അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

'വിശപ്പ് -

കഥ

ശ്രീമതി.ഷെൻസി കുര്യൻ

സ്വർണ്ണോം വെള്ളിയും കിടക്കാനൊരിടവും ഒന്നും ചോദിച്ചില്ലല്ലോ. ചോദിച്ചത് കഴിക്കാനല്പം ആഹാരമല്ലേ. ഇല്ലെങ്കിൽ പറഞ്ഞാൽ മതിയായിരുന്നു .

അതിന് ഇങ്ങനെ ആട്ടിയോടിക്കണമായിരുന്നോ.ഇനി വഴി തെറ്റി ചെന്ന് കയറിയത് മകൻ്റെ വീട്ടിലാണോ -- .. വൃദ്ധൻ പീളക്കെട്ടിയ കണ്ണുകൾ

വലിച്ചു തുറന്നു - ഒന്നും കാണാനാകുന്നില്ല.[  ] പരിചിത ശബ്ദങ്ങൾ പാറക്കല്ലുകളായി വന്നുവീഴുന്നു...... മുന്നോട്ട് പോകാനാകാതെ കുഴഞ്ഞു വീണപ്പോഴും

വൃദ്ധൻ്റെ ചുണ്ടിൽ ഏതാനും വാക്കുകൾ ഇരുമ്പിൽ വാർത്തെടുത്തതുപോലെ ഉറച്ചു നിന്നു :- '. "ചോദിച്ചത് കഴിക്കാനല്പം ആഹാരമല്ലേ."

ശ്രീമതി.ഷെൻസി കുര്യൻ (കഥാകൃത്ത് ,ഡോക്യുമെന്ററി സംവിധായിക)

. മുൻ അധ്യാപിക (അസംപ്ഷൻ എച്ച് എസ് ബത്തേരി)


വസന്തോത്സവത്തിന്റെ പ്രാധാന്യം

കലാലയങ്ങൾ പൂവാടികളാണെങ്കിൽ വിദ്യാർത്ഥികൾ പൂക്കളാണ് . ഓരോ പൂവിനും ഓരോ നിറവും സ്വഭാവവുമാണുളളത്.ഇതുപോലെയാണ് വിദ്യാർഥികളിൽ ഒളിഞ്ഞു കിടക്കുന്ന കഴിവുകൾ .ചിലരത് പുറത്തുകാണിക്കുകയും ശോഭിക്കുകയും ചെയ്യുന്നു.മറ്റുചിലരാകട്ടെ തന്റെ കഴിവുകൾ ഉള്ളിലൊതുക്കുകയും ചെയുന്നു. ഇത്തരക്കാരുടെ ഉള്ളിലുറങ്ങിക്കിടക്കുന്ന കഴിവുകൾ ഉണർത്തുവാനും പ്രകടമാക്കുവാനും അവസരങ്ങൾ നൽകേണ്ടത് അത്യാവശ്യമാണ് . സാഹിത്യത്തിലും,കലയിലും കുുട്ടികൾക്കുള്ള അഭിരുചി മനസ്സിലാക്കുന്നതിനു വേണ്ടി വിദ്യാലയങ്ങളിൽ സംഘടിപ്പിക്കുന്ന ഒരു പരിപാടിയാണ് " വസന്തോത്സവം”.കുുട്ടികളാണ് ഭാവി തലമുറയെ നയിക്കേണ്ടത്.അതിനാൽ തന്നെ കുുട്ടികളിലെ കഴിവുകൾ പരിപോഷിപ്പിക്കേണ്ടത് അത്യാവശ്യം തന്നെ.ഇതിന് ഇത്തരം വേദികൾ ഉപകാരപ്രദമാണ്.

അകലുന്ന കനവുകൾ

-ഹരിത. റ്റി.എച്ച്

വിസ്മൃതമീ പാതതന്നിലെ നിനവുകൾ

അതിൻഹേതുവോ കാലത്തിനിരുളാം കരങ്ങളും

അന്നിന്റെ പകലുകൾ പാവനമായിതു

അന്നു രാത്രികൾ മൗനത്തിലായിരുന്നോ?

കനവുകളാം നിലാപക്ഷി തലചായ്ച്ച

വാഴ്വാം തല്പത്തിൻ ചിറകൊടിഞ്ഞോ?

കേഴുന്നൊരീ മനം ആരുടേതോ

ശൂന്യമീ കാലത്തിനോളങ്ങളിൽ

ഒരു നവസുസ്മിതം തളിരിടുന്നോ

എന്നുടെ രീക്ഷണചക്രവാളത്തിൽനിൽ

ആ അധരങ്ങളിനിയും പൂത്തിടുമോ?

അന്നു നാം ഇരു മേഘപടലങ്ങളായ്

ഈ വാനിലല്ലോ കരങ്ങൾ കോർത്തൂ

ഇന്നു നാം ഇരു കൈവഴികളായി

പിരിഞ്ഞിടുന്നു നദീതീരത്തിനിൽ

എന്തിനീ വേർപാടുതേടുന്നു നാം

ഒരു മുറിവാക്കിനായി കാത്തിരിപ്പു

വിലപിക്കുമീ തോഴരായി നമ്മൾ

കാലമിന്നിന്നുടെ പ്രതീകമാമോ

ഓർമിക്കുവാൻ ഞാൻ ചൊല്ലണമോ

ഓർമയായ് നീ കാത്തുസൂക്ഷിച്ചിടു

വിട പറഞ്ഞീടുന്നീ രാത്രയിൽ

ഈ രണ്ടു സഖികളും മാനസവും

താരകളിന്നിന്റെ സാക്ഷികളും

നദീതീരങ്ങൾ വിരഹാം പൊഴിച്ചിടുന്നു

വിഴിയെന്നു മാത്രം പഴിച്ചീടുമോ

എന്നുമിക്കാല നിയോഗത്തിനെ.

ഷെൽഫിലെ പുസ്തകങ്ങൾക്ക് പറയാനുള്ളത്

ഷെൽഫിലെ പുസ്തകങ്ങൾക്ക് പറയാനുള്ളത്‍‍