സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1924 ൽഒരു ലോവർ എലിമെന്ററി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കേശവാനന്ദൻ എന്ന വ്യക്തിയാണ് വിദ്യാലയം സ്ഥാപിച്ചത്. 1960 ത്‍ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കാലത്ത് യു പി സ്കൂളായിമാറുകയും 1981 ത്‍ ഹൈസ്കൂളായും പിന്നീട് ഹയർസെക്കറി സ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. വിദ്യാലയമായിരുന്നു. .1981വരെ വാടകകെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചത്.ഹൈസ്കൂളായി ഉയർത്തിയപ്പോഴാണ് സ്കൂളിന് സ്വന്തമായി സ്ഥലവും കെട്ടിടവും ലഭ്യമായത്. 2014-15 2015-16 എന്നീവർഷങ്ങളിത്‍ തുടർച്ചയായി 100% വിജയം കൈവരിക്കാൻ സാധിച്ചിട്ടുണ്ട് .

കോഴിക്കോട് ജില്ലയിൽ ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ ശിവപുരം വില്ലേജിൽ കരിയാത്തൻകാവ് ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ശിവപുരം ഗവ.ഹയർസെക്കന്ററി സ്കൂൾ 1924 ലാണ് സ്ഥാപിതമായത്. ഇന്ത്യയിൽ ആധുനിക രീതിയിൽ വിദ്യാഭ്യാസം നടപ്പാക്കണമെന്ന അന്നത്തെ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ തീരുമാനത്തിന്റെ ഭാഗമായി നിലവിലുണ്ടായിരുന്ന എഴുത്ത് പള്ളിക്കൂടങ്ങൾ സ്കൂളുകളായി മാറ്റപ്പെടുകയുണ്ടായി. ശിവപുരം ജുമാ മസ്ജിദ് സ്ഥിതി ചെയ്യുന്ന പരീരിമഠം പറമ്പിലായിരുന്നു എഴുത്തുപള്ളിക്കുടം സ്ഥാപിച്ചിരുന്നത് പുതിയ രീതിയിലുള്ള വിദ്യാലയം ശിവപുരത്തും ആരംഭിക്കണമെന്ന് നിർദ്ദേശം വന്നപ്പോൾ അന്നത്തെ അംശം അധികാരി എഴുത്തുപള്ളിക്കൂടം സ്കൂളായി മാറ്റുന്നതിനുള്ള അംഗീകാരം വാങ്ങുകയും ലോവർ എലിമെന്ററി സ്കൂളായി പ്രവർത്തനമാരംഭിക്കുകയും ചെയ്തു.പരീരിമഠം പറമ്പ് ശ്മശാനത്തിന് ഉപയോഗിക്കുന്നതിനാൽ അവിടെ നിന്ന് സ്കൂൾ മറ്റൊരിടത്തേക്ക് മാറ്റിസ്ഥാപിക്കുന്നതിന് നാട്ടുകാരുടെ നിവേദനഫലമായി ഉത്തരവായി. ശ്രീ നെയ്യൻകണ്ടി രാരിച്ച ക്കുട്ടിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് അദ്ദേഹം നിർമിച്ചു കൊടുത്ത കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റി സ്ഥാപിക്കപ്പെട്ടു.

