അനഘ എം. ബി - പഴഞ്ചൊല്ലുകൾ (ക്ലാസ്സ് : 8ബി)

Schoolwiki സംരംഭത്തിൽ നിന്ന്

പഴഞ്ചൊല്ലുകള്‍

പഴഞ്ചൊല്ലുകള്‍

  • ഉടമയുടെ കണ്ണ് ഒന്നാംതരം വളം.
  • കതിരിൽ വളം വച്ചിട്ടു കാര്യമില്ല!
  • അടയ്ക്കയായാൽ മടിയിൽ വയ്ക്കാം അടയ്ക്കാമരമായാലോ
  • അടുത്തുനട്ടാൽ അഴക്, അകലത്തിൽ നട്ടാൽ വിളവ്
  • അമരത്തടത്തിൽ തവള കരയണം
  • ആരിയൻ വിതച്ചാ നവര കൊയ്യാമോ
  • ആഴത്തിൽ ഉഴുതു അകലത്തിൽ നടണം
  • ആഴത്തിൽ ഉഴുത് അകലത്തിൽ വിതയ്ക്കുക
  • അങ്ങാടിപ്പയ്യ് ആലയിൽ നിൽക്കില്ല
  • അച്ഛൻ ആനപ്പുറത്ത് കയറിയാൽ മകന് തഴമ്പുണ്ടാകുമോ
  • അടിതെറ്റിയാൽ ആനയും വീഴും
  • അട്ടയെപ്പിടിച്ച് മെത്തയിൽ കിടത്തിയാൽ ആത് കിടക്കുമോ?