മേഞ്ഞ  ഒരു കെട്ടിടമായിരുന്നു ആദ്യം  പിന്നീട് ഓടു മേഞ്ഞ കെട്ടിടവും നാലു ക്ലാസ് മുറികളും  ആയി വിദ്യാലയം

പാഠ്യേതര പ്രവർത്തനങ്ങൾ

ഭാഷാ ക്ലബ്ബ് പ്രവർത്തനങ്ങൾ നടക്കുന്നുണ്ട് കുട്ടികളുടെ ഭാഷാഭിരുചികൾ പ്രകടിപ്പിക്കുന്നതിനുള്ള വേദിയാണ് ദിനാചരണങ്ങൾ നടത്തി വരുന്നു

മുൻ സാരഥികൾ

പേര് വർഷം
ജയശ്രീ ദാമോദരൻ 1998 -2016

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

2020-21 അധ്യയനവർഷം എൽ എസ് എസ് പരീക്ഷയിൽ ലാസിമാ തസ്‌നീം വി വൈ ഉന്നത വിജയം കരസ്ഥമാക്കി

2021-22 അധ്യയനവർഷം എൽ എസ് എസ് പരീക്ഷയിൽ സ്വേദിൽ ഹരിലാൽ ഉന്നത വിജയം കരസ്ഥമാക്കി

2022 -23  അധ്യനവര്ഷത്തെ കൊടുങ്ങല്ലൂർ ഉപജില്ലാ കലോത്സവത്തിൽ  എൽപി  തലത്തിൽ കൂടുതൽ ആൺകുട്ടികളെ പങ്കെടുപ്പിച്ചു സമ്മാനം നേടിയ വിദ്യാലയങ്ങളിൽ രണ്ടാം സ്ഥാനം ലഭിച്ചു.

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=എൽ_പി_എസ്_ആല_ഗോതുരുത്ത്&oldid=2161031" എന്ന താളിൽനിന്ന് ശേഖരിച്ചത്