മൂന്നര പതിറ്റാണ്ട് ലോവർ എലിമെന്ററി സ്കൂളായി തുടർന്ന വിദ്യാലയം മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ 1960 ൽ യുപി സ്കൂളായി ഉയർത്തപ്പെട്ടു . തുടർന്ന് രണ്ടു പതിറ്റാണ്ടിനു ശേഷം നിലവിൽ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന യുപി സ്കൂൾ ഹൈസ്കൂൾ ആയി ഉയർത്തണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായതോടെ അന്നത്തെ ബഹു എം എൽ എ പി വി മുഹമ്മദിന്റെ അധ്യക്ഷതയിൽ നാട്ടുകാരുടെയും അധ്യാപകരുടെയും വിപുലമായ യോഗം വിളിച്ചു ചേർക്കുകയും യോഗത്തിൽ വെച്ച് ഒരു സപോൺസറിങ് കമ്മറ്റി രൂപീകരിക്കുകയും കമ്മറ്റിയുടെ നിരന്തര ശ്രമഫലമായി 1981ൽ ഹൈസ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. ഹൈസ്കൂളായി ഉയർത്തപ്പെട്ടതിന്റെ ഉദ്ഘാടനം ബഹു. ആരോഗ്യ വകുപ്പ് മന്ത്രി ശ്രീ എസി ഷൺമുഖദാസ് നിർവഹിച്ചു. നിലവിൽ സ്കൂൾ പ്രവർത്തിച്ചിരുന്ന സ്ഥലവും കെട്ടിടവും എൻ.കെ കേശവാനന്ദന്റെ സഹധർമ്മിണി ശ്രീമതി എൻ.കെ കൗസലാ സൗജന്യമായി വിട്ടു നൽകി. സ്കൂളിനോടു ചേർന്ന സ്ഥലം കണ്ടിയോത്ത് പകൃഹാജിയുടെ കുടുംബവും കാളിയമ്പലത്ത് കണ്ടി ബീരാൻ കുട്ടി ഹാജിയുടെ കുടുംബവും വിട്ടു നൽകി. സൗജന്യമായി കിട്ടിയ സ്ഥലവും കെട്ടിടവും സ്പോൺസറ്റിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമ്മിച്ച 5 ക്ലാസ് മുറികളുള്ള കെട്ടിടവും പൂർത്തീകരിച്ചതോടെ ശിവപുരം ഗവ.ഹൈസ്കൂൾ യാഥാർത്ഥ്യമായി. യശ:ശരീരരായ വി.കെ ഗോവിന്ദൻകുട്ടി നായർ, കണ്ടിയോ ത്ത അബ്ദുള യൂസഫ് , എം കെ മൊയ്തീൻ കുഞ്ഞി, സി.പി. ഉണ്ണികൃഷ്ണൻ നായർ, വി മായൻ, ശേഖരൻ ചാത്തോത്ത്, ഇ.കെ ഉണ്ണിനായർ , വടക്കുമ്പാട്ട് വേലുക്കുട്ടി, ഇ ആർ പനായി എന്നിവർ അന്നത്തെ സ്പോൺസറിങ് കമ്മറ്റിയിലെ പ്രധാനികളാണ്.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് അധികാരം കൈവന്നതോടെ ഈ സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങളിലും മാറ്റങ്ങൾ വന്നു. പ്രൈമറി വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടം 2002 ൽ ജില്ലാ പഞ്ചായത്ത് നിർമിച്ചു നൽകി. SSA ഫണ്ടിൽ ഉൾപെടുത്തി 6 ക്ലാസ് മുറികൾ നിർമിച്ചു. സ്കൂൾ ഹയർസെക്കന്ററിയായി ഉയർത്തണമെന്ന ജനങ്ങളുടെ ആവശ്യത്തെ തുടർന്ന് 2004 ൽ അന്നത്തെ ഗ്രാമപഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ആക്ഷൻ കമ്മറ്റിയുടെയും അന്നത്തെ കൊടുവള്ളി എം എൽ എയായിരുന്ന ശ്രീ സി മമ്മൂട്ടിയുടെയും ശ്രമഫലമായാണ് ഹയർസെക്കണ്ടറി വിദ്യാലയം എന്ന നാട്ടുകാരുടെ ആഗ്രഹം സഫലമായതും ഹയർസെക്കന്ററിയായി ഉയർത്തപ്പെട്ടതും.

പഴയ കെട്ടിടത്തിന്റെ സ്ഥലപരിമിതിയിൽ പ്രവർത്തിച്ചിരുന്ന ഹയർസെക്കണ്ടറി വിഭാഗം ജില്ലാപഞ്ചായത്ത് മെയിന്റനൻസ് ഗ്രാൻഡ് ഉൾപ്പെടുത്തി 30 X 20 അളവിൽ നിർമിച്ച 5 മുറികളുള്ള കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. ബഹു വിദ്യാഭ്യാസ മന്ത്രി ശ്രീ എം.എ ബേബി ഉദ്ഘാടനം നിർവഹിചു. പിന്നീട് 1 കോടി 8 ലക്ഷം രൂപ ചെലവഴിച്ച് ജില്ലാപഞ്ചായത്ത് നബാർഡ് സ്കീമിൽ ഉൾപ്പെടുത്തി 3 നിലകളുള്ള സൗകര്യ പ്രദമായ കെട്ടിടം നിർമ്മിച്ചു. 30 X 20 അളവിലുള്ള ക്ലാസ് മുറികളിലാണ് ഇപ്പോൾ ഹയർസെക്കണ്ടറി വിഭാഗം പ്രവർത്തിക്കുന്നത്. ബഹു. ധനകാര്യമന്ത്രി ശ്രീ തോമസ് ഐസക് ഉദ്ഘാടനം നിർഹിച്ചു. സ്കൂൾ പിടി എ നിർമിച്ചു നൽകിയ എൻ കെ കേശവാനന്ദമെമ്മോറിയൽ ഓഡിറ്റോറിയാ ജില്ലാപഞ്ചായത്തിന്റെ 2011 - 12 വർഷത്തെ മെയിന്റനൻസ് ഫണ്ടിൽ ഉൾപ്പെടുത്തി പണി പൂർത്തീകരിക്കുകയുണ്ടായി.2015 ൽ എം എൽ എ പ്രാദേശിക വികസന ഫണ്ടിൽ അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ചാണ് ക്ലാസ് റൂമുകളുടെ പണി പൂർത്തി കരിക്കുന്നത് ,

ശ്രീ. കെ മുരളീധരൻ എം പി യായിരുന്ന സമയത്തുള്ള ഫണ്ടുപയോഗിച്ച് ഗ്രൗണ്ടും ശ്രീ .എം കെ രാഘവൻ എംപി ആയിരുന്നപ്പോഴുള്ള ഫണ്ടുപയോഗപ്പെടുത്തി സ്റ്റേജും നിർമിച്ചു. 2014-15 വർഷത്തിൽ സ്കൂൾ ഒരു മാസ്റ്റർ പ്ലാൻ തയാറാക്കുകയും ബഹു. എം എൽ എ ശ്രീ പുരുഷൻ കടലുണ്ടി പ്രകാശനം നിർവഹിക്കുകയും ചെയ്തു. അന്തർദേശീയ നിലവാരത്തിലുള്ള ലൈബ്രറി, ഇന്റോർ സ്റ്റേഡിയം കം ഓഡിറ്റോറിയം, ആധുനികവൽക്കരിച്ച ഭക്ഷണശാലയും പാചകപ്പുരയും , ഹൈടെക് ക്ലാസ് മുറികൾ എന്നിവ മാസ്റ്റർപ്ലാനിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 2014 ൽ സ്കൂൾ നവതി ആഘോഷിക്കുകയുണ്ടായി. ജില്ലാതല പ്രവേശനോത്സവത്തോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമിട്ടത് ബഹു. എം.പി ശ്രീ. എം കെ രാഘവൻ, എം എൽ എ ശ്രീ. പുരുഷൻ കടലുണ്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി .കാനത്തിൽ ജമീല ഉൾപ്പെടെയുള്ള ജനപ്രതിനിധികളും വിദ്യാഭ്യാസ അധികൃതരും ചടങ്ങിൽ സംബന്ധിച്ചു. ഒരു വർഷം നീണ്ടു നിന്ന വിവിധങ്ങളായ പരിപാടികളോടെയാണ് ആഘോഷം സമാപിച്ചത്. 2015-16 ൽ സ്കൂളിൽ വെച്ച് നടന്ന സബ്‌ജില്ലാ തല സ്കൂൾ കലോത്സവം പ്രദേശത്തിന്റെ ഉത്സവമായി മാറുകയുണ്ടായി. വിദ്യാലയ ചരിത്രത്തിലെ തിളക്കമാർന്ന ഒരധ്യായമായി കലോത്സവം മാറി.

കുട്ടികളുടെ യാത്രാപ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ബഹു. എം എൽ എ ശ്രീ .പുരുഷൻ കടലുണ്ടിയുടെ വികസന ഫണ്ടിലുൾപ്പെടുത്തി സ്കൂൾ ബസ് അനുവദിച്ചു. 2018 ലെ ഹൈടെക് പദ്ധതി അനുസരിച്ച് ഹൈസ്കൂളിലെ 8 ക്ലാസ് മുറികൾ ഹൈടെക് ക്ലാസ് മുറികളായി